രാജ്യരക്ഷാ മന്ത്രാലയം

കോവിഡ് രോഗികൾക്കുവേണ്ടി, ദ്രാവക ഓക്സിജനെ താഴ്ന്ന മർദ്ദമുള്ള ഓക്സിജൻ വാതകമായി ഫലപ്രദമായി പരിവർത്തനം ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യ ഇന്ത്യൻ ആർമി എഞ്ചിനീയർമാർ വികസിപ്പിച്ചെടുത്തു

Posted On: 19 MAY 2021 5:02PM by PIB Thiruvananthpuram



ന്യൂഡൽഹിമെയ് 19, 2021

കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയിൽ ഓക്സിജൻഓക്സിജൻ സിലിണ്ടറുകൾ എന്നിവയുടെ ആവശ്യം ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്ക്രയോജനിക് ടാങ്കുകളിൽ ദ്രാവകരൂപത്തിൽ കൊണ്ടുപോകുന്ന ഓക്സിജനെ വാതക രൂപത്തിലേക്ക് മാറ്റി എല്ലാ കോവിഡ് രോഗികളുടെയും കിടക്കകളിൽ ലഭ്യമാക്കുക എന്നത് ആശുപത്രികൾ നേരിടുന്ന ഒരു വെല്ലുവിളിയായിരുന്നു.

മേജർ ജനറൽ സഞ്ജയ് റിഹാനിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സേന എൻജിനീയർമാരുടെ ഒരു സംഘം  പ്രശ്നത്തിന് പരിഹാരം കണ്ടെത്തി പുതിയ കണ്ടെത്തലിന്റെ വേഗത്തിലുള്ള നിർവഹണത്തിന്ഒരു പ്രത്യേക കർമ്മ സമിതിയെ രൂപീകരിച്ചുഓക്സിജൻ വാതക സിലിണ്ടർ ആവശ്യമില്ലാതെ ഓക്സിജൻ ലഭ്യമാക്കുന്ന സംവിധാനം ആയതിനാൽ ഇടയ്ക്കിടെ സിലിണ്ടർ നിറയ്ക്കേണ്ടി വരുന്നില്ല.
 

സിഎസ്ഐആർഡിആർഡി എന്നിവയുടെ നേരിട്ടുള്ള സഹകരണത്തോടെ ആർമി എഞ്ചിനീയർമാരുടെ സംഘം വേപ്പറൈസറുകൾപിആർവിലിക്വിഡ് ഓക്സിജൻ സിലിണ്ടറുകൾ എന്നിവ ഉപയോഗിച്ച് എഴു ദിവസം കൊണ്ടാണ് പരിഹാര മാർഗം തയ്യാറാക്കിയത്കോവിഡ് രോഗികളുടെ കിടക്കകളിൽ ആവശ്യമായ സമ്മർദ്ദത്തിലും താപനിലയിലും ദ്രാവക ഓക്സിജനെവാതകമാക്കി മാറ്റുന്നത് ഉറപ്പാക്കുന്നതിന്സ്വയം മർദ്ദത്താൽ പ്രവർത്തിക്കുന്ന കുറഞ്ഞ ശേഷിയുള്ള (250 ലിറ്റർദ്രാവക ഓക്സിജൻ സിലിണ്ടർ പ്രത്യേകമായി രൂപകൽപ്പന ചെയ്തുലീക്ക് പ്രൂഫ് പൈപ്പ്ലൈനും നിർദ്ദിഷ്ട മർദ്ദ വാൽവുകളും ഉപയോഗിച്ഛ്, പ്രത്യേക വേപ്പറൈസറിന്റെയും നേരിട്ട് ഉപയോഗയോഗ്യമായ ഔട്ട്ലെറ്റ് മർദ്ദത്തിലൂടെയും (4 ബാർ) ഇത് ഓക്‌സിജൻ പ്രോസസ്സ് ചെയ്യുന്നു.

രണ്ട് മൂന്ന് ദിവസത്തേക്ക് 40 കിടക്കകൾക്ക് ഓക്സിജൻ വാതകം നൽകാൻ ശേഷിയുള്ള രണ്ട് ദ്രാവക സിലിണ്ടറുകളുള്ള പ്രോട്ടോടൈപ്പ് ദില്ലി കണ്ടോൺമെന്റിലെ ബേസ് ഹോസ്പിറ്റലിൽ പ്രവർത്തനക്ഷമമാക്കിആശുപത്രികളിലെ സാധാരണ ഷിഫ്റ്റിംഗ് ആവശ്യകതകൾ നിറവേറ്റുന്നതിനായി ഒരു മൊബൈൽ പതിപ്പും  സംഘം പരീക്ഷിച്ചു സംവിധാനം സാമ്പത്തികമായി ലാഭകരവും, പ്രവർത്തിക്കാൻ വൈദ്യുതി ആവശ്യമില്ലാത്തതും, സുരക്ഷിതവുമാണ്വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ  സംവിധാനത്തിന്റെ നിരവധി എണ്ണം നിർമ്മിക്കാൻ ആകും.


RRTN/SKY


(Release ID: 1720176) Visitor Counter : 206