ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് പുരോഗതി കേന്ദ്ര ഗവണ്‍മെന്റ് വിലയിരുത്തി
വാക്‌സിന്‍ ലഭ്യതയിലെ ഗണ്യമായ വര്‍ദ്ധനവ് കണക്കിലെടുത്ത് 2021 ജൂണില്‍ പ്രതിരോധ കുത്തിവയ്പ്പിന്റെ വേഗത കൂട്ടും
വീടിനടുത്തുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങള്‍ പോലുള്ള സൗകര്യങ്ങളുടെ ഉപയോഗം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പരമാവധി വര്‍ദ്ധിപ്പിക്കണം
പ്രതിരോധ കുത്തിവയ്പ്പ് വര്‍ദ്ധിപ്പിക്കുന്നതിന് സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കണം.
Posted On:
31 MAY 2021 6:27PM by PIB Thiruvananthpuram
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഭരണ പ്രതിനിധികളുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന കോവിഡ് വാക്‌സിനേഷന്‍ അവലോകന യോഗം ചേര്‍ന്നു. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമായി സഹകരിച്ച് കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നയിക്കാനും അവലോകനം ചെയ്യാനും നിരീക്ഷിക്കാനുമുള്ള പ്രതിബദ്ധതയുടെ ഭാഗമായാണിത്. 2021 ജൂണില്‍ വാക്‌സിന്‍ വിതരണം വര്‍ദ്ധിപ്പിക്കുന്നതിനാല്‍ പ്രതിരോധ കുത്തിവയ്പ് പുരോഗതിയും വേഗതയും വര്‍ദ്ധിപ്പിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൂടുകല്‍ സൗകര്യങ്ങള്‍ നല്‍കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു യോഗം. കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീ രാജേഷ് ഭൂഷണ്‍ അധ്യക്ഷത വഹിച്ചു.
2021 മെയ് അവസാന വാരത്തില്‍ പ്രതിരോധ കുത്തിവയ്പിന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനുള്ള സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കൂട്ടായ ശ്രമങ്ങളെ കേന്ദ്ര ആരോഗ്യ സെക്രട്ടറി അഭിനന്ദിച്ചു. ഈ മാസത്തെ വാക്‌സിന്‍ വിതരണത്തിന്റെ ഭൂരിഭാഗവും സംസ്ഥാനങ്ങളിലെത്തിയതിനാല്‍ പ്രതിരോധ കുത്തിവയ്പ്പ് വേഗത്തിലാക്കാന്‍ വന്‍തോതിലുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാക്‌സിനുകളുടെ മൊത്തം ലഭ്യത 2021 ജൂണില്‍ കൂടുതല്‍ വര്‍ദ്ധിക്കും. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഏകദേശം 12 കോടി (11,95,70,000) ഡോസുകള്‍ ലഭ്യമാകും.
സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ലഭ്യമാകുന്ന മുറയ്ക്ക് മുന്‍കൂര്‍ ശേഖരം കേന്ദ്രഗവണ്‍മെന്റ് നല്‍കുമെന്നും ആരോഗ്യ സെക്രട്ടറി ഉറപ്പ് നല്‍കി. കോവിഡ് 19ല്‍ നിന്നു രാജ്യത്തെ ഏറ്റവും ദുര്‍ബല ജനവിഭാഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഒരു സാമഗ്രിയെന്ന നിലയില്‍ പ്രതിരോധ കുത്തിവയ്പു പതിവായി അവലോകനം ചെയ്യുകയും ഉന്നതതലത്തില്‍ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. പ്രതിരോധ കുത്തിവയ്പു പരിപാടിയുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൂടുതല്‍ സൗകര്യമുണ്ടാക്കാന്‍ കാരണമായ എല്ലാ പങ്കാളികളുമായും വിപുലമായ കൂടിയാലോചന നടത്തി നിലവിലെ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി നടപടികളില്‍ മാറ്റം വരുത്താന്‍ സഹകരണാത്മക സമീപനം അനുവദിച്ചിട്ടുണ്ടെന്ന് സെക്രട്ടറി വ്യക്തമാക്കി.
ആരോഗ്യേതര സൗകര്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ക്രമീകരണങ്ങളില്‍ കുത്തിവയ്പു പരിപാടി നടത്താനും വീടിനടുത്ത് കഴിയുന്നത്ര സാമൂഹിക കേന്ദ്രങ്ങള്‍ (ഉദാ. സാമൂഹിക കേന്ദ്രം, റെസിഡന്റ്‌സ് അസോസിയേഷന്‍ കേന്ദ്രം, പഞ്ചായത്ത് ഓഫീസ്, സ്‌കൂള്‍ കെട്ടിടങ്ങള്‍, വാര്‍ദ്ധക്യകാല ഭവനങ്ങള്‍ മുതലായവ) പ്രായമായവരും ഭിന്ന ശേഷിക്കാരുമായ ആളുകള്‍്ക്കായി പ്രതിരോധ കുത്തിവയ്പിനു സജ്ജമാക്കണം. ഇതിന് ആവശ്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/GuidanceNeartoHomeCovidVaccinationCentresforElderlyandDifferentlyAbledCitizen.pdf]
വീടിനടുത്തുള്ള പ്രതിരോധ കുത്തിവയ്പു കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും ഈ കേന്ദ്രങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി. പ്രതിരോധ കുത്തിവയ്പു കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനും അവയെ നിലവിലുള്ള അംഗീകൃത കേന്ദ്രവുമായി ബന്ധിപ്പിക്കുന്നതിനുമുള്ള പ്രക്രിയയ്ക്കു നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തണം.പ്രതിരോധ കുത്തിവയ്പ്പ് മുറികളുടെ ലഭ്യത,മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രവേശന സൗകര്യം, പ്രതികൂല സാഹചര്യങ്ങളുണ്ടായാല്‍ കെകാര്യം ചെയ്യാനുള്ള സാധ്യത, ഇന്റര്‍നെറ്റ് ലഭ്യത തുടങ്ങിയവ ഉറപ്പാക്കണം. കുത്തിവയ്പു ദിവസം വാക്‌സിന്‍, ഗതാഗതസൗകര്യം, വാക്‌സിനേഷന്‍ ടീം വിന്യാസം എന്നിവ ഉറപ്പാക്കാന്‍ നിയുക്ത നോഡല്‍ ഓഫീസറുടെ ചുമതല ആവശ്യമാണ്. .
കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകളുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികളുമായുള്ള ഇടപഴകല്‍ വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും കേന്ദ്രം പ്രോത്സാഹിപ്പിക്കുന്നു. വാക്‌സിന്‍ യഥാസമയം വിതരണം ചെയ്യുന്നതിനായി വാക്‌സിന്‍ നിര്‍മ്മാതാക്കളുമായും സ്വകാര്യ ആശുപത്രികളുമായും പതിവായി ഏകോപിപ്പിക്കുന്നതിന് മൂന്നംഗ സമര്‍പ്പിത ടീമിനെ രൂപീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി.
പൊതുജനാരോഗ്യ സാമഗ്രിയായ കോവിഡ് വാക്‌സിന്‍ പാഴാക്കുന്നത് ഗണ്യമായി കുറയ്ക്കുന്നതിന് കേന്ദ്രീകൃത ശ്രമങ്ങള്‍ നടത്താന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ശ്രദ്ധ വേണം. അത്തരം പാഴാകല്‍ തോത് ഗണ്യമായി കുറഞ്ഞെങ്കിലും, ഇനിയും കൂടുതല്‍ ശ്രദ്ധ ആവശ്യമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി ചൂണ്ടിക്കാട്ടി. വാക്‌സിനുകളുടെ ന്യായമായ ഉപയോഗം ഉറപ്പുവരുത്തുന്നതിനായി വാകസിന്‍ നല്‍കുന്നവരുടെ പരിശീലനം പുന:ക്രമീകരിക്കാനും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.
***
(Release ID: 1723228)