ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്  വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ 

Posted On: 30 MAY 2021 10:50AM by PIB Thiruvananthpuram

 

ന്യൂ ഡൽഹിമെയ് 30, 2021

 
കോവിഡ് മഹാമാരിയെ നിയന്ത്രിക്കാനുമുള്ള ഭാരത സർക്കാരിന്റെ സമഗ്ര നയത്തിന്റെ അടിസ്ഥാന ശിലകളിൽ ഒന്നാണ് പ്രതിരോധ കുത്തിവെപ്പ്. പരിശോധന, തിരിച്ചറിയൽ, ചികിത്സ, കോവിഡ് പ്രതിരോധ ശീലങ്ങൾ എന്നിവയ്ക്കൊപ്പം പ്രാധാന്യമുള്ളതാണ് ഇത്.
 
ദേശീയതലത്തിൽ നടക്കുന്ന പ്രതിരോധകുത്തിവെപ്പ് യജ്ഞത്തിൽ, സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും സഹായിക്കുന്നതിനായി ഭാരത സർക്കാർ സൗജന്യമായി വാക്സിൻ ലഭ്യമാക്കുന്നുണ്ട്.
 
ഇത് ലക്ഷ്യമിട്ടുള്ള ദേശീയതല കൊവിഡ്-19 പ്രതിരോധ കുത്തിവെപ്പ് ഉദാരീകൃത വിലനിർണയ-വർദ്ധിത നയം (Liberalized Pricing and Accelerated National COVID-19 Vaccination Strategy) 2021 മെയ് ഒന്നുമുതൽ സർക്കാർ നടപ്പാക്കി വരുന്നു. ഇതിന്റെ ഭാഗമായി ലഭ്യമായ വാക്സിൻ ഡോസുകളിൽ  50 ശതമാനം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഭാരതസർക്കാർ വഴി സൗജന്യമായി ലഭ്യമാക്കുന്നു. ശേഷിക്കുന്നവ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും വാക്സിൻ ഉൽപാദകരിൽ നിന്നും നേരിട്ട് വാങ്ങാവുന്നതാണ്.
 
സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും ഉപഭോഗ രീതി, ജനസംഖ്യ, വാക്സിൻ വേസ്റ്റേജ് തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ചാണ് ഭാരത സർക്കാർ സൗജന്യ വിഹിതം അവർക്ക് ലഭ്യമാക്കുന്നത്. 2021 ജൂൺ മാസത്തെ വാക്സിൻ ലഭ്യത സംബന്ധിച്ച വ്യക്തമായ കണക്കുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഭാരതസർക്കാർ നേരത്തെ തന്നെ നൽകിയിട്ടുണ്ട്. 2021 മെയ് 17, മെയ് 27, മെയ് 29 എന്നീ ദിവസങ്ങളിൽ ഇത് സംബന്ധിച്ച് കത്തുകൾ ആരോഗ്യ മന്ത്രാലയം സംസ്ഥാന-കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങൾക്ക് നൽകിയിട്ടുണ്ട്.
 
ആരോഗ്യ പ്രവർത്തകർ, മുൻനിര പോരാളികൾ, 45 വയസ്സിനു മുകളിൽ പ്രായമുള്ളവർ തുടങ്ങി പ്രത്യേക പരിഗണന വിഭാഗത്തിനായി ഭാരത സർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 2021 ജൂണിൽ, 6.09 കോടി ഡോസുകൾ (6,09,60,000) സൗജന്യമായി വിതരണം ചെയ്യുന്നതാണ്. ഇത് കൂടാതെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും ഉൽപാദകരിൽ നിന്നും 5.86 കോടി ഡോസ് വാക്സിനുകൾ (5,86,10,000) നേരിട്ട് വാങ്ങാവുന്നതാണ്. ഇതോടെ 2021 ജൂണിൽ മാത്രം 12 കോടിയോളം ഡോസുകൾ (11,95,70,000) ദേശീയതലത്തിൽ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിനായി  ലഭ്യമാകുന്നതാണ്.
 
2021 മെയ് മാസം, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 4.03 കോടിയിലേറെ വാക്സിൻ ഡോസുകൾ (4,03,49,830) സൗജന്യമായി ഭാരത സർക്കാർ ലഭ്യമാക്കി. ഇതിന് പുറമേ സ്വകാര്യ ആശുപത്രികൾക്കും സംസ്ഥാനങ്ങൾക്കും വാക്സിൻ ഉൽപാദകരിൽ നിന്നും നേരിട്ട് 3.90 കോടിയിലേറെ ഡോസുകൾ (3,90,55,370) ലഭ്യമായിരുന്നു. 2021 മെയ് മാസം ദേശീയതല കോവിഡ് പ്രതിരോധ കുത്തിവെപ്പ് പരിപാടിയുടെ ഭാഗമായി, മൊത്തം 7,94,05,200 വാക്സിൻ ഡോസുകൾ ആണ് ലഭ്യമാക്കിയിരുന്നത്.
 
RRTN
 
 


(Release ID: 1723074) Visitor Counter : 265