രാസവസ്തു, രാസവളം മന്ത്രാലയം

ഓക്സിജൻ കോൺസെൻട്രേറ്ററുകളുടെ   വ്യാപാര ലാഭം സർക്കാർ  നിയന്ത്രിക്കുന്നു

Posted On: 04 JUN 2021 12:41PM by PIB Thiruvananthpuram



ന്യൂഡൽഹി , ജൂൺ 04, 2021

കോവിഡ് 19 മഹാമാരി മൂലം ഓക്സിജൻ കോൺസെൻട്രേറ്ററുകളുടെ എംആർപി യിൽ സമീപകാലത്ത്  നിരന്തരം വ്യതിയാനം ഉണ്ടാകുന്ന അസാധാരണമായ സാഹചര്യം  കണക്കിലെടുത്ത്, ഓക്സിജൻ കോൺസെൻട്രേറ്ററുകളുടെ വില ഘട്ടംഘട്ടമായി  നിയന്ത്രിക്കുന്നതിന് സർക്കാർ  തീരുമാനിച്ചു.സർക്കാർ ശേഖരിച്ച വിവരമനുസരിച്ച്, വിതരണക്കാരന്റെ തലം വരെയുള്ള ലാഭം നിലവിൽ    198% വരെയാണ്.

 2013ലെ മരുന്ന് വില നിയന്ത്രണ ഉത്തരവിന്റെ(DPCO )പത്തൊമ്പതാം ഖണ്ഡികയിൽ അസാധാരണ അധികാരം ഉപയോഗിച്ചുകൊണ്ട് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി(NPPA) ഓക്സിജൻ കോൺസെൻട്രേറ്ററുകളുടെ വിതരണക്കാരുടെ തലം വരെയുള്ള  ലാഭം 70% ആക്കി നിയന്ത്രിച്ചു. വിജ്ഞാപനം ചെയ്ത വിപണന ലാഭത്തിന്റെ അടിസ്ഥാനത്തിൽ, പുതുക്കിയ എം‌ആർ‌പി മൂന്ന് ദിവസത്തിനകം റിപ്പോർട്ട് ചെയ്യാൻ എൻ‌പി‌പി‌എ നിർമ്മാതാക്കൾ / ഇറക്കുമതിക്കാർക്ക് നിർദ്ദേശം നൽകി.പുതുക്കിയ എം‌ആർ‌പി സംബന്ധിച്ച്  എൻ‌പി‌പി‌എ ഒരാഴ്ചയ്ക്കുള്ളിൽ പൊതു  അറിയിപ്പ് നൽകും.


ഉല്പാദകർ നൽകുന്ന വില ചില്ലറ വിൽപ്പനക്കാർ, വ്യാപാരികൾ, ആശുപത്രികൾ, സ്ഥാപനങ്ങൾ എന്നിവർ അവരുടെ വ്യാപാര കേന്ദ്രം / സ്ഥാപനം  സന്ദർശിക്കുന്ന ഒരാൾക്ക് കാണാവുന്ന വിധത്തിൽ വ്യക്തമായി പ്രദർശിപ്പിക്കണം.ട്രേഡ് മാർജിൻ കുറച്ചതിനുശേഷം  പുതുക്കിയ എം‌ആർ‌പിയിൽ ഓക്സിജൻ കോൺസെൻട്രേറ്റർ വിൽക്കാത്ത   നിർമ്മാതാക്കൾ / ഇറക്കുമതിക്കാർ, എന്നിവർ അമിതമായി ഈടാക്കിയ  തുക,15% പലിശയോടൊപ്പം ഒടുക്കേണ്ടതാണ്. കൂടാതെ,മരുന്ന് (വില നിയന്ത്രണ) ഉത്തരവ് 2013 ലെ വ്യവസ്ഥകൾ പ്രകാരവും അവശ്യ ചരക്ക് നിയമം, 1955 പ്രകാരവും  100% വരെ പിഴയും നൽകേണ്ടതാണ്.  

കരിഞ്ചന്തയിലെ വില്പന തടയുന്നതിനായി,  നിർമ്മാതാവ്, വിതരണക്കാരൻ, ചില്ലറവ്യാപാരി എന്നിവർ പരിഷ്കരിച്ച എംആർപിയെക്കാൾ ഉയർന്ന വിലയ്ക്ക് ഏതെങ്കിലും ഉപഭോക്താവിന് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വിൽക്കില്ലെന്ന് ഉറപ്പാക്കുന്നതിന് സ്റ്റേറ്റ് ഡ്രഗ് കൺട്രോളർമാർ (എസ്ഡിസി)  ഈ ഉത്തരവ് പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കണം.


 വിലയിരുത്തലിന് വിധേയമായി 2021 നവംബർ 30 വരെ ഈ ഉത്തരവ് ബാധകമാണ്.
 ഇപ്പോൾ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്‌സി ഒ ) സന്നദ്ധ ലൈസൻസിംഗ് ചട്ടക്കൂടിനുള്ളിൽ ഉള്ള   ഷെഡ്യൂൾ ചെയ്യാത്ത മരുന്ന് വിഭാഗത്തിലാണ്  ഓക്സിജൻ കോൺസെൻട്രേറ്ററുകൾ. .ഡിപി‌സി ഓ  2013 ലെ വ്യവസ്ഥകൾ‌ പ്രകാരമാണ് അതിന്റെ  വില   ഇപ്പോൾ നിരീക്ഷിക്കുന്നത് ..



(Release ID: 1724403) Visitor Counter : 188