ആഭ്യന്തരകാര്യ മന്ത്രാലയം
ടൗട്ടെ ചുഴലിക്കാറ്റ് : ദേശീയ ക്രൈസിസ് മാനേജ്‌മന്റ് സമിതി ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി
കുറഞ്ഞ നാശനഷ്ടവും നാശനഷ്ടവും ഉറപ്പാക്കുകയായിരിക്കണംലക്ഷ്യമെന്ന് രാജിവ് ഗൗബേ
ആശുപത്രികളുടെയും കോവിഡ് കെയർ സെന്ററുകളുടെയും തടസ്സമില്ലാത്ത പ്രവർത്തനം ഉറപ്പാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ കൈക്കൊള്ളണം
Posted On:
16 MAY 2021 2:36PM by PIB Thiruvananthpuram
കേന്ദ്ര കാബിനറ്റ് സെക്രട്ടറി ശ്രീ രാജിവ് ഗൗബേയുടെ അദ്ധ്യക്ഷതയില്‍ ദേശീയ ക്രൈസിസ് മാനേജ്‌മെന്റ് സമിതി (എന്‍.സി.എം.സി) ഇന്ന് യോഗം ചേര്‍ന്ന് അറബിക്കടലില്‍ രൂപം കൊണ്ട 'ടൗട്ടെ' ചുഴലിക്കാറ്റിനെ നേരിടുന്നതിനായി കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളും /ഏജന്‍സികളും നടത്തിയിട്ടുള്ള തയാറെടുപ്പുകള്‍ അവലോകനം ചെയ്തു.
മെയ് 18 ന് രാവിലെ ഗുജറാത്ത് തീരത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്ന ചുഴലിക്കാറ്റിന്റെ ഏറ്റവും പുതിയ അവസ്ഥയെക്കുറിച്ച് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ (ഐ.എം.ഡി) സമിതിയെ അറിയിച്ചു. മണിക്കൂറില്‍ 150 മുതല്‍ 160 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റായിട്ടായിരിക്കും ഇത് എത്തുക. ഇതിനോടനുബന്ധിച്ച് സംസ്ഥാനത്തെ തീരദേശ ജില്ലകളില്‍ ശക്തമായ കാറ്റും, കനത്ത മഴും, കൊടുങ്കാറ്റും ഉണ്ടായേക്കും.
ചുഴലിക്കാറ്റിനെ നേരിടാന്‍ നടത്തിയ തയ്യാറെടുപ്പ് നടപടികളെക്കുറിച്ച് ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ സമിതിയെ അറിയിച്ചു. ഭക്ഷ്യധാന്യങ്ങള്‍, കുടിവെള്ളം, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയുടെ മതിയായ സ്‌റ്റോക്കുകള്‍ ഒരുക്കുകയും വൈദ്യുതി, ടെലികമ്മ്യൂണിക്കേഷന്‍ മുതലായ അവശ്യ സേവനങ്ങള്‍ പരിപാലിക്കുന്നതിനുള്ള തയ്യാറെടുപ്പുകളും നടത്തി.
ഈ സംസ്ഥാനങ്ങളില്‍ എന്‍.ഡി.ആര്‍.എഫ് 79 ടീമുകളെ വിന്യസിക്കുകയോ / ലഭ്യമാക്കുകയോ ചെയ്തിട്ടുണ്ട്, കൂടാതെ 22 അധിക ടീമുകളേയും സന്നദ്ധരാക്കി നിര്‍ത്തിയിട്ടുണ്ട്. കപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കുമൊപ്പം കര-നാവിക-തീരസംരക്ഷണ സേനകളുടെ രക്ഷാപ്രവര്‍ത്തന സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്.
ആശുപത്രികളുടേയും കോവിഡ് കെയര്‍ സെന്ററുകളുടേയും തടസ്സമില്ലാത്ത പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്, അതോടൊപ്പം രാജ്യത്താകമാനമുള്ള കോവിഡ് സൗകര്യങ്ങളിലേക്ക് ഓക്‌സിജന്റെ തടസരഹിതമായ ഉത്പ്പാദനവും വിതരണവും ഉറപ്പാക്കിയിട്ടുമുണ്ട്.
ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെടാതിരിക്കാനും നാശനഷ്ടങ്ങള്‍ കുറയ്ക്കുന്നതിനുമായി ചുഴലിക്കാറ്റ് ബാധിക്കുന്ന പ്രദേശങ്ങളിലെ ആളുകളെ ഒഴിപ്പിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്നതിന് കേന്ദ്ര-സംസ്ഥാന ഏജന്‍സികളുടെ തയ്യാറെടുപ്പ് അവലോകനം ചെയ്തുകൊണ്ട് ശ്രീ രാജീവ് ഗൗബ ഊന്നല്‍ നല്‍കി. വൈദ്യുതി ടെലികോം, മറ്റ് പ്രധാനപ്പെട്ട സേവനങ്ങള്‍ എന്നിവ പുനസ്ഥാപിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ ക്രമീകരിക്കണം. ആശുപത്രികളുടെയും കോവിഡ് സെന്ററുകളുടെയും പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാനും അവയ്ക്ക് ഓക്‌സിജന്‍ സുഗമമായി വിതരണം ചെയ്യുന്നത് പരിപാലിക്കാനും വേണ്ട എല്ലാ നടപടികളും സ്വീകരിക്കണം. സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാനും അവരുമായി വളരെ ഏകോപനത്തോടെ പ്രവര്‍ത്തിക്കാനും അദ്ദേഹം ബന്ധപ്പെട്ട ഏജന്‍സികളോട് നിര്‍ദ്ദേശിച്ചു.
ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടകം , കേരളം , തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ഒപ്പം ലക്ഷദ്വീപ്, ദാദ്രാ ആന്റ് നാഗര്‍ഹവേലി, ദാമന്‍ ആന്റ് ദിയു. എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളിലെ ഭരണാധികാരികളുടെ ഉപദേശകരും ആഭ്യന്തര, ഊര്‍ജ്ജ, ഷിപ്പിംഗ്, ടെലികോം, വ്യോമയാനം, ഫിഷറീസ് മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍, എന്‍.ഡി.എം.എ മെമ്പര്‍ സെക്രട്ടറി, തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു.
***
(Release ID: 1719087)
Visitor Counter : 174