ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ

Posted On: 14 MAY 2021 12:49PM by PIB Thiruvananthpuram

രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത കൊവിഡ്-19 വാക്സിൻ ഡോസ്കളുടെ എണ്ണം 18 കോടിയോളം ആണ് (ഇന്ന് രാവിലെ ഏഴ് വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം 17.93 കോടി). രാജ്യത്തെ കോവിഡ്-19 പ്രതിരോധ കുത്തിവെയ്പ് വിജയകരമായി 118 ദിവസങ്ങൾ പൂർത്തീകരിച്ചിരിക്കുന്നു. 114 ദിവസം കൊണ്ട് 17 കോടി വാക്സിൻ ഡോസുകൾ വിതരണം ചെയ്ത ഇന്ത്യ, ഈ നേട്ടം ഏറ്റവും വേഗതയിൽ സ്വന്തമാക്കിയ രാജ്യം ആണ്. ഇത്രതന്നെ ഡോസുകൾ വിതരണം ചെയ്യാൻ യു എസ്എ  115 ദിവസവും ചൈന 119 ദിവസവും ആണ് എടുത്തത്.
കൊവിഡ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട "ഉദാരവൽകൃത  വിലനിർണയ - വർദ്ധിത ദേശീയ കോവിഡ് 19 പ്രതിരോധ കുത്തിവെപ്പ് നയം "(Liberalized Pricing and Accelerated National COVID-19 Vaccination Strategy) 2021 മെയ് ഒന്നുമുതൽ രാജ്യമൊട്ടാകെ നടപ്പാക്കിവരുന്നു.  ഇത് പ്രകാരം ലഭ്യമായ വാക്സിൻ ഡോസുകളിൽ 50% ഭാരത സർക്കാർ, സംസ്ഥാന കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുന്നു. ശേഷിക്കുന്ന 50 ശതമാനം വാക്സിൻ ഉൽപാദകരിൽ നിന്നും സംസ്ഥാനങ്ങൾക്കും, കേന്ദ്രഭരണ പ്രദേശങ്ങൾക്കും, സ്വകാര്യ ആശുപത്രികൾക്കും നേരിട്ട് വാങ്ങാൻ സാധിക്കും.
വരുന്ന രണ്ടാഴ്ചക്കാലത്തേയ്ക്ക്സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഉള്ള കേന്ദ്രസർക്കാർ  വാക്സിൻ വിഹിതം, ഉപഭോഗ രീതി അനുസൃതമായും, രണ്ടാംവട്ട ഡോസ് സ്വീകർത്താക്കളുടെ എണ്ണം അനുസരിച്ചും ആണ് നിർണയിച്ചിട്ടുള്ളത് .
2021 മെയ് 16 മുതൽ 31 വരെയുള്ള കാലയളവിൽ 191.99 ലക്ഷം കോവിഷീൽഡ്കോവാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി ലഭ്യമാക്കും. ഇതിൽ 162.5 ലക്ഷം ഡോസ്കോവി ഷീൽഡും, 29.49 ലക്ഷം ഡോസ് കോവാക്സിനും ഉൾപ്പെടുന്നു 
വാക്സിൻ വിതരണത്തിന്റെ  സമയക്രമം മുൻകൂട്ടി ലഭ്യമാക്കുന്നത് ആണ്. തങ്ങൾക്ക് ലഭിക്കുന്ന വാക്സിൻ നീതിപൂർവകവും, കാര്യക്ഷമവുമായ രീതിയിൽ ഉപയോഗപ്പെടുത്താനും, വാക്സിൻ വേസ്റ്റേജ് പരമാവധി കുറയ്ക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്ന് സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. 45 വയസ്സിനു മുകളിൽ പ്രായമുള്ള വർക്കും, ആരോഗ്യ പ്രവർത്തകർക്കും മുൻനിര പോരാളികൾക്കുമായി  കേന്ദ്ര സർക്കാരിൽ നിന്നും അടുത്ത 15 ദിവസത്തേക്ക് സൗജന്യമായി ലഭ്യമാക്കുന്ന വാക്സിൻ ഡോസുകൾ സംബന്ധിച്ച കണക്കുകൾ നേരത്തെതന്നെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ലഭ്യമാക്കുന്നത് വഴി, ഈ ഡോസുകളുടെ കാര്യക്ഷമവും നീതിപൂർവ്വവും ആയ ഉപയോഗം സംബന്ധിച്ച പദ്ധതികൾ അവർ തയ്യാറാക്കുന്നുണ്ട് എന്നത് ഉറപ്പാക്കാനാകും.
2021 മെയ് 1 മുതൽ 15 വരെയുള്ള കഴിഞ്ഞ രണ്ടാഴ്ചക്കാലം 1.7 കോടിയിലേറെ വാക്സിൻ ഡോസുകൾ ആണ് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കിയത്. ഇതിനുപുറമേ 2021 മെയിൽ 4.39 കോടി ഡോസിലേറെ കോവിഡ് വാക്സിൻ ഡോസുകൾ  സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും നേരിട്ട് വാങ്ങുന്നതിനായും  ലഭ്യമാക്കിയിരുന്നു. 

 

***



(Release ID: 1718676) Visitor Counter : 249