ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവർക്കായി വീടുകൾക്ക് സമീപം കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജമാക്കുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ

Posted On: 27 MAY 2021 4:47PM by PIB Thiruvananthpuram


ന്യൂഡൽഹി, മെയ് 27, 2021

വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് തങ്ങളുടെ വീടുകളുടെ പരിസരങ്ങളിൽ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ (NHCVC) സജ്ജമാക്കുന്നതുമായി ബന്ധപ്പെട്ട മാർഗ്ഗനിർദേശങ്ങൾ സംബന്ധിച്ച് കേന്ദ്രമന്ത്രാലയത്തിന് കീഴിലെ സാങ്കേതിക വിദഗ്ധസമിതി നൽകിയ ശുപാർശകളെ കോവിഡ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് ദേശീയ വിദഗ്ധസംഘം (NEGVAC) പിന്താങ്ങി.

ഈ നിർദ്ദേശങ്ങൾക്ക് ആരോഗ്യ മന്ത്രാലയവും അംഗീകാരം നൽകിയിട്ടുണ്ട്. വീടുകളുടെ പരിസരത്ത് കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജമാക്കുന്നതിലൂടെ പൊതുജന കേന്ദ്രീകൃതവും, എല്ലാവർക്കും സൗകര്യപ്രദവും, ജനപങ്കാളിത്തം ഉറപ്പാക്കുന്നതും ആയ ഒരു നയം ആയിരിക്കും വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കുമായുള്ള NHCVCകൾ പിന്തുടരുക

NHCVCൽ നിന്നും വാക്സിനേഷനു അർഹതയുള്ള വ്യക്തികൾ താഴെപ്പറയുന്നവരാണ്:
 
i. ഇതുവരെ വാക്സിൻ സ്വീകരിക്കാത്തതോ, ആദ്യ ഡോസ് സ്വീകരിച്ചതോ ആയ 60 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ വ്യക്തികളും
 
ii. ശാരീരികപരമോ മാനസികപരമോ ആയ വെല്ലുവിളികൾ നേരിടുന്ന 60 വയസ്സിനു താഴെ പ്രായമുള്ള എല്ലാ വ്യക്തികളും
 
ഇത് സംബന്ധിച്ച വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം കൈമാറിയിട്ടുണ്ട്. ഈ മാർഗ്ഗനിർദ്ദേശങ്ങളിൽ താഴെപ്പറയുന്നവ ഉൾപ്പെടുന്നു: 

1) പൊതുജനപങ്കാളിത്തം ഉറപ്പാക്കി വേണം വീടുകൾക്ക് അടുത്തുള്ള വിദ്യാലയങ്ങൾ, വൃദ്ധസദനങ്ങൾ സാമൂഹിക കേന്ദ്രങ്ങൾ തുടങ്ങിയവയിൽ ഇത്തരത്തിൽ സെഷനുകൾ സംഘടിപ്പിക്കേണ്ടത്.

2) പരമാവധി ഗുണഭോക്താക്കൾക്ക് സേവനം ലഭ്യമാക്കു
ക, വാക്സിൻ വേസ്റ്റേജ് കുറയ്ക്കുക എന്നത് ലക്ഷ്യമിട്ട് വാക്സിനേഷന് അർഹരായ ജനങ്ങളുടെ എണ്ണമനുസരിച്ച് NHCVC സജ്ജമാക്കുന്ന സ്ഥലം
ജില്ലാ കർമ്മ സേന/നഗര കർമ്മസേന എന്നിവർ ചേർന്ന് തീരുമാനിക്കുന്നതാണ്.

3) മെച്ചപ്പെട്ട വാക്സിൻ വിതരണം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട്  നിലവിലുള്ള ഒരു CVCയുമായി NHCVCയെ ബന്ധിപ്പിക്കുന്നതാണ്. വാക്സിനുകൾ, അവയുടെ ചരക്കുനീക്കം, മനുഷ്യ വിഭവം തുടങ്ങിയവ ലഭ്യമാക്കാനുള്ള ഉത്തരവാദിത്വം CVCയുടെ ചുമതല വഹിക്കുന്ന വ്യക്തിക്ക് ആയിരിക്കും.

4) സാമൂഹിക സംഘങ്ങൾ, റസിഡന്റ് വെൽഫെയർ അസോസിയേഷനുകൾ തുടങ്ങിയവയുടെ പങ്കാളിത്തത്തോടെ NHCVCയ്ക്ക് ആവശ്യമായ സ്ഥലം മുൻകൂട്ടി തീരുമാനിക്കുന്നതാണ്. വീൽചെയർ റാമ്പുകൾ അടക്കം ഗുണഭോക്താക്കൾക്ക് ഉപകാരപ്രദമായ സൗകര്യങ്ങൾ ഉൾപ്പെടുന്ന വാക്സിനേഷൻ മുറി, കാത്തിരിപ്പ് കേന്ദ്രം, ഇത്തരം കേന്ദ്രങ്ങളിൽ ഉണ്ടായിരിക്കണം.

5) ഇത്തരം കേന്ദ്രങ്ങൾ കോവിൻ പോർട്ടലിൽ NHCVC ആയി രജിസ്റ്റർ ചെയ്യുന്നതാണ്.

6) NHCVC യിലെ വാക്സിനേഷനുമായി ബന്ധപ്പെട്ട പദ്ധതി രൂപീകരണം, അവയുടെ നടപ്പാക്കൽ എന്നീ ഉത്തരവാദിത്തങ്ങൾ DTF /UTF യ്ക്ക് ആയിരിക്കും. പ്രാദേശിക സാഹചര്യങ്ങൾക്കും, ആവശ്യങ്ങൾക്കും അനുസൃതമായി നിലവിലെ പദ്ധതിയിൽ മാറ്റങ്ങൾ വരുത്താനും ഇവർക്ക് അധികാരം ഉണ്ടായിരിക്കും.

7) അഞ്ചുപേരടങ്ങുന്നതായിരിക്കും എല്ലാ NHCVC സംഘങ്ങളും. ഡോക്ടറായ ഒരു ടീം ലീഡർ, വാക്സിനേറ്റർ, 3 വാക്സിനേഷൻ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്നതാണ് ഓരോ ടീമും. കോവിൻ രജിസ്ട്രേഷൻ, ഗുണഭോക്താവിന്റെ രേഖകൾ പരിശോധിക്കൽ എന്നിവയ്ക്ക് ഇതിൽ ഒരു വാക്സിനേഷൻ ഉദ്യോഗസ്ഥൻ നേതൃത്വം നൽകുമ്പോൾ, ജന നിയന്ത്രണം, വാക്സിനേറ്റർക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കൽ, 30 മിനിറ്റ് നിരീക്ഷണം ഉറപ്പാക്കൽ, മറ്റ് സഹായങ്ങൾ തുടങ്ങിയവ ശേഷിക്കുന്ന രണ്ടുപേരുടെ ചുമതല ആയിരിക്കും.

വൃദ്ധസദനങ്ങൾ പോലെ വലിയ വിഭാഗം ഗുണഭോക്താക്കൾ ഒരു കുടക്കീഴിൽ ലഭ്യമാകുന്ന സാഹചര്യങ്ങളിൽ നിലവിലെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി ഒരു NHCVC യ്ക്ക് അവിടെത്തന്നെ രൂപം നൽകാവുന്നതാണ്
 
മാർഗ്ഗനിർദേശങ്ങളിൽ താഴെപ്പറയുന്നവ സംബന്ധിച്ച വിവരങ്ങളും ഉൾപ്പെടുന്നു:

* മുൻകൂട്ടിയോ, വാക്സിൻ വിതരണ കേന്ദ്രത്തിലോ, ഒരാളുടെ സഹായത്തോടെ കോവിൻ പോർട്ടലിലൂടെയോ രജിസ്ട്രേഷൻ/അപ്പോയിന്റ്മെന്റ് നടപടികൾ 

* വയോജനങ്ങൾ, പ്രത്യേക പരിഗണന അർഹിക്കുന്ന ഗുണഭോക്താക്കൾ എന്നിവർക്ക് ആവശ്യമെങ്കിൽ വാക്സിൻ വിതരണ കേന്ദ്രങ്ങളിലേക്ക് പ്രത്യേക യാത്രാസൗകര്യം
 
 
 
 
 


(Release ID: 1722411) Visitor Counter : 239