ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

വാക്സിനേഷനെക്കുറിച്ചുള്ള മിഥ്യകൾ തകർക്കുന്നു


2021 മെയിൽ 61.06 ദശലക്ഷം ഡോസ് വാക്സിൻ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നൽകി

2021 മെയ് 31ന് ഉപയോഗിക്കാത്ത 16.22 ദശലക്ഷം ഡോസ് വാക്സിനുകൾ സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കൈവശം അവശേഷിക്കുന്നു

Posted On: 02 JUN 2021 12:17PM by PIB Thiruvananthpuram

 കോവിഡ് 19 ന് എതിരായ പോരാട്ടത്തിൽ കേന്ദ്ര ഗവൺമെന്റ്,2021 ജനുവരി 16 മുതൽ വാക്സിനേഷൻ യജ്ഞം വഴി ഒരു 'സമഗ്ര ഗവൺമെന്റ്' സമീപനത്തിലൂടെ  , സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആവശ്യമായ പിന്തുണ  നൽകുന്നു. വാക്സിൻ ഡോസുകൾ ലഭ്യമാക്കുന്നതിന് കേന്ദ്ര ഗവൺമെന്റ് ഉൽപാദകരും ആയി നിരന്തരം   ആശയവിനിമയം നടത്തുകയും 2021 മെയ് ഒന്നുമുതൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വ്യത്യസ്ത സംഭരണ സാധ്യതകൾ തുറന്നു നൽകുകയും  ചെയ്തു.


 ദേശീയ പ്രാധാന്യമുള്ള ഈ വിഷയത്തിൽ ജനങ്ങൾക്ക് തെറ്റായ വിവരങ്ങൾ നൽകിക്കൊണ്ട് , നിരവധി അടിസ്ഥാനരഹിതമായ മാധ്യമറിപ്പോർട്ടുകൾ വന്നിട്ടുണ്ട്.
 2021 ജൂണിൽ കേന്ദ്ര ഗവൺമെന്റ് 120 ദശലക്ഷം ഡോസ് വാക്സിൻ നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടുള്ളതായി ചില മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ മെയ് മാസത്തിൽ ലഭ്യമായ 79 ദശലക്ഷം ഡോസുകൾ നിന്ന് 58 ദശലക്ഷം ഡോസുകൾ  മാത്രമാണ് കേന്ദ്ര ഗവൺമെന്റ് നൽകിയതെന്നും റിപ്പോർട്ട് ചെയ്യുന്നു. ഈ റിപ്പോർട്ട് വസ്തുതാപരമായി തെറ്റും  യാതൊരു  അടിസ്ഥാനവുമില്ലാത്തതുമാണ്.

 2020 ജൂൺ 1 രാവിലെ 7 മണി വരെയുള്ള കണക്കുപ്രകാരം, 2021 മെയ് 1 മുതൽ 31 വരെ മൊത്തം 61.06 ദശ ലക്ഷം ഡോസ് വാക്സിൻ സംസ്ഥാനങ്ങൾ /കേന്ദ്ര ഭരണ പ്രദേശങ്ങൾക്ക് നൽകിയിട്ടുണ്ട്. ഇവയിൽ 16.22 ദശലക്ഷം ഡോസ്  ഉപയോഗിക്കാതെ സംസ്ഥാനങ്ങളുടെ/ കേന്ദ്ര ഭരണപ്രദേശങ്ങളുടെ കൈവശം അവശേഷിക്കുന്നു.2021 മെയ്  1 മുതൽ 31 വരെ 79.45 ദശലക്ഷം വാക്സിൻ ഷോട്ടുകൾ  ലഭ്യമായി.

 സ്ഥിരീകരിക്കാത്ത വിവരങ്ങൾ അടിസ്ഥാനമാക്കി ചില മാധ്യമങ്ങൾ ഇന്ത്യയുടെ പ്രതിരോധ കുത്തിവെപ്പ് നയത്തെ വിമർശിക്കുന്നു. മുൻഗണന നൽകുന്ന ജനസംഖ്യ വിഭാഗങ്ങളെ ചോദ്യം ചെയ്യുന്ന ഈ റിപ്പോർട്ട്  എന്നാൽ ഈ വിഷയത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും പരിഗണിക്കുന്നില്ല.

 ഗുണഭോക്താക്കളുടെ മുൻഗണന, സംഭരണം,വാക്സിൻ തിരഞ്ഞെടുക്കൽ, വിതരണം എന്നിവ ഉൾപ്പെടെ വാക്സിൻ വിതരണത്തിലെ എല്ലാ വശങ്ങളെക്കുറിച്ചും മാർഗനിർദ്ദേശം നൽകുന്നതിനായി നാഷണൽ എക്സ്പർട്ട്  ഗ്രൂപ്പ് ഓൺ വാക്സിൻ  അഡ്മിനിസ്ട്രേഷൻ ഫോർ കൊവിഡ്19(NEGVAC)  2020 ഓഗസ്റ്റിൽ രൂപീകരിച്ചു. ലഭ്യമായ ശാസ്ത്രീയ തെളിവുകൾ, ലോകാരോഗ്യസംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾ, ആഗോള ഉദാഹരണങ്ങൾ, മറ്റു രാജ്യങ്ങൾ പിന്തുടരുന്ന  മാതൃകകൾ എന്നിവ അവലോകനം ചെയ്താണ് രാജ്യത്തെ  കോവിഡ് 19 വാക്സിനേഷൻ ഗുണഭോക്താക്കളുടെ മുൻഗണന നിശ്ചയിച്ചിരിക്കുന്നത്.

 രാജ്യത്തെ  കോവിഡ് വാക്സിനേഷൻ പ്രാഥമിക ലക്ഷ്യങ്ങൾ ഇവയാണ് :

 •മഹാമാരി പ്രതിരോധ  സംവിധാനത്തിന്റെ ഭാഗമായ ആരോഗ്യ വിഭാഗത്തെ സംരക്ഷിക്കുക

 •കോവിഡ് 19 മൂലമുള്ള മരണങ്ങൾ തടയുക, ഈ ഈ രോഗം മൂലം മരണം സംഭവിച്ചേക്കാവുന്ന അപകടസാധ്യതയുള്ള വിഭാഗങ്ങളിലെ വ്യക്തികളെ സംരക്ഷിക്കുക.

 അതനുസരിച്ച് ആരോഗ്യപ്രവർത്തകർ, മുന്നണിപ്പോരാളികൾ, തുടർന്ന് 60 വയസ്സും അതിനു മുകളിൽ പ്രായമുള്ള വ്യക്തികൾ, 20 അനുബന്ധരോഗങ്ങൾ ഉള്ള 45- 59 വയസ്സ് പ്രായം ഉള്ളവർ തുടങ്ങി മുൻഗണന ഗ്രൂപ്പുകൾ ഉൾക്കൊള്ളുന്ന വാക്സിനേഷൻ യജ്ഞം ആരംഭിച്ചു. തുടർന്ന്  2021 ഏപ്രിൽ ഒന്നുമുതൽ 45 വയസ്സും  അതിൽ കൂടുതലും ഉള്ള എല്ലാ വ്യക്തികൾക്കും കോവിഡ് 19 വാക്സിനേഷൻ ലഭ്യമാക്കി.

 ഈ സമീപനത്തിലൂടെ, കോവിഡ് 19 രണ്ടാം തരംഗത്തിൽ നിരീക്ഷണം, ആരോഗ്യ സേവനം, പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന 81 % ആരോഗ്യപ്രവർത്തകർക്കും  മുന്നണിപ്പോരാളികളിൽ 84 ശതമാനത്തോളം  പേർക്കും ആദ്യ ഡോസ് നൽകി,അവരെ സംരക്ഷിക്കാനായി. 45 വയസ്സിന് മുകളിലുള്ള 37 ശതമാനം പേർക്ക് ആദ്യ ഡോസും ഈ വിഭാഗത്തിൽപെട്ട 32 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിക്കഴിഞ്ഞു.

 ഇപ്പോൾ 2021 മെയ് ഒന്നുമുതൽ 18 വയസ്സും അതിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും പ്രതിരോധകുത്തിവെയ്പ്പിന് അർഹത നൽകി. നവീകരിച്ച വില ഉൾപ്പെടെ വിപുലമാക്കി  ദേശീയ കോവിഡ് 19 വാക്സിനേഷൻ നയം 2021 മെയ് ഒന്നിന് സ്വീകരിക്കുകയും അത് പ്രകാരം  വാക്സിനേഷൻ മൂന്നാംഘട്ടം ഇപ്പോൾ പുരോഗമിക്കുകയുമാണ്.

എല്ലാ മാസവും കേന്ദ്ര ഡ്രഗ്സ് ലബോറട്ടറി അംഗീകാരം നൽകുന്ന ഏതു നിർമാതാവ് ഉല്പാദിപ്പിക്കുന്ന വാക്സിന്റെയും 50 ശതമാനം കേന്ദ്ര ഗവൺമെന്റ് സംഭരിക്കുമെന്ന് നയത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര ഗവൺമെന്റിന്റെ വിഹിതമായ 50% വാക്സിൻ തുടർന്നും സംഭരിക്കുകയും നേരത്തെ ചെയ്തതുപോലെ സംസ്ഥാനങ്ങൾക്ക് അവ സൗജന്യമായി തുടർന്നും  നൽകുകയും ചെയ്യും. ശേഷിക്കുന്ന 50 ശതമാനം ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും നേരിട്ട്  ഉല്പാദകരിൽ നിന്നും വാങ്ങാവുന്നതാണ്. ഇതിൽ സംസ്ഥാനങ്ങളുടെ വിഹിതം ആനുപാതികമായിരിക്കും

 

***



(Release ID: 1723730) Visitor Counter : 425