വിദ്യാഭ്യാസ മന്ത്രാലയം

ഉച്ചഭക്ഷണ പദ്ധതിക്ക് കീഴിൽ വിദ്യാർത്ഥികൾക്ക് നേരിട്ട് ധനസഹായം നൽകാൻ ഒരുങ്ങി കേന്ദ്രം

Posted On: 28 MAY 2021 1:16PM by PIB Thiruvananthpuram



ന്യൂഡൽഹി, മെയ് 28, 2021

പ്രത്യേക ക്ഷേമ നടപടിയായി അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും, ഉച്ചഭക്ഷണ പദ്ധതിയുടെ (Mid-day Meal programme) പാചക ചെലവ്, ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) വഴി 11.8 കോടി വിദ്യാർത്ഥികൾക്ക് (118 ദശലക്ഷം) നേരിട്ട് ധനസഹായമായി നൽകാനുള്ള നിർദ്ദേശത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേശ് പോഖ്രിയാൽ നിഷാങ്ക് അംഗീകാരം നൽകി.

ഈ നടപടി ഉച്ചഭക്ഷണ പദ്ധതിക്ക് ഒരു ഉത്തേജനം നൽകും. പ്രധാൻ മന്ത്രി ഗരിബ് കല്യാൺ അന്ന യോജന (പിഎം-ജികെഎവൈ) പ്രകാരം ഏകദേശം 80 കോടി ഗുണഭോക്താക്കൾക്ക് (ഒരാൾക്ക് പ്രതിമാസം 5 കിലോഗ്രാം എന്ന കണക്കിൽ), സൗജന്യ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുമെന്ന ഇന്ത്യാ ഗവൺമെന്റിന്റെ പ്രഖ്യാപനത്തിന് പുറമെയാണിത്.

ഈ തീരുമാനം കുട്ടികളുടെ പോഷക അളവ് സംരക്ഷിക്കുന്നതിനും വെല്ലുവിളി നിറഞ്ഞ മഹാമാരി കാലത്ത് അവരുടെ പ്രതിരോധശേഷി സംരക്ഷിക്കുന്നതിനും സഹായിക്കും.

ഇതിനായി കേന്ദ്രസർക്കാർ 1200 കോടി രൂപ അധികമായി സംസ്ഥാന/കേന്ദ്രഭരണ പ്രദേശ ഭരണകൂടങ്ങൾക്ക് നൽകും. കേന്ദ്രസർക്കാരിന്റെ ഈ ഒറ്റത്തവണ പ്രത്യേക ക്ഷേമ നടപടിയിലൂടെ രാജ്യത്തൊട്ടാകെയുള്ള 11.20 ലക്ഷം സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഒന്ന് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന 11.8 കോടി കുട്ടികൾക്ക് പ്രയോജനം ലഭിക്കും.

 

RRTN/SKY


(Release ID: 1722494) Visitor Counter : 274