ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം

സ്റ്റാക്ക്‌ കൈവശംവച്ചിരിക്കുന്നവര്‍, മില്ലുടമകള്‍, വ്യാപാരികള്‍, ഇറക്കുമതിക്കാര്‍ തുടങ്ങി എല്ലാവരോടും പയറുവര്‍ഗ്ഗങ്ങളുടെ സ്‌റ്റോക്ക് പ്രഖ്യാപിക്കാന്‍ നിര്‍ദ്ദേശിക്കാനും അത് പരിശോധിക്കാനും സംസ്ഥാന/ കേന്ദ്രഭരണപ്രദേശങ്ങളോട് കേന്ദ്രം നിര്‍ദ്ദേശിച്ചു


ആഴ്ചതോറും പയറുവര്‍ഗ്ഗങ്ങളുടെ വില നിരീക്ഷിക്കാന്‍ സംസ്ഥാനങ്ങളോടും/ കേന്ദ്രഭരണപ്രദേശങ്ങളോടും അഭ്യര്‍ത്ഥിച്ചു

സാധാരണക്കാര്‍ക്ക് ന്യായമായ വിലയ്ക്ക് പട്ടികകളിലുള്ള അവശ്യവസ്തുക്കളുടെ മതിയായ ലഭ്യത ഉറപ്പാക്കുന്നതിനായി അവശ്യവസ്തു നിയമം (ഇ.സി ആക്റ്റ്) 1955 ലെ വ്യവസ്ഥകള്‍ ഉപയോഗിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു

Posted On: 17 MAY 2021 6:18PM by PIB Thiruvananthpuram

മില്ലുടമകള്‍, ഇറക്കുമതിക്കാര്‍, വ്യാപാരികള്‍ തുടങ്ങി സ്‌റ്റോക്ക് കൈവശംവയ്ക്കുന്നവരുടെ പക്കല്‍ നിലവില്‍ സംഭരിച്ചിട്ടുള്ള പയറുവര്‍ഗ്ഗങ്ങളുടെ കണക്ക് വെളിപ്പെടുത്തുന്നതിന് വേണ്ടി സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങള്‍ കൈക്കൊണ്ട നടപടികള്‍ ഉപഭോക്തൃകാര്യവകുപ്പ് ഇന്ന് അവലോകനം ചെയ്തു. ഇന്ന് വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് സംസ്ഥാനങ്ങളിലെ/കേന്ദ്ര ഭരണപ്രദേശങ്ങളിലെ ഭക്ഷ്യ, സിവില്‍ സപ്ലൈസ്, ഉപഭോക്തൃകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരുമായുള്ള യോഗം നടന്നത്. ഉപഭോക്തൃകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി ലീന നന്ദന്‍, രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള പയറുവര്‍ഗ്ഗങ്ങളുടെ ലഭ്യതയും വിലയും അവലോകനം ചെയ്തു. ഭക്ഷ്യ പൊതുവിതരണ സെക്രട്ടറി, കേന്ദ്ര  കാര്‍ഷിക സെക്രട്ടറി എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.


സാധാരണക്കാര്‍ക്ക് പട്ടികയിലുള്ള അവശ്യവസ്തുക്കള്‍ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്നത് ഉറപ്പാക്കുന്നത് ഉദ്ദേശിച്ചിട്ടുള്ളതാണ് അവശ്യവസ്തു നിയമം (ഇ.സി. ആക്ട്) 1955 എന്ന് യോഗത്തില്‍ തറപ്പിച്ചുവ്യക്തമാക്കി. പയറുവര്‍ഗ്ഗങ്ങളുടെ വിലയില്‍ പെട്ടെന്നുണ്ടായ കുതിച്ചുചാട്ടം സ്‌റ്റോക്ക് സംഭരിക്കുന്നവര്‍ അത് പൂഴ്ത്തിവയ്ക്കുന്നതുകൊണ്ടായിരിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ നിരീക്ഷിച്ചു.


അവശ്യവസ്തു നിയമം(എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ആക്റ്റ് )(ഇസി ആക്റ്റ്), 1955 ലെ സെക്ഷന്‍ 3 (2) (എച്ച്), 3 (2) (ഐ) എന്നിവ ഉല്‍പാദനം, വിതരണം അല്ലെങ്കില്‍ ഏതെങ്കിലും ഒരു അവശ്യവസ്തുവിന്റെ ഉല്‍പ്പാദനം, വിതരണം അല്ലെങ്കില്‍ ഭാഗിച്ചുകൊടുക്കല്‍ അല്ലെകില്‍ വ്യാപാരം വാണിജ്യം എന്നിവ നടത്തുന്ന വ്യക്തികളുടെ സ്ഥിതിവിവരകണക്കുകള്‍ ശേഖരിക്കുന്നതിനും അത്തരം ബുക്കുകള്‍, അക്കൗണ്ടുകള്‍, അവരുടെ വ്യാപാരവുമായി ബന്ധപ്പെട്ട റെക്കാര്‍ഡുകള്‍ എന്നിവ പരിപാലിക്കുന്നതിനും അവ സൂക്ഷിച്ചുവയ്ക്കുന്നതിനും പരിശോധനയ്ക്ക് ഹാജരാക്കുന്നതിനും വേണ്ട ഉത്തരവുകള്‍ ഇറക്കുന്നതിന് വേണ്ടിയുള്ളതാണ്. 1978 ജൂണ്‍ 9ലെ കേന്ദ്ര ഉത്തരവ് ജി.എസ്.ആര്‍ 800 പ്രകാരം ഇതിനുള്ള അധികാരങ്ങള്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് വിട്ടുകൊടുത്തിട്ടുമുണ്ട്.


2021 മേയ് 14ലെ കത്തിലൂടെ ഉപഭോക്തൃകാര്യ വകുപ്പ് സംസ്ഥാനങ്ങള്‍/കേന്ദ്ര ഭരണപ്രദേശങ്ങള്‍ എന്നിവയോട് ഇ.സി. ആക്ട് 1955ലെ വകുപ്പ് 3(2) (എച്ച്) 3 (2) (ഐ) എന്നിവ പ്രകാരമുള്ള അധികാരങ്ങള്‍ ഉപയോഗിക്കാനും മില്ലുടമകള്‍, വ്യാപാരികള്‍, ഇറക്കുമതിക്കാര്‍ തുടങ്ങി സംഭരിക്കുന്നവരോട് അവരുടെ പക്കലുള്ള പയറുവര്‍ഗ്ഗത്തിന്റെ സ്‌റ്റോക്കുകള്‍ പ്രഖ്യാപിക്കാനും അത് സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങള്‍ പരിശോധിക്കാനും നിര്‍ദ്ദേശം നല്‍കിയിരുന്നു.


ആഴ്ചയടിസ്ഥാനത്തില്‍ പയറുവര്‍ഗ്ഗങ്ങളുടെ വില നിരീക്ഷിക്കാനും സംസ്ഥാന/കേന്ദ്ര ഭരണപ്രദേശങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. മില്ലുടമകള്‍, മൊത്തവ്യാപാരികള്‍, ഇറക്കുമതിക്കാര്‍ എന്നിവരുടെയും അവര്‍ കൈവശം വച്ചിരിക്കുന്ന പയറുവര്‍ഗ്ഗങ്ങളുടെ സ്‌റ്റോക്കുകളും സംബന്ധിച്ച വിവരങ്ങള്‍ പൂരിപ്പിച്ച് നല്‍കുന്നതിനായി സംസ്ഥാനങ്ങള്‍ക്കും/കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ഒരു ഡാറ്റാഷീറ്റും കൈമാറി.


പയറുവര്‍ഗ്ഗങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനങ്ങള്‍/ കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നിവയോട് സംഭരണത്തിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ അഭ്യര്‍ത്ഥിച്ചു, എന്തെന്നാല്‍ സുസ്ഥിരമായ സംഭരണം ദീര്‍ഘകാലാടിസ്ഥാനത്തില്‍ പയര്‍വര്‍ഗ്ഗങ്ങള്‍ കൃഷി ചെയ്യാന്‍ കര്‍ഷകരെ പ്രേരിപ്പിക്കും. വില സ്ഥിരതാ ഫണ്ടിന്റെ(പി.എസ്)കീഴില്‍ കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന പയറുവര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ഉപഭോക്തൃവകുപ്പാണ് പയറുവര്‍ഗ്ഗങ്ങളുടെ കരുതല്‍ പരിപാലിക്കുന്നത്. താങ്ങുവില (എം.എസ്.പി)യിലൂടെ പയര്‍വര്‍ഗ്ഗങ്ങള്‍ സംഭരിക്കുന്നതിലൂടെയുള്ള കരുതല്‍ സംഭരണ പ്രക്രിയ ഒരു വശത്ത് കര്‍ഷകരെ പിന്തുണയ്ക്കുകയും അതേസമയം കരുതലില്‍ നിന്നുള്ള ക്രമീകരണം മിതമായ വിലയിലെ ചാഞ്ചാട്ടത്തെ മിതമായി നിയന്ത്രിക്കാനും അതുവഴി ഉപഭോക്താക്കള്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനും സഹായിക്കുന്നു. കുറഞ്ഞ ചരക്കുനീക്ക ചെലവില്‍ സംസ്ഥാനങ്ങള്‍ക്ക് ഈ സ്‌റ്റോക്കുകള്‍ വിതരണം ചെയ്യുന്നത് ഉറപ്പുവരുത്തുന്നതിനും ഉപഭോക്താക്കള്‍ക്ക് മിതമായ നിരക്കില്‍ അവ ലഭ്യമാക്കുന്നതിനുമായി സംഭരിച്ച പയര്‍വര്‍ഗ്ഗങ്ങള്‍ പ്രാദേശികമായാണ് ശേഖരിക്കുന്നത്.


22 അവശ്യവസ്തുക്കളുടെ പ്രത്യേകിച്ചും പയറുവര്‍ഗ്ഗങ്ങള്‍, എണ്ണക്കുരുക്കള്‍, പച്ചക്കറികള്‍, പാല്‍ എന്നിവയുള്‍പ്പെടെയുള്ളവയുടെ വിലയും ഇവയുടെ വിലകളില്‍ നേരത്തെക്കൂട്ടി അസാധാരണമായ വിലക്കയറ്റം ഉണ്ടാകുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും സംസ്ഥാനങ്ങളോടും/കേന്ദ്ര ഭരണപ്രദേശങ്ങളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അങ്ങനെയുണ്ടെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ഈ ഭക്ഷ്യവസ്തുക്കള്‍ താങ്ങാനാകുന്ന വിലയ്ക്ക് ലഭ്യമാകുന്നത് ഉറപ്പുവരുത്താനുള്ള സമയബന്ധിതമായ ഇടപെടല്‍ നടത്താന്‍ കഴിയും.


2021 ഒക്‌ടോബര്‍ 31 വരെ ''നിയന്ത്രിതതയി''ല്‍ നിന്നും ''സൗജന്യമായി'' തുവര, ചെറുപയര്‍, ഉഴുന്ന് എന്നിവ ഇറക്കുമതിചെയ്യുന്നതിന് അടിയന്തിരമായി പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ വാണിജ്യവകുപ്പ് 2021 മേയ് 15ന് ഇറക്കുമതി നയത്തിലെ ഭേദഗതി വരുത്തികൊണ്ടു പുറപ്പെടുവിച്ച വിജ്ഞാപനത്തെക്കുറിച്ച് സംസ്ഥാനങ്ങളെ/കേന്ദ്ര ഭരണപ്രദേശങ്ങളെ അറിയിച്ചു.


ഈ ഉദാരവല്‍ക്കരണ ഭരണക്രമം പയറുവര്‍ഗ്ഗങ്ങളുടെ തടസ്സരഹിതവും സമയബന്ധിതവുമായ ഇറക്കുമതിക്ക് സഹായിക്കും. ഫൈറ്റോ സാനിറ്ററി €ിയറന്‍സ്, കസ്റ്റംസ് €ിയറന്‍സ് പോലുള്ള എല്ലാ നിയമപരമായ അനുമതികളും യഥാസമയം നല്‍കുന്നുണ്ട്, ഈ വിഷയങ്ങള്‍ ഇന്ന് നടന്ന ഭക്ഷ്യ-ഉപഭോക്തൃകാര്യ, കൃഷി, കസ്റ്റംസ്, വാണിജ്യകാര്യവകുപ്പുകളുടെ ഒരു യോഗത്തില്‍ ചര്‍ച്ചചെയ്യുകയും അവതരിപ്പിക്കുകയും ചെയ്തിട്ടുമുണ്ട്.

 

***



(Release ID: 1719445) Visitor Counter : 129