വാണിജ്യ വ്യവസായ മന്ത്രാലയം

അന്താരാഷ്ട്ര വ്യാപാര സംബന്ധിയായ പ്രശ്നങ്ങൾ പരിഹരിക്കാൻ  ഡി ജി എഫ്  ടി യുടെ   കോവിഡ്-19 ഹെൽപ്പ് ഡെസ്ക്

Posted On: 10 MAY 2021 3:22PM by PIB Thiruvananthpuram

 



ന്യൂഡൽഹി , മെയ് 10,2021


 രാജ്യത്തെ കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ,  കയറ്റുമതി മേഖല നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച വിവരശേഖരണത്തിന്  വാണിജ്യ വകുപ്പിനെ കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ്ന്റെ കോവിഡ് 19 ഹെൽപ്പ് ഡെസ്ക്, 2021 ഏപ്രിൽ 26 ന് തുടക്കം കുറിച്ചിരുന്നു.

കയറ്റുമതി  രംഗത്ത്  വ്യാപാര- വ്യവസായ മേഖലയിൽ ഉള്ളവർ  നേരിടുന്ന പ്രശ്നങ്ങൾ പരിശോധിച്ച്, അത് വേഗത്തിൽ പരിഹരിക്കുന്നത് ലക്ഷ്യമിട്ടായിരുന്നു ഇത്തരമൊരു  നടപടി



 വാണിജ്യ വകുപ്പ് ഡി ജി എഫ് ടി  , കയറ്റുമതി ,ഇറക്കുമതി അനുമതി സംബന്ധിയായ പ്രശ്നങ്ങൾ, കസ്റ്റംസ് ക്ലിയറൻസിലെ  കാലതാമസം, രേഖകൾ തയ്യാറാക്കുന്നതിലെ  പ്രശ്നങ്ങൾ, ബാങ്കിംഗ് ഇടപാടുകളിലെ ബുദ്ധിമുട്ടുകൾ, ചരക്ക് നീക്കത്തിലെ പ്രശ്നങ്ങൾ അടക്കമുള്ള നിരവധി വിഷയങ്ങളാണ്  ഈ ഹെല്പ്ഡെസ്ക് പരിശോധിക്കുന്നത്.

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ മറ്റ് മന്ത്രാലയങ്ങൾ / വകുപ്പുകൾ / ഏജൻസികൾ എന്നിവയിലെ   വ്യാപാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ  അതാത് സ്ഥാപനങ്ങളുമായി  ചേർന്നുള്ള പ്രശ്ന പരിഹാര നടപടികളും ഹെൽപ്‌ഡെസ്‌ക് സ്വീകരിക്കുന്നുണ്ട്

 15 ദിവസത്തിനുള്ളിൽ 163 അപേക്ഷകളാണ് ലഭിച്ചത് . ഇതിൽ  78 എണ്ണത്തിനു  തീർപ്പു കല്പിച്ചു .
 
ഡി ജി എഫ് ടി ടെ വെബ്സൈറ്റായ https://dgft.gov.in വഴിയോ  dgftedi[at]nic[dot]in എന്ന  ഇമെയിൽ വിലാസം ഉപയോഗിച്ചോ  കൊവിഡ്-19 ഹെൽപ്പ് ഡെസ്ക് സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്.  

 
 
IE/SKY


(Release ID: 1717441) Visitor Counter : 193