ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
വിദേശ കോവിഡ്-19 ദുരിതാശ്വാസ സഹായങ്ങൾ
Posted On:
27 MAY 2021 2:32PM by PIB Thiruvananthpuram
ന്യൂഡൽഹി, മെയ് 27 , 2021
വിവിധ രാജ്യങ്ങളിൽ നിന്നും സംഘടനകളിൽ നിന്നുമായി, 2021 ഏപ്രിൽ 27 മുതൽ ഇന്ത്യാ ഗവൺമെന്റ്, കോവിഡ്-19 ദുരിതാശ്വാസ മെഡിക്കൽ സാമഗ്രികളും ഉപകരണങ്ങളും സ്വീകരിക്കുന്നു. ഇവ ഉടനടി സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും എത്തിച്ചു നല്കുന്നതിന് വേണ്ട നടപടികളും കൈകൊണ്ട് വരുന്നു.
2021 ഏപ്രിൽ 27 മുതൽ 2021 മെയ് 25 വരെ, 18,006 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ; 19,085 ഓക്സിജൻ സിലിണ്ടറുകൾ; 19 ഓക്സിജൻ ഉത്പാദന പ്ലാന്റുകൾ; 14,514 വെന്റിലേറ്ററുകൾ/ബൈ പിഎപി; ഏകദേശം 7 L റെംഡെസിവിർ വൈലുകൾ, ഏകദേശം 12L ഫാവിപിറാവിർ ടാബ്ലറ്റുകൾ എന്നിവ റോഡ്, ആകാശ മാർഗം കൈമാറി/വിതരണം ചെയ്തു.
2021 മെയ് 25/26 ന് സിംഗപ്പൂർ, ബ്രൂണൈ, ഒമാൻ, ഒന്റാറിയോ (കാനഡ), ഈജിപ്ത്, സിംഗപ്പൂർ റെഡ് ക്രോസ് സൊസൈറ്റി, സേവാ ഇന്റർനാഷണൽ (ഓസ്‌ട്രേലിയ), സ്വിസ് ഇന്ത്യ ചേംബർ ഓഫ് കൊമേഴ്‌സ്, ഫോറം ഓഫ് ഇന്ത്യൻ പ്രൊഫഷണൽ (ഹോങ്കോംഗ്), ഫോക്‌സ്‌വാഗൺ (ജർമ്മനി) എന്നിവരിൽ നിന്ന് ലഭിച്ച പ്രധാന ഇനങ്ങളിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:
ഓക്സിജൻ കോൺസെൻട്രേറ്ററുകൾ - 155
ഓക്സിജൻ സിലിണ്ടർ - 900
വെന്റിലേറ്ററുകൾ/BiPAP/CPAP – 1,045
സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സ്ഥാപനങ്ങൾക്കും വിദേശ ദുരിതാശ്വാസ സാമഗ്രികൾ അനുവദിക്കുന്നതും വിതരണം ചെയ്യുന്നതും കേന്ദ്ര ആരോഗ്യ മന്ത്രാലയം സമഗ്രമായി നിരീക്ഷിച്ചു വരികയാണ്. ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് 2021 ഏപ്രിൽ 26 മുതൽ മന്ത്രാലയത്തിൽ ഒരു സമർപ്പിത ഏകോപന സെൽ പ്രവർത്തിക്കുന്നു. 2021 മെയ് 2 മുതൽ ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം മന്ത്രാലയം രൂപപ്പെടുത്തി നടപ്പാക്കിയിട്ടുണ്ട്.
******
(Release ID: 1722143)
Visitor Counter : 226