ഉപരാഷ്ട്രപതിയുടെ കാര്യാലയം
ബുദ്ധ പൂർണിമയുടെ തലേന്ന് ഉപരാഷ്ട്രപതി ജനങ്ങൾക്ക് ആശംസകൾ നേർന്നു.
Posted On:
25 MAY 2021 4:43PM by PIB Thiruvananthpuram
ന്യൂ ഡൽഹി, മെയ് 25 ,2021
ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു ബുദ്ധ പൂർണിമയുടെ തലേദിവസം രാഷ്ട്രത്തിന് ആശംസകൾ നേർന്നു. ധാർമ്മിക മൂല്യങ്ങളെയും സന്തുഷ്ടിയേയും അടിസ്ഥാനമാക്കിയുള്ള ഒരു ജീവിതം നയിക്കുന്നതിന് ബുദ്ധ ഭഗവാൻ നൽകിയ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അനുകമ്പയുടെയും ശാശ്വത സന്ദേശം ലോകമെമ്പാടുമുള്ള മനുഷ്യരാശിയെ പ്രചോദിപ്പിക്കുന്നത് തുടരുകയാണെന്ന് അദ്ദേഹം തന്റെ ആശംസാ സന്ദേശത്തിൽ പറഞ്ഞു. ശുചിത്വവും ,കോവിഡ് ആരോഗ്യ പ്രോട്ടോക്കോളും പാലിച്ചു കൊണ്ട് ഈ ആഘോഷങ്ങൾ എല്ലാം സ്വന്തം വീടുകളിൽ തന്നെ നടത്താൻ അദ്ദേഹം സഹ പൗരന്മാരോട് അഭ്യർത്ഥിച്ചു. ബുദ്ധൻ കാണിച്ചു തന്ന അനുകമ്പയുടെയും സഹിഷ്ണുതയുടെയും പാതയിൽ നാം സ്വയം സമർപ്പികേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
IE
(Release ID: 1721648)