ശാസ്ത്ര സാങ്കേതിക മന്ത്രാലയം

കോവിഡ് രണ്ടാം തരംഗം നേരിടാൻ ആവശ്യമായ നൂതന സാങ്കേതികവിദ്യകളും നൂതന ഉത്പന്നങ്ങളും വികസിപ്പിക്കുന്നതിന് പുതു സംരംഭകരിൽ നിന്നും (സ്റ്റാർട്ടപ്പുകൾ) കമ്പനികളിൽ നിന്നും ശാസ്ത്ര സാങ്കേതിക വകുപ്പ് (DST) അപേക്ഷ ക്ഷണിക്കുന്നു

Posted On: 21 MAY 2021 8:15AM by PIB Thiruvananthpuram




 ന്യൂഡൽഹി , മെയ് 21, 2021


നിലവിൽ രാജ്യം കടന്നു പോകുന്ന വെല്ലുവിളികൾ നിറഞ്ഞ, കോവിഡ് രണ്ടാം തരംഗത്തെ (COVID 2.0) നേരിടാൻ ആവശ്യമായ നൂതന സാങ്കേതികവിദ്യകളും നൂതന ഉത്പന്നങ്ങളും വികസിപ്പിക്കുന്നതിന് പുതു സംരംഭകരിൽ നിന്നും (സ്റ്റാർട്ടപ്പുകൾ) കമ്പനികളിൽ നിന്നും ശാസ്ത്ര സാങ്കേതിക വകുപ്പ് (DST) അപേക്ഷ  ക്ഷണിച്ചു.

ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ സംരംഭകർക്കും (സ്റ്റാർട്ടപ്പുകൾക്കും) കമ്പനികൾക്കും ഇതിനായി തയ്യാറാക്കിയിരിക്കുന്ന NIDHI4COVID2.0 എന്ന ഈ പുതിയ സംരംഭത്തിലൂടെ അപേക്ഷിക്കാൻ കഴിയും.  കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച ഗുരുതരമായ ആഘാതം മൂലം രാജ്യവും സമൂഹവും നേരിടുന്ന നാനാവിധ വെല്ലുവിളികളെ അഭിസംബോധന ചെയ്യാനും ലഘൂകരിക്കാനും ഉതകുന്ന തരത്തിലുള്ള, ഓക്സിജൻ രംഗത്തെ നവീന ആശയങ്ങൾ, പോർട്ടബിൾ സാങ്കേതിക വിദ്യകൾ, പ്രസക്തമായ മെഡിക്കൽ ഉപകരണങ്ങൾ, ഡയഗ്നോസ്റ്റിക്, ഇൻഫോർമാറ്റിക്സ്, മറ്റേതെങ്കിലും സാങ്കേതിക പരിഹാരം എന്നിവയ്ക്ക് ധനസഹായം ലഭിക്കും.

ഇന്ത്യാ ഗവൺമെന്റിന്റെ ദേശീയ ശാസ്ത്ര സാങ്കേതിക എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് ബോർഡും  (NSTEDB), ശാസ്ത്ര സാങ്കേതിക വകുപ്പും (DST) ഒരുമിക്കുന്ന പ്രത്യേക സംരംഭമാണിത്.

നിലവിൽ ഇറക്കുമതി ചെയ്യുന്ന ഉൽ‌പന്നങ്ങളായ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ പോലുള്ള ഉപകരണങ്ങളുടെ ഇറക്കുമതിക്ക് പകരമുള്ള വികസന നിർമ്മാണ പ്രവർത്തനങ്ങൾക്ക് DST വഴിയും TBI  ശൃംഖല വഴിയും ആവശ്യമായ പിന്തുണ നൽകും.മികവ് പ്രദർശിപ്പിക്കുന്ന പുതു സംരംഭകർക്ക്  (സ്റ്റാർട്ടപ്പുകൾക്ക്) അവരുടെ ഉത്പന്നങ്ങൾ / സാങ്കേതികവിദ്യകൾ തുടങ്ങിയവ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുന്നതിനും, പ്രക്രിയകൾ വേഗത്തിലാക്കുന്നതിനും ആവശ്യമായ സാമ്പത്തികസഹായവും മാർഗനിർദ്ദേശങ്ങളും നൽകും.

താത്പര്യമുള്ള അപേക്ഷകർ  കേന്ദ്രീകൃത പോർട്ടൽ ആയ https://dstnidhi4covid.in വഴി 31.05.2021 23.59 ന്  മുമ്പ് അപേക്ഷ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്കും യോഗ്യതാ വ്യവസ്ഥകൾക്കും https://dstnidhi4covid.in/ എന്ന വെബ്സൈറ്റ് അപേക്ഷകർക്ക് സന്ദർശിക്കാവുന്നതാണ്.

 
 
IE/SKY
 
******


(Release ID: 1720638) Visitor Counter : 201