ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് ദുരിതാശ്വാസ സഹായം - പുതുക്കിയ വിവരങ്ങള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ഇതുവരെ കൈമാറിയത് 16,630 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും 15,691 ഓക്‌സിജന്‍ സിലിന്‍ഡറുകളും 19 ഓക്‌സിജന്‍ ഉല്‍പ്പാദന പ്ലാന്റുകളും 11,516 വെന്റിലേറ്ററുകളും/ബൈ-പാപും 6.9 ലക്ഷം കുപ്പി റെംഡെസിവിര്‍ മരുന്നും

Posted On: 23 MAY 2021 1:49PM by PIB Thiruvananthpuram

വിവിധ രാജ്യങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും, 2021 ഏപ്രില്‍ 27 മുതല്‍ ഇന്ത്യാ ഗവണ്‍മെന്റ്, കോവിഡ്-19 ദുരിതാശ്വാസ മെഡിക്കല്‍ സാമഗ്രികളും ഉപകരണങ്ങളും സ്വീകരിക്കുന്നു. ഇവ ഉടനടി സംസ്ഥാനങ്ങള്‍ക്ക്/കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് എത്തിച്ചു നല്‍കുന്നതിന് വേണ്ട നടപടികളും കൈക്കൊണ്ടുവരുന്നു.

2021 ഏപ്രില്‍ 27 മുതല്‍ 2021 മെയ് 22 വരെ, 16,630 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍; 15,961 ഓക്‌സിജന്‍ സിലിന്‍ഡറുകള്‍; 19 ഓക്‌സിജന്‍ ഉതല്‍പ്പാദന പ്ലാന്റുകള്‍; 11,516 വെന്റിലേറ്ററുകള്‍/ബൈ-പാപ്; 6.9 കുപ്പി റെംഡെസിവിര്‍ മരുന്ന് എന്നിവ റോഡ്- വ്യോമ മാര്‍ഗം കൈമാറി/വിതരണം ചെയ്തു.

2021 മെയ് 21/22ന് സ്‌കോട്‌ലന്‍ഡ് (യുകെ), ഗിലീഡ്, യുഎസ്‌ഐഎസ്പിഎഫ്,  കെഒഐസിഎ (ദക്ഷിണ കൊറിയ), ബുദ്ധിസ്റ്റ് സംഘ് (വിയറ്റ്‌നാം) എന്നിവിടങ്ങളില്‍ നിന്ന് ലഭിച്ച പ്രധാന ഇനങ്ങള്‍: 

ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ - 100
വെന്റിലേറ്ററുകള്‍/ബൈ-പാപ്/സിപാപ് - 100
റെംഡിസിവിര്‍ - 29,296

സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിദേശ ദുരിതാശ്വാസ സാമഗ്രികള്‍ അനുവദിക്കുന്നതും വിതരണം ചെയ്യുന്നതും കേന്ദ്ര ആരോഗ്യ മന്ത്രാലയം സമഗ്രമായി നിരീക്ഷിച്ചു വരികയാണ്. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് 2021 ഏപ്രില്‍ 26 മുതല്‍ മന്ത്രാലയത്തില്‍ ഒരു സമര്‍പ്പിത ഏകോപന സെല്‍ പ്രവര്‍ത്തിക്കുന്നു. 2021 മെയ് 2 മുതല്‍ നിര്‍ദിഷ്ട പ്രവര്‍ത്തന നടപടിക്രമം മന്ത്രാലയം രൂപപ്പെടുത്തി നടപ്പാക്കി യിട്ടുണ്ട്.

 *****



(Release ID: 1721050) Visitor Counter : 207