രാസവസ്തു, രാസവളം മന്ത്രാലയം

മെയ് 30 വരെ എല്ലാ സംസ്ഥാനങ്ങൾക്കുമായി 22 .17 ലക്ഷം വിയൽ റെംഡെസിവിർ അനുവദിച്ചു : കേന്ദ്രമന്ത്രി ഡി വി സദാനന്ദ ഗൗഡ

പോസ്റ്റഡ് ഓണ്‍: 23 MAY 2021 7:32PM by PIB Thiruvananthpuram

മെയ് 30 വരെ എല്ലാ സംസ്ഥാനങ്ങൾക്കും, കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി മെയ് 30 വരെ റെംഡെസിവിറിന്റെ   22.17 ലക്ഷം  വിയൽ കൂടുതലായി  അനുവദിച്ചുവെന്ന്  കേന്ദ്ര രാസവസ്തു - രാസവളം വകുപ്പ്  മന്ത്രി ശ്രീ ഡി വി സദാനന്ദ ഗൗഡ  പ്രഖ്യാപിച്ചു. കേരളത്തിന് 3,75,000 വിയലാണ് അനുവദിച്ചിട്ടുള്ളത്.  

നേരത്തെ, മെയ് 23 വരെ എല്ലാ സംസ്ഥാനങ്ങളിലും 76.70 ലക്ഷം വിയലുകൾ നല്കുകയുണ്ടായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തുടനീളം ഇതുവരെ 98.87 ലക്ഷം വിയൽ റെംഡെസിവിർ  അനുവദിച്ചിട്ടുണ്ടെന്ന്  കേന്ദ്ര മന്ത്രി വ്യക്തമാക്കി.

***


( റിലീസ് ഐ.ഡി: 1721139) സന്ദര്‍ശക കൗണ്ടര്‍ : 270
ഈ റിലീസ് വായിക്കുക: Marathi , Punjabi , Bengali , English , Urdu , हिन्दी , Tamil , Kannada