ധനകാര്യ മന്ത്രാലയം
സോഷ്യൽ ഇൻഫ്രാസ്ട്രക്ച്ചർ ഫിനാൻസിംഗ് & ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ ഉപയോഗം എന്ന വിഷയത്തിൽ സാമ്പത്തിക കാര്യ വകുപ്പും ന്യൂ ഡെവലപ്മെന്റ് ബാങ്കും സംയുക്തമായി വെർച്വൽ സെമിനാർ സംഘടിപ്പിക്കുന്നു
Posted On:
11 MAY 2021 12:47PM by PIB Thiruvananthpuram
ധന മന്ത്രാലയത്തിന് കീഴിലെ സാമ്പത്തികകാര്യ വകുപ്പും, ന്യൂ ഡെവലപ്മെന്റ് ബാങ്കും ചേർന്ന് സോഷ്യൽ ഇൻഫ്രാസ്ട്രക്ച്ചർ ഫിനാൻസിംഗ് & ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ ഉപയോഗം എന്ന വിഷയത്തിൽ 2021 മെയ് 13ന് വെർച്വൽ സെമിനാർ സംഘടിപ്പിക്കുന്നു.
2021ലെ ബ്രിക്സ് സമ്മേളനത്തിന് ഇന്ത്യ ആധ്യക്ഷം വഹിക്കുന്ന പശ്ചാത്തലത്തിൽ , സാമ്പത്തിക ധനകാര്യ പങ്കാളിത്ത അജണ്ടയുടെ ഭാഗമായാണ് നടപടി.
പൊതു - സ്വകാര്യമേഖലയിലെ ഉന്നതതല വ്യക്തിത്വങ്ങൾ സെമിനാറിൽ പങ്കെടുക്കും. പാനൽ ചർച്ചകളിലും, പ്രത്യേക പ്രമേയം അടിസ്ഥാനമാക്കിയുള്ള രണ്ട് സമ്മേളനങ്ങളിലും താഴെപ്പറയുന്ന വിഷയങ്ങൾ ചർച്ചചെയ്യപ്പെടും.
i. സുസ്ഥിര വികസനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി സാമൂഹികസേവന അടിസ്ഥാന സൗകര്യങ്ങളിൽ ( സോഷ്യൽ ഇൻഫ്രാസ്ട്രക്ചർ ) നിക്ഷേപം നടത്തേണ്ടതിന്റെ പ്രാധാന്യം
ii. സോഷ്യൽ ഇൻഫ്രാസ്ട്രക്ചർ ഫിനാൻസിംഗ് മായി ബന്ധപ്പെട്ട വെല്ലുവിളികളുടെ പരിഹാരത്തിനുള്ള നടപടികൾ
iii. സ്വകാര്യമേഖലയുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി, പദ്ധതികളിലെ വെല്ലുവിളികൾ കുറയ്ക്കാനുള്ള വഴികൾ
iv. കോവിഡിന് ശേഷമുള്ള തിരിച്ചുവരവിന്റെ കാലത്ത് ആരോഗ്യ വിദ്യാഭ്യാസ മേഖലകളുടെ മെച്ചപ്പെട്ട സേവനവിതരണം ഉറപ്പാക്കുന്നതിനായി, സാമൂഹികസേവന അടിസ്ഥാന സൗകര്യങ്ങളിൽ ഡിജിറ്റൽ സാങ്കേതിക വിദ്യ സംയോജിപ്പിക്കുന്നതിന്റെ പ്രാധാന്യം
v.ബ്രിക്‌സ് അംഗരാഷ്ട്രങ്ങളുടെ സാമൂഹികസേവന അടിസ്ഥാനസൗകര്യ മേഖലകളിൽ കൂടുതൽ മൂലധനം ഉറപ്പാക്കുന്നതിന് സഹായകരമായ പ്രായോഗിക മാതൃകകൾ, സംവിധാനങ്ങൾ
***
(Release ID: 1717685)
Visitor Counter : 223