തൊഴില്‍, ഉദ്യോഗ മന്ത്രാലയം
മിനിമം വേതനവും ദേശീയ തല വേതനവും നിശ്ചയിക്കുന്നതിനുള്ള വിദഗ്ദ്ധ സംഘം രൂപികരിച്ചു .
प्रविष्टि तिथि:
03 JUN 2021 1:18PM by PIB Thiruvananthpuram
ന്യൂ ഡൽഹി, ജൂൺ 3 ,2021
കേന്ദ്ര തൊഴിൽ മന്ത്രാലയം മിനിമം വേതനം, ദേശീയ തല മിനിമം വേതനം എന്നിവ സംബന്ധിച്ച സാങ്കേതിക വിവരങ്ങളും ശുപാർശകളും നൽകുന്നതിന് ഒരു വിദഗ്ദ്ധ സംഘത്തെ രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു.,നോട്ടിഫിക്കേഷൻ തീയതി മുതൽ മൂന്ന് വർഷത്തേക്ക് ആയിരിക്കും ഈ വിദഗ്ദ്ധ സംഘത്തിന്റെ കാലാവധി . ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്ത് ഡയറക്ടർ പ്രൊഫ. അജിത് മിശ്രയാണ് സംഘത്തിന്റെ അധ്യക്ഷൻ . പ്രൊഫ. താരിക ചക്രവർത്തി, ഐഐഎം കൊൽക്കത്ത, എൻസിഇആർ സീനിയർ ഫെലോ ഡോ. അനുശ്രീ സിൻഹ, ജോയിന്റ് സെക്രട്ടറി എംഎസ് വിഭ ഭല്ല, വിവിജിഎൻഎൽ ഐ ,ഡയറക്ടർ ജനറൽ ഡോ. എച്ച്. ശ്രീനിവാസ് എന്നിവരാണ് വിദഗ്ധ സംഘത്തിലെ അംഗങ്ങൾ. തൊഴിൽ മന്ത്രാലയത്തിലെ സീനിയർ ലേബർ ആന്റ് എംപ്ലോയ്‌മെന്റ് അഡ്വൈസർ ഡി പി എസ് നേഗി മെമ്പർ സെക്രട്ടറിയായിരിക്കും .വേതനം സംബന്ധിച്ച അന്താരാഷ്ട്ര രംഗത്തെ നിലവിലുള്ള മികച്ച രീതികൾ പരിശോധിക്കുകയും ശമ്പളം നിശ്ചയിക്കുന്നതിനുള്ള ശാസ്ത്രീയ മാനദണ്ഡങ്ങളും രീതിശാസ്ത്രവും വിദഗ്ദ്ധ സംഘം വികസിപ്പിക്കുകയും ചെയ്യും.
IE
(रिलीज़ आईडी: 1724031)
आगंतुक पटल : 310