മന്ത്രിസഭ

നാഗ്പൂരിലെ ദേശീയ ദുരന്ത പ്രതികരണ സേനാ അക്കാദമിയിൽ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഗ്രേഡില്‍ (എസ്.എ.ജി) ഒരു ഡയറക്ടര്‍ തസ്തിക സൃഷ്ടിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted On: 25 MAY 2021 1:15PM by PIB Thiruvananthpuram

നാഗ്പൂരിലെ ദേശീയ ദുരന്ത പ്രതികരണ സേനാ അക്കാദമി (നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ് അക്കാദമി)യില്‍ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഗ്രേഡില്‍ (എസ്.എ.ജി) ഒരു ഡയറക്ടര്‍ തസ്തിക സൃഷ്ടിക്കുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
എന്‍.ഡി.ആര്‍എഫ് (നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ്) അക്കാദമിയില്‍ ഡയറക്ടര്‍ തസ്തിക സൃഷ്ടിക്കുന്നതോടെ, സ്ഥാപനത്തിന്റെ  പൂർണ്ണ നിയന്ത്രണം  മുതിര്‍ന്നതും പരിചയസമ്പന്നനുമായ ഒരു ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കാനാകുകയും, അദ്ദേഹത്തിന് ഉദ്ദേശ്യ  ലക്ഷ്യങ്ങള്‍ക്കനുസരിച്ച് സ്ഥാപനത്തെ നയിക്കാനുമാകും. . എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ് (സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ്), സി.ഡി (സിവില്‍ ഡിഫന്‍സ്) വോളണ്ടിഴേയ്‌സ് മറ്റ് ഓഹരിപങ്കാളികള്‍ സാര്‍ക്കിലേയും മറ്റ് രാജ്യങ്ങളിലേയും ദുരന്തപ്രതിരോധ ഏജന്‍സികള്‍ എന്നിവിടങ്ങളില്‍ നിന്നൊക്കെയായി 5000ലധികം ഉദ്യോഗസ്ഥര്‍ക്ക് നൈപുണ്യാധിഷ്ഠിത പ്രായോഗിക പരിശീലനം അക്കാദമി പ്രതിവര്‍ഷം പകര്‍ന്നുകൊടുക്കും. ഓഹരിപങ്കാളികളുടെ മാറുന്ന ആവശ്യങ്ങള്‍ക്കുംആവശ്യകതയ്ക്കും അനുസൃതമായി പരിശീലന പരിപാടികള്‍ വിശകലനം ചെയ്യുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കും. എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ് ഉദ്യോഗസ്ഥര്‍ക്കും, മറ്റ് പങ്കാളികള്‍ക്കും പകര്‍ന്നുനല്‍കുന്ന ദുരന്തപ്രതിരോധ പരിശീലനത്തിന്റെ നിലവാരം ഇത് വളരെയധികം മെച്ചപ്പെടുത്തുകയും ചെയ്യും.

പശ്ചാത്തലം:
നാഷണല്‍ സിവില്‍ ഡിഫന്‍സ് കോളേജ് (എന്‍.സി.ഡി.സി)യുമായി ലയിപ്പിച്ച് നാഗ്പൂരില്‍ 2018 ലാണ് ദേശീയ ദുരന്ത പ്രതികരണ ഫോഴ്‌സ് (നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ് അക്കാദമി) അക്കാദമി ആരംഭിച്ചത്. അക്കാദമിയുടെ പ്രധാന കാമ്പസ് നിര്‍മ്മാണത്തിലാണ്, അതുവരെ ഇത് എന്‍.സി.ഡി.സിയുടെ നിലവിലുള്ള കാമ്പസിലാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ദേശീയ ദുരന്ത പ്രതികരണ സേന (എന്‍.ഡി.ആര്‍.എഫ്) / സംസ്ഥാന ദുരന്ത പ്രതികരണ സേന (എസ്.ഡി.ആര്‍.എഫ്) / സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാര്‍, മറ്റ് പങ്കാളികള്‍ എന്നിവര്‍ക്ക് അക്കാദമി ഇപ്പോള്‍ പരിശീലനം നല്‍കുന്നു. കൂടുതലായി ഇതിനെ അന്താരാഷ്ട്ര പ്രശസ്തിയുള്ള ഒരു ഒരു പ്രധാനപ്പെട്ട പരിശീലന സ്ഥാപനമായി വളര്‍ത്തുകയെന്നതരത്തിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. സാര്‍ക്കിലേയും മറ്റ് രാജ്യങ്ങളിലേയും ദുരന്തപ്രതികരണ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനവും ഇവിടെ നിന്നും നല്‍കുന്നുണ്ട്.

 

***


(Release ID: 1721551) Visitor Counter : 179