വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ദേശീയ ഹെൽപ്പ് ലൈൻ നമ്പറുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശം
प्रविष्टि तिथि:
30 MAY 2021 5:21PM by PIB Thiruvananthpuram
ന്യൂഡൽഹി, മെയ് 30, 2021
ചുവടെ ചേർത്തിരിക്കുന്ന ദേശീയ ഹെൽപ്പ് ലൈൻ നമ്പറുകളെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിന് ടിക്കർ അല്ലെങ്കിൽ മറ്റ് ഉചിതമായ മാർഗ്ഗങ്ങളിലൂടെ നിശ്ചിത ഇടവേളകളിൽ, പ്രത്യേകിച്ചും പ്രൈം ടൈമിൽ പ്രക്ഷേപണം ചെയ്യുന്നതിന്, എല്ലാ സ്വകാര്യ ടെലിവിഷൻ ചാനലുകൾക്കും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇന്ന് മാർഗ്ഗനിർദ്ദേശം നൽകി.
1075- കേന്ദ്ര കുടുംബ-ആരോഗ്യ ക്ഷേമ മന്ത്രാലയത്തിന്റെ ദേശീയ ഹെൽപ്പ് ലൈൻ നമ്പർ
1098- കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പർ
14567- കേന്ദ്ര സാമൂഹ്യനീതി-ശാക്തീകരണ മന്ത്രാലയത്തിന്റെ മുതിർന്ന പൗരന്മാർക്കായി ഉള്ള ഹെൽപ്പ് ലൈൻ നമ്പർ (ഡൽഹി, കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് )
08046110007- മാനസിക പിന്തുണയ്ക്കായി നിംഹാൻസ് ഹെൽപ്പ് ലൈൻ നമ്പർ
മഹാമാരിക്കെതിരായ ഗവൺമെന്റ് പോരാട്ടത്തിൽ പിന്തുണ നൽകുന്നതിന് പ്രധാന പങ്കു വഹിക്കുന്ന സ്വകാര്യ ടെലിവിഷൻ ചാനലുകളെ മാർഗ്ഗനിർദ്ദേശത്തിൽ പ്രത്യേകം അഭിനന്ദിച്ചിട്ടുണ്ട്.
(रिलीज़ आईडी: 1723079)
आगंतुक पटल : 335