രാജ്യരക്ഷാ മന്ത്രാലയം

ഡി‌ആർ‌ഡി‌ഒ വികസിപ്പിച്ചെടുത്ത കോവിഡ് വിരുദ്ധ മരുന്നിന്റെ ആദ്യ ബാച്ച് പ്രതിരോധ  മന്ത്രി രാജ്‌നാഥ് സിംഗ് പുറത്തിറക്കി .

Posted On: 17 MAY 2021 2:44PM by PIB Thiruvananthpuram



ന്യൂ ഡൽഹി ,മെയ് 17 ,2021
 
 ഡി ആർ ഡി ഒ  വികസിപ്പിച്ച  ആന്റി കോവിഡ് മരുന്നായ 2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് (2-ഡിജി)  പ്രതിരോധ മന്ത്രി  ശ്രീ രാജ്‌നാഥ് സിംഗ് ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ഡോ . ഹർഷ് വർദ്ധനു ആദ്യ ബാച്ച്  മരുന്ന്   നൽകികൊണ്ട് 2021 മെയ് 17 ന് ന്യൂഡൽഹിയിൽ പുറത്തിറക്കി  . ഹൈദരാബാദിലെ ഡോ. റെഡ്ഡിസ്  ലബോറട്ടറീസുമായി ചേർന്ന്  പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി ആർ ഡി ഓ )യുടെ കീഴിലുള്ള ലാബ്
 ആയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസ് (ഇൻ‌മാസ്)ആണ്  കോവിഡ് -19 ചികിത്സയിൽ ഉപയോഗിക്കാവുന്ന  2-ഡിജി  വികസിപ്പിച്ചെടുത്തത് ,.ചടങ്ങിൽ സംസാരിച്ച പ്രതിരോധ  മന്ത്രി, കോവിഡ് രോഗികൾക്ക് ഓക്സിജൻ ആശ്രിതത്വം കുറയ്ക്കുന്നതിനും വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും സഹായിക്കുന്ന മരുന്ന് നിർമ്മിച്ചതിന് ഡി‌ആർ‌ഡി‌ഒയെയും ഡി‌ആർ‌എല്ലിനെയും അഭിനന്ദിച്ചു. ഏറെ  വെല്ലുവിളി നിറഞ്ഞ ഈ കാലഘട്ടങ്ങളിൽ രാജ്യത്തെ സഹായിക്കുന്നതിന് പൊതു-സ്വകാര്യമേഖലയുടെ പങ്കാളിത്തത്തിന്റെ തിളക്കമാർന്ന ഉദാഹരണമാണ് മരുന്നിന്റെ വികസനവും ഉൽപാദനവും എന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. ഡി ആർ ഡി ഒയും ഡി ആർ എല്ലും സംയുക്തമായ വികസിപ്പിച്ച  2 -ഡിജി യെ  സുപ്രധാന നേട്ടമായി  തന്റെ പ്രസംഗത്തിൽ വിശേഷിപ്പിച്ച ആരോഗ്യ കുടുംബ ഷേമ മന്ത്രി ശ്രീ ഹർഷ് വർധൻ , ഡി ആർ ഡി ഓ യെയും  അതിന്റെ  ശാസ്ത്രജ്ഞ രെയും അഭിനന്ദിക്കുകയും കോവിഡിനെതിരായ പോരാട്ടത്തിൽ  അവർ സുപ്രധാന പങ്കാണ് വഹിക്കുന്നതെന്നു പറയുകയും ചെയ്‌തു.  

IE



(Release ID: 1719335) Visitor Counter : 229