രാജ്യരക്ഷാ മന്ത്രാലയം

ഐ‌എൻ‌എസ് രജപുത് മെയ് 21 ന് പ്രവർത്തനം അവസാനിപ്പിക്കും.

Posted On: 20 MAY 2021 2:04PM by PIB Thiruvananthpuram

 


ന്യൂ ഡൽഹി, മെയ് 20 ,2021


മെയ് 21 ന് ഇന്ത്യൻ നാവികസേനയുടെ ആദ്യത്തെ നശീകരണ കപ്പലായ  ഐ‌എൻ‌എസ് രജപുത്
 അതിന്റെ പ്രവർത്തനം നിർത്തലാക്കുന്നതോടെ  മഹത്തായ ഒരു യുഗം അവസാനിക്കുകയാണ്.കഴിഞ്ഞ 41 വർഷത്തിലേറെയായി ഇന്ത്യൻ നാവികസേനയ്ക്ക് മികച്ച സേവനം നൽകി വരുന്ന കാശിൻ-ക്ലാസ് ഡിസ്ട്രോയറുകളുടെ  കൂട്ടത്തിൽ പെട്ട പ്രധാന കപ്പലായ ഐ‌എൻ‌എസ് രജപുത്,പഴയ സോവിയറ്റ് യൂണിയൻ ആണ് നിർമ്മിച്ചത് .  1980 മെയ് 04 ന്  ആണ്  ഇത് കമ്മീഷൻ ചെയ്തത് . ഐ‌എൻ‌എസ് രജപുത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നത്തിന്റെ ഭാഗമായുള്ള ഔപചാരികമായ   ചടങ്ങ് , വിശാഖപട്ടണത്തെ നേവൽ ഡോക്യാർഡിൽ നടക്കും. ഇപ്പോഴത്തെ കോവിഡ്  മഹാമാരിയുടെ പശ്ചാത്തലത്തിൽ , കോവിഡ്  പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കുന്ന  രീതിയിൽ ഇൻ-സ്റ്റേഷൻ ഉദ്യോഗസ്ഥരും നാവികരും മാത്രം പങ്കെടുക്കുന്ന  ചെറിയ ചടങ്ങ് ആയിരിക്കും നടക്കുക..

ഐ‌എൻ‌എസ് രജപുത് നിക്കോളേവിലെ (ഇന്നത്തെ ഉക്രെയ്ൻ) 61 കമ്യൂണാർഡ്സ് ഷിപ്പ് യാർഡിലാണ് നിർമ്മിച്ചത്, പ്രതീക്ഷ എന്ന അർത്ഥ വരുന്ന "നാഥേഷ്‌നി " എന്നായിരുന്നു കപ്പലിലിന്റെ ആദ്യ പേര് .കപ്പലിന്റെ കീൽ‌ 1976 സെപ്റ്റംബർ‌ 11 ന്‌ സ്ഥാപിക്കുകയും, 1977 സെപ്‌റ്റംബർ‌ 17 ന്‌ കടലിൽ ഇറക്കുകയും ചെയ്തു. 1980 മെയ് 04 ന്‌ ജോർ‌ജിയയിലെ പോതിയിൽ‌ ഐ‌എൻ‌എസ് രജപുത്  എന്ന പേരിൽ ,യു‌എസ്‌എസ്‌‌ആറിലെ ഇന്ത്യൻ അംബാസഡറായിരുന്ന ശ്രീ ഐ കെ ഗുജ്‌റാൽ‌  കപ്പൽ‌ കമ്മീഷൻ ചെയ്തു.   ക്യാപ്റ്റൻ ഗുലാബ് മോഹൻലാൽ ഹിരാനന്ദാനി ആയിരുന്നു ആദ്യ കമാൻഡിംഗ് ഓഫീസർ .നാലു പതിറ്റാണ്ട് കാലം  രാജ്യത്തിന്  നൽകിയ    മഹത്തായ   സേവനത്തിന്റെ ഭാഗമായി  കപ്പൽ  പാശ്ചാത്യ, പൗരസ്ത്യ  കപ്പൽ പടകളോടൊപ്പം  സേവനമനുഷ്ഠിച്ചിട്ടുണ്ട്.
.
“രാജ് കരേഗ രജപുത്” എന്ന മുദ്രാവാക്യം അവരുടെ മനസ്സിലും അജ്ജയ്യമായ ആത്മശക്തിയിലും   കൊത്തി  വച്ചിരുന്ന  ഐ‌എൻ‌എസ് രജപുത്തിന്റെ  ധീരരായ  നാവിക സംഘം എല്ലായ്‌പ്പോഴും ജാഗ്രതയിൽ നിലകൊള്ളുകയും  രാജ്യത്തിന്റെ സമുദ്ര താത്പര്യങ്ങളും പരമാധികാരവും സംരക്ഷിക്കുന്നതിനായി എപ്പോഴും തയ്യാറായി നിൽക്കുകയും  ചെയ്തു. രാജ്യത്തിന്റെ  സുരക്ഷിതമായ നിലനിലിപ്പ് ലക്ഷ്യമാക്കിയുള്ള    നിരവധി പ്രവർത്തനങ്ങളിൽ കപ്പൽ ഭാഗഭാക്കായിട്ടുണ്ട് .ഐ‌പി‌കെ‌എഫിനെ സഹായിക്കാനായി ഓപ്പറേഷൻ അമാൻ, ശ്രീലങ്കയുടെ തീരത്ത് പട്രോളിംഗ് ചുമതലകൾക്കുള്ള ഓപ്പറേഷൻ പവൻ, മാലിദ്വീപിൽ നിന്ന് ബന്ദികളുടെ പ്രശ്‍നം  പരിഹരിക്കുന്നതിനുള്ള ഓപ്പറേഷൻ കാക്ട്സ് , ലക്ഷദ്വീപിൽ നിന്ന് ഓപ്പറേഷൻ ക്രോസ്‌നെസ്റ്റ് എന്നിവ ഇതിൽ ചിലതാണ്. കൂടാതെ, കപ്പൽ നിരവധി ഉഭയകക്ഷി, ബഹുരാഷ്ട്ര നാവിക അഭ്യാസങ്ങളിലും  പങ്കെടുത്തു. ഇന്ത്യൻ ആർമി റെജിമെന്റിന്റെ  ഭാഗമായ  ആദ്യത്തെ ഇന്ത്യൻ നേവൽ ഷിപ്പ് കൂടിയാണ് കപ്പൽ - രജപുത് റെജിമെന്റ്.

 മഹത്തായ 41 വർഷത്തിനിടയിൽ,31 കമാൻഡിംഗ് ഓഫീസർമാർ  കപ്പലിന്റെ ചുമതലക്കാരായി ഉണ്ടായിരുന്നു., അവസാനത്തെ  കമാൻഡിംഗ് ഓഫീസർ  2019 ഓഗസ്റ്റ് 14 ന് ആണ്  ചുമതലയേറ്റത് . 2021  മെയ് 21 ന് സൂര്യൻ അസ്തമിക്കുമ്പോൾ , കപ്പലിന്റെ   മഹത്തായ  സേവനം അവസാനിപ്പിക്കുന്നതിന്റെ  പ്രതീകമായി, , ഐ‌എൻ‌എസ് രജപുത്തിൽ നിന്ന് അതിന്റെ  നാവിക മുദ്രയും  കമ്മീഷനിംഗ് പതാകയും  താഴെ ഇറക്കപെടും  .
IE  .



(Release ID: 1720328) Visitor Counter : 212