പഞ്ചായത്തീരാജ് മന്ത്രാലയം

ഗ്രാമീണ ഇന്ത്യയിൽ കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളെക്കുറിച്ച് പഞ്ചായത്തിരാജ് മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തെഴുതി


ഗ്രാമീണ സമൂഹതിനിടയിൽ അവബോധത്തിനായി തീവ്രമായ പ്രചാരണം നടത്തും

ഗ്രാമതലത്തിൽ ദുരിതാശ്വാസവും പുനരധിവാസവും ലഭ്യമാക്കുന്നതിനായി ലഭ്യമായ ഐടി സൗകര്യങ്ങളും വിവിധ പദ്ധതികളും പ്രയോജനപ്പെടുത്താൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

Posted On: 11 MAY 2021 4:29PM by PIB Thiruvananthpuram

ഗ്രാമീണ ഇന്ത്യയിൽ കോവിഡ് -19 പകർച്ചവ്യാധി പടരാതിരിക്കാൻ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര പഞ്ചായത്തീ  രാജ്  മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും  കത്തയച്ചു.  കോവിഡ് 19 നെ ചെറുക്കുന്നതിന്, നും നേതൃത്വം നൽകുന്നതിനും പഞ്ചായത്തുകൾ / ഗ്രാമീണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സംവേദനക്ഷമമാക്കാനും സുഗമമാക്കാനും മന്ത്രാലയം കത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്.

തെറ്റായ ധാരണകളും വിശ്വാസങ്ങളും ഇല്ലാതാക്കാൻ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം , ഡോക്ടർമാർ, മെഡിക്കൽ സ്ഥാപനങ്ങൾ എന്നിവരുടെ ഉപദേശങ്ങൾക്കനുസൃതമായി ഗ്രാമീണ സമൂഹങ്ങളെ കോവിഡ് അണുബാധയുടെ സ്വഭാവത്തെക്കുറിച്ചും പ്രതിരോധ, ലഘൂകരണ നടപടികളെക്കുറിച്ചും അവബോധത്തിനായി തീവ്രമായ ആശയവിനിമയ പ്രചാരണം  നടത്താൻ മന്ത്രാലയം നിർദ്ദേശിച്ചു. 

പ്രചാരണത്തിനായി പ്രാദേശിക തലത്തിൽ നിന്നുള്ള മുൻ‌നിര സന്നദ്ധ പ്രവർത്തകരെ പങ്കെടുപ്പിക്കാൻ മന്ത്രാലയം സംസ്ഥാന ഗവൺമെന്റുകളോട്   ആവശ്യപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് പ്രതിനിധികൾ, അധ്യാപകർ, ആശ വർക്കർമാർ  തുടങ്ങിയവർക്കും ആവശ്യമായ സംരക്ഷണ സംവിധാനങ്ങളായ ഫിംഗർ ഓക്സി മീറ്റർ, എൻ -95 മാസ്കുകൾ, ഇൻഫ്രാറെഡ് തെർമൽ സ്കാനിംഗ് ഉപകരണങ്ങൾ, സാനിറ്റൈസർ തുടങ്ങിയവയും അവർക്ക് ലഭ്യമാക്കണം.


(Release ID: 1717710) Visitor Counter : 221