രാസവസ്തു, രാസവളം മന്ത്രാലയം

ശ്രീ മൻസുഖ് മാണ്ഡവ്യ ആംഫോട്ടെറിസിൻ ബി യുടെ ആവശ്യകതയും വിതരണവും അവലോകനം ചെയ്തു; ലഭ്യത ഉറപ്പാക്കി

Posted On: 18 MAY 2021 2:41PM by PIB Thiruvananthpuram



ന്യൂഡൽഹിമെയ് 18, 2021


കേന്ദ്ര രാസവസ്തുരാസവള സഹമന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ ഇന്ന് മ്യൂകോർമൈക്കോസിസ്സിനെ ചികിത്സിക്കുന്നതിനുള്ള മരുന്നായ ആംഫോട്ടെറിസിൻ-ബി യുടെ ആവശ്യകതയും വിതരണ നിലയും അവലോകനം ചെയ്തുആഭ്യന്തര ഉൽപാദനം വർദ്ധിപ്പിക്കുന്നതിനുംലോകത്തെല്ലായിടത്തുനിന്നും മരുന്ന്‌ ഇറക്കുമതി ചെയ്യുന്നതിനും സർക്കാർ നിർമ്മാതാക്കളുമായി ചേർന്ന് ഒരു രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.

ആംഫോട്ടെറിസിൻ-ബി വിതരണം പല മടങ്ങ് വർദ്ധിപ്പിച്ചതായി നിരീക്ഷിച്ച മന്ത്രിഎന്നാൽ നിലവിൽ അവയുടെ ആവശ്യകത വളരെയധികം വർധിച്ചതായും അറിയിച്ചു. ആവശ്യമുള്ള രോഗികൾക്ക് ഇത് ലഭ്യമാക്കുന്നതിന് സാധ്യമായതും ആവശ്യമായതുമായ എല്ലാ ശ്രമങ്ങളും നടത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ഉറപ്പ് നൽകി.

ആംഫോട്ടെറിസിൻ ബി യുടെ കാര്യക്ഷമമായ വിതരണത്തിനും വിതരണ ശൃംഖല കൈകാര്യം ചെയ്യുന്നതിനുമായുള്ള ഒരു സംവിധാനം സംബന്ധിച്ചും സർക്കാർ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്ക്ഷാമം എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി അറിയിച്ച അദ്ദേഹം നിർദ്ദിഷ്ട മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട്  മരുന്ന് കാര്യക്ഷമമായി ഉപയോഗിക്കണമെന്ന് സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു.

 

RRTN/SKY



(Release ID: 1719615) Visitor Counter : 248