ധനകാര്യ മന്ത്രാലയം
2021 മേയ് മാസത്തെ ജിഎസ്ടി വരുമാനം
മേയ് മാസത്തിലെ മൊത്ത ജി.എസ്.ടി വരുമാനം 1,02,709 കോടി രൂപയായി
Posted On:
05 JUN 2021 4:25PM by PIB Thiruvananthpuram
സി.ജി.എസ്.ടി (സെന്‍ട്രല്‍ ഗുഡ്‌സ് ആന്റ് സര്‍വീസ് ടാക്‌സ്) 17,592 കോടി രൂപയും, എസ്.ജി.എസ്. ടി (സ്‌റ്റേറ്റ് ഗുഡ്‌സ് ആന്റ് സര്‍വീസ് ടാക്‌സ്) 22,653 രൂപയും, ഐ.ജി.എസ്.ടി (ഇന്റഗ്രേറ്റഡ് ഗുഡ്‌സ് ആന്റ് സര്‍വീസ് ടാക്‌സസ്) 53,199 കോടി രൂപയും ( ഇറക്കുമതി ചരക്കുകളില്‍ നിന്ന് ശേഖരിച്ച 26,002 കോടി രൂപ ഉള്‍പ്പെടെ), 9,265 രൂപയുടെ സെസും ( ഇറക്കുമതി വസ്തുക്കളില്‍ നിന്നും ശേഖരിച്ച രൂപ 868 കോടി ഉള്‍പ്പെടെ)യും ചേര്‍ത്ത് 2021 മേയ് മാസത്തിലെ മൊത്തം ജി.എസ്.ടി വരുമാനമായി 1,02,709 കോടി രൂപ ലഭിച്ചു.
കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ മേയ് 21ന് ഫയല്‍ ചെയ്യേണ്ട റിട്ടേണുകളില്‍ താമസം വന്നവയ്ക്ക് 15 ദിവസത്തേയ്ക്ക് പലിശയില്‍ ഒഴിവാക്കല്‍/സമാശ്വാസം നല്‍കിയതുമുതല്‍ ജൂണ്‍ 4 വരെ ആഭ്യന്തര ഇടപാടുകളില്‍ നിന്ന് ശേഖരിച്ച ജി.എസ്.ടിയുള്‍പ്പെടെയുള്ളവയാണ് മുകളില്‍ പറഞ്ഞ കണക്കുകള്‍.
ഈ മാസത്തില്‍ സി.ജി.എസ്.ടിക്കുള്ള 15,014 കോടി രൂപയും സി.ജി.എസ്.ടിക്കുള്ള 11,653 കോടി രൂപയും ഐ.ജി.എസ്.ടിയില്‍ നിന്ന് പതിവ് തീര്‍പ്പാക്കലിന്റെ ഭാഗമായി തീര്‍പ്പാക്കി.കഴിഞ്ഞവര്‍ഷത്തെ ഇതേസമയത്തെ വരുമാനത്തെക്കാള്‍ 65% ഉയര്‍ന്നതാണ് 2021 മേയ് മാസത്തിലെ ജി.എസ്.ടി വരുമാനം. ഈ മാസത്തില്‍ ഇറക്കുമതിചെയ്യുന്ന ചരക്കുകളില്‍ നിന്നുള്ള വരുമാനം 56% കൂടുതലും ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള വരുമാനം (ഇറക്കുമതി സേവനങ്ങളുടേത് ഉള്‍പ്പെടെ) കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ ഈ സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനത്തേക്കാള്‍ 69% കൂടുതലുമാണ്.
ജി.എസ്.ടി വരുമാനം ഒരു ലക്ഷം കോടി കടക്കുന്നത് ഇത് തുടര്‍ച്ചയായ എട്ടാം മാസത്തിലാണ്. മഹാമാരി മൂലം മിക്ക സംസ്ഥാനങ്ങളിലും കര്‍ശനമായ ലോക്ക്ഡൗണിലായിരിക്കുമ്പോഴാണ് ഇത്. ഇതിനുപുറമെ, മേയ് 20നകം റിട്ടേണ്‍ സമര്‍പ്പിക്കേണ്ടിയിരുന്ന അഞ്ച് കോടി രൂപയ്ക്ക് മുകളില്‍ വിറ്റുവരവുള്ള നികുതിദായകര്‍ ജൂണ്‍ 4 നകമാണ് റിട്ടേണ്‍ സമര്‍പ്പിച്ചത് 5 കോടിയില്‍ താഴെ വിറ്റുവരവുള്ള ചെറിയ നികുതിദായകര്‍ക്ക് ലേറ്റ് ഫീസോ പലിശയോ ഇല്ലാതെ റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ ജൂലൈ ആദ്യ ആഴ്ച വരെ സമയമുണ്ട്. ഈ നികുതിദായകരില്‍ നിന്നുള്ള വരുമാനം അതുവരെ മാറ്റിവച്ചിരിക്കുകയുമാണ്. ഈ നീട്ടികൊടുത്ത ദിവസങ്ങള്‍ കഴിഞ്ഞശേഷം മാത്രമേ 2021 മേയ് മാസത്തിലെ യഥാര്‍ത്ഥ വരുമാനം എത്രയെന്ന് അറിയാന്‍ കഴിയുകയുള്ളു.
***
(Release ID: 1724715)
Visitor Counter : 233