ധനകാര്യ മന്ത്രാലയം

ഇന്‍ഷുറന്‍സ് നഷ്ടപരിഹാര ലഭ്യത വേഗത്തിലാക്കാന്‍ ധനമന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ ഇന്‍ഷുറന്‍സ് കമ്പനി മേധാവികളുമായി കൂടിക്കാഴ്ച നടത്തി


നഷ്ടപരിഹാര വിതരണം വേഗത്തിലാക്കാന്‍ വിവിധ പദ്ധതികളിലെ രേഖാ സമര്‍പ്പണം കാര്യക്ഷമമാക്കുന്നതിന് ഊന്നല്‍

പിഎംജെജെബിവൈക്കു കീഴില്‍ 2020 ഏപ്രില്‍ 1 മുതല്‍ ഇന്നുവരെ 99% അപേക്ഷകളും തീര്‍പ്പാക്കി, 2,403 കോടി രൂപ നല്‍കി

Posted On: 05 JUN 2021 4:51PM by PIB Thiruvananthpuram

 കോവിഡ് -19 നെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് (പിഎംജികെപി) പുരോഗതി അവലോകനം ചെയ്യുന്നതിനും ശേഷിക്കുന്ന നഷ്ടപരിഹാര അപേക്ഷകളുടെ തീര്‍പ്പാക്കല്‍ വേഗത്തിലാക്കുന്നതിനും കേന്ദ്ര ധനമന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഇന്‍ഷുറന്‍സ് കമ്പനികളുടെ തലവന്മാരുമായി കൂടിക്കാഴ്ച നടത്തി. പകര്‍ച്ചവ്യാധിയുടെ സമയത്ത് പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന (പിഎംജെജെബി) അപേക്ഷകളിലെ രേഖകള്‍ സമര്‍പ്പിക്കല്‍ കാര്യക്ഷമമാക്കുന്നതിന്റെ പ്രാധാന്യവും മന്ത്രി ഊന്നിപ്പറഞ്ഞു. അതുവഴി നഷ്ടപരിഹാരം വേഗത്തില്‍ വിതരണം ചെയ്യാന്‍ കഴിയും.

 പിഎംജികെപിയില്‍ ഇന്നു വരെ മൊത്തം 419 അപേക്ഷകള്‍ തീര്‍പ്പാക്കിയതായി ധനമന്ത്രി വ്യക്തമാക്കി. നാമനിര്‍ദേശം ചെയ്യപ്പെട്ടവരുടെ അക്കൗണ്ടില്‍ 209.5 കോടി രൂപയാണ് നിക്ഷേപിച്ചത്. സംസ്ഥാനങ്ങള്‍ രേഖകള്‍ അയയ്ക്കുന്നതിലെ കാലതാമസം പരിഹരിക്കുന്നതിനായി പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ മജിസ്ട്രേറ്റിന്റെ (ഡിഎം) ലളിതമായ സര്‍ട്ടിഫിക്കറ്റും സംസ്ഥാന ആരോഗ്യ അതോറിറ്റിയുടെ അംഗീകാരവും മതിയാകുമെനും അവര്‍ പറഞ്ഞു. ഈ അപേക്ഷകള്‍ കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ ശ്രമങ്ങളെ അവര്‍ അഭിനന്ദിക്കുകയും ഡിഎം സര്‍ട്ടിഫിക്കറ്റ് ലഭിച്ച് 4 മണിക്കൂറിനുള്ളില്‍ അപേക്ഷ തീര്‍പ്പാക്കിയ ലഡാക്കിന്റെ ഉദാഹരണം ഉദ്ധരിക്കുകയും ചെയ്തു. ഭാവിയില്‍ ഇതേ സമീപനം നിലനിര്‍ത്തണം. ആരോഗ്യ പ്രവര്‍ത്തകരുടെ കോവിഡ് നഷ്ടപരിഹാര അപേക്ഷകള്‍ക്കു മുന്‍ഗണന നല്‍കുകയും ലളിതമാക്കിയ ഈ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തുകയും വേണമെന്ന് ധനമന്ത്രി സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചു.

 പിഎംജെജെബിവൈ പ്രകാരം 4.65 ലക്ഷം അപേക്ഷകളിലായി 9,307 കോടി രൂപയും മഹാമാരി തുടങ്ങിയ 2020 ഏപ്രില്‍ 1 മുതല്‍ ഇന്നുവരെ 1.2 ലക്ഷം അപേക്ഷകളിലായി 2,403 കോടി രൂപ വിതരണം ചെയ്തിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു. 99% അപേക്ഷകളും തീര്‍പ്പാക്കി. .മരണെ സംഭവിച്ച പോളിസി ഉടമകള്‍ നാമനിര്‍ദേശം ചെയ്തവര്‍ക്ക് മഹാമാരിക്കാലത്തു സേവനങ്ങള്‍ നല്‍കുമ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനി ഉദ്യോഗസ്ഥര്‍ കൂടുതല്‍ അനുഭാവപൂര്‍ണമായ സമീപനം തുടരണം. അപേക്ഷകളില്‍ വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ഇന്‍ഷുറന്‍സ് കമ്പനികളും ബാങ്കുകളും അടുത്തിടെ നടത്തിയ ശ്രമങ്ങളെയും അവര്‍ അഭിനന്ദിച്ചു.

പിഎംഎസ്ബിവൈ പദ്ധതി പ്രകാരം അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന്റെ നിലവിലെ സ്ഥിതി മന്ത്രി അവലോകനത്തില്‍ വിശദീകരിച്ചു. 82,660 അപേക്ഷകളിലായി2021 മെയ് 31 വരെ 1,629 കോടി രൂപ വിതരണം ചെയ്തു.

മഹാമാരിക്കാലത്ത് പിഎംജെജെബി, പിഎംഎസ്ബിവൈ എന്നിവയ്ക്ക് കീഴില്‍ അപേക്ഷകള്‍ തീര്‍പ്പാക്കല്‍ വേഗത്തിലാക്കുന്നതിന് അടുത്തിടെ സ്വീകരിച്ച ഇനിപ്പറയുന്ന നടപടികളെയും അവര്‍ അഭിനന്ദിച്ചു:

- 30 ന് പകരം 7 ദിവസത്തിനുള്ളില്‍ അപേക്ഷകളിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നു.

- ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും തമ്മിലുള്ള നഷ്ടപരിഹാരം തീര്‍പ്പാക്കല്‍ പ്രക്രിയ പൂര്ണമായും ഡിജിറ്റല്‍വല്‍കരിച്ചു.

- കടലാസ് വഴിയുള്ള പ്രക്രിയയുടെ കാലതാമസം ഒഴിവാക്കിക്കൊണ്ട് ഇമെയില്‍ അല്ലെങ്കില്‍ ആപ്പ് വഴിയാക്കി.

- പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനുള്ള എപിഐ അധിഷ്ഠിത ആപ് 2021 ജൂണില്‍ നടപ്പാക്കും.

- മരണ സര്‍ട്ടിഫിക്കറ്റിന് പകരമായി ഡിഎം അല്ലെങ്കില്‍ അംഗീകൃത ഓഫീസര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റും ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും പരിഗണിക്കുന്നു.

- യുക്തിസഹമായ അപേക്ഷാ രീതികളും ലളിതമായ നഷ്ടപരിഹാര പ്രക്രിയയും ഉടന്‍ കൊണ്ടുവരും.


 ഈ നഷ്ടപരിഹാര തുകകള്‍ അടുത്തതും പ്രിയപ്പെട്ടവരുമായ നോമിനികള്‍ക്ക് അവശ്യം ആവശ്യമായ സാമ്പത്തിക ആശ്വാസം നല്‍കുന്നു. ഗവണ്‍മെന്റിന്റെ നടപടികള്‍ ഈ പ്രക്രിയയുടെ എളുപ്പവും വേഗതയും വര്‍ദ്ധിപ്പിക്കും.

പദ്ധതിയുടെ പ്രത്യേകതകള്‍

ജീവിതകാലത്തേക്കുള്ള അല്ലെങ്കില്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷകള്‍ നല്‍കുന്നതിനായി പിഎംജെജെബി, പിഎംഎസ്ബിവൈ എന്നിവ 2015ലാണ് ആരംഭിച്ചത്. ഇവയില്‍ ചേര്‍ന്ന ചെയ്ത എല്ലാ ഗുണഭോക്താക്കള്‍ക്കും യഥാക്രമം 330 രൂപയും 12 രൂപയും വാര്‍ഷിക പ്രീമിയം സ്വീകരിച്ച് അവരുടെ ബാങ്ക് വഴി 2 ലക്ഷം രീപ വീതം നല്‍കും. അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന കൂടുതല്‍ ആളുകള്‍ക്ക് പ്രതിദിനം 1 രൂപയില്‍ താഴെയുള്ള പ്രീമിയത്തില്‍ പിഎംജെജെബിവൈ, പിഎംഎസ്ബിവൈ എന്നിവയില്‍ സ്വയം ചേരുന്നതിലൂടെ 4 ലക്ഷം രൂപ രൂപയുടെ സാമ്പത്തിക സുരക്ഷ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.

ഗവണ്‍മെന്റിന്റെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സാമ്പത്തിക പരിപാടിയിലൂടെ, പ്രധാനമന്ത്രി ജന്‍ ധന്‍ യോജന (പിഎംജെഡിവൈ) പ്രകാരം 42 കോടിയിലധികം ബാങ്ക് അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്. പിഎംജെജെബി, പിഎംഎസ്ബിവൈ എന്നിവയ്ക്ക് കീഴില്‍ ചേര്‍ന്നവര്‍ യഥാക്രമം 10 കോടിയും 23 കോടിയുമാണ്. ജന്‍ ധന്‍-ആധാര്‍-മൊബൈല്‍ ബന്ധിപ്പിക്കല്‍ വഴി, വിവിധ ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ട് ഗവണ്‍മെന്റിന്റെ പിന്തുണ ലഭിക്കുന്നു.


..............



(Release ID: 1724753) Visitor Counter : 217