രാസവസ്തു, രാസവളം മന്ത്രാലയം
റെംഡെസിവിറിന്റെ കേന്ദ്ര വിഹിതം നിർത്തലാക്കാൻ ഗവണ്‍മെന്റ് തീരുമാനിച്ചു
റെംഡെസിവിര്‍ ഉത്പാദനം പത്തിരട്ടി വര്‍ധിച്ചു
രാജ്യത്തിന് ആവശ്യത്തിന് റെംഡെസിവിര്‍ ഉണ്ട്; വിതരണം ആവശ്യത്തേക്കാള്‍ കൂടുതല്‍
റെംഡെസിവിറിന്റെ 50 ലക്ഷം വിയലുകളുടെ അവശ്യ ശേഖരം പരിപാലിക്കണം
प्रविष्टि तिथि:
29 MAY 2021 12:44PM by PIB Thiruvananthpuram
രാജ്യത്തു് റെംഡെസിവിറിന്റെ ഉത്പാദനം 2021 ഏപ്രില്‍ 11 ലെ 33,000 വിയലുകളില്‍ നിന്ന് പ്രതിദിനം 3,50,000 വിയലുകലെന്ന നിരക്കിൽ പത്ത് ഇരട്ടി വര്‍ദ്ധിച്ചതായി കേന്ദ്ര രാസവസ്തു -രാസവള സഹമന്ത്രി ശ്രീ മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.
ഒരു മാസത്തിനുള്ളില്‍ റെംഡെസിവിര്‍ ഉല്‍പാദിപ്പിക്കുന്ന പ്ലാന്റുകളുടെ എണ്ണം 20 ല്‍ നിന്ന് 60 ആയി ഗവണ്‍മെന്റ് വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ആവശ്യകതയേക്കാള്‍ വളരെ കൂടുതലാണ് വിതരണമെന്നതിനാൽ , ഇപ്പോള്‍ രാജ്യത്തിന് വേണ്ടത്ര റെംഡെസിവിര്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം റെംഡെസിവര്‍ അനുവദിക്കുന്നത് നിർത്തലാക്കാൻ ഗവണ്‍മെന്റ് തീരുമാനിച്ചതായി ശ്രീ മാണ്ഡവ്യപറഞ്ഞു. രാജ്യത്ത് റെംഡെസിവിറിന്റെ ലഭ്യത തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ അദ്ദേഹം ദേശീയ ഔഷധ വിലനിര്‍ണയ സമിതി, സിഡിഎസ്‌കോ എന്നിവയോട് നിര്‍ദ്ദേശിച്ചു.
അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ശേഖരമായി നിലനിര്‍ത്താന്‍ 50 ലക്ഷം വിയൽ റെംഡെസിവിര്‍ വാങ്ങാനും കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.
...............
(रिलीज़ आईडी: 1722660)
आगंतुक पटल : 232
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada