ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
വിദേശ കോവിഡ്-19 ദുരിതാശ്വാസ സഹായങ്ങൾ
Posted On:
30 MAY 2021 4:45PM by PIB Thiruvananthpuram
ന്യൂഡൽഹി, മെയ് 30, 2021
വിവിധ രാജ്യങ്ങളിൽ നിന്നും സംഘടനകളിൽ നിന്നുമായി, 2021 ഏപ്രിൽ 27 മുതൽ ഇന്ത്യാ ഗവൺമെന്റ്, കോവിഡ്-19 ദുരിതാശ്വാസ മെഡിക്കൽ സാമഗ്രികളും ഉപകരണങ്ങളും സ്വീകരിക്കുന്നു. ഇവ ഉടനടി സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും എത്തിച്ചു നല്കുന്നതിന് വേണ്ട നടപടികളും കൈകൊണ്ട് വരുന്നു.
2021 ഏപ്രിൽ 27 മുതൽ 2021 മെയ് 29 വരെ, 18,265 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ; 19,085 ഓക്സിജൻ സിലിണ്ടറുകൾ; 19 ഓക്സിജൻ ഉത്പാദന പ്ലാന്റുകൾ; 15,256 വെന്റിലേറ്ററുകൾ/ബൈ പിഎപി; ഏകദേശം 7.7L റെംഡെസിവിർ വൈലുകൾ, ഏകദേശം 12L ഫാവിപിറാവിർ ടാബ്ലറ്റുകൾ എന്നിവ റോഡ്, ആകാശ മാർഗം കൈമാറി/വിതരണം ചെയ്തു.
2021 മെയ് 27/29 ന് ദക്ഷിണ കൊറിയ, ഇന്ത്യൻ-ബഹ്‌റൈൻ സംഘടനകൾ, ഷാങ്ഹായിലെ ഇന്ത്യൻ സമൂഹം, യൂഎഇ-യിലെ ഇന്ത്യൻ വ്യാപാര-പ്രൊഫഷണൽ സംഘടന, സിട്രിപ്പ്, എലി ലിലി എന്നിവരിൽ നിന്ന് ലഭിച്ച പ്രധാന ഇനങ്ങളിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:
ഓക്സിജൻ കോൺസെൻട്രേറ്ററുകൾ - 225
ബാരിസിറ്റിനിബ് - 5.6 ലക്ഷം ടാബ്ലറ്റുകൾ
റാപിഡ് ഡയഗ്നോസ്റ്റിക് കിറ്റുകൾ
സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സ്ഥാപനങ്ങൾക്കും വിദേശ ദുരിതാശ്വാസ സാമഗ്രികൾ അനുവദിക്കുന്നതും വിതരണം ചെയ്യുന്നതും കേന്ദ്ര ആരോഗ്യ മന്ത്രാലയം സമഗ്രമായി നിരീക്ഷിച്ചു വരികയാണ്. ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് 2021 ഏപ്രിൽ 26 മുതൽ മന്ത്രാലയത്തിൽ ഒരു സമർപ്പിത ഏകോപന സെൽ പ്രവർത്തിക്കുന്നു. 2021 മെയ് 2 മുതൽ ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം മന്ത്രാലയം രൂപപ്പെടുത്തി നടപ്പാക്കിയിട്ടുണ്ട്.
RRTN
(Release ID: 1723077)
Visitor Counter : 197