ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കേന്ദ്ര ഗവണ്മെന്റ് ഇതുവരെ 18 കോടിയോളം വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകി

Posted On: 10 MAY 2021 10:42AM by PIB Thiruvananthpuram


ന്യൂ ഡൽഹി, മെയ് 10, 2021

കേന്ദ്ര ഗവണ്മെന്റ് ഇതുവരെ 18 കോടിയോളം വാക്സിൻ ഡോസുകൾ (17,93,57,860) സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകി. ഇതിൽ പാഴായതുൾപ്പടെ 16,89,27,797 ഡോസുകളാണ് മൊത്തം ഉപഭോഗം ആയി കണക്കാക്കുന്നത് (ഇന്ന് രാവിലെ 8 മണി വരെ ലഭ്യമായ കണക്കുകൾ പ്രകാരം).

സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഒരു കോടിയിൽ അധികം (1,04,30,063) ഡോസുകൾ‌ ഇപ്പോഴും ലഭ്യമാണ്. സായുധ സേനയ്ക്ക് നൽകിയ വാക്സിൻ കണക്കിൽപ്പെടുത്താത്തതിനാലാണ് വിതരണം ചെയ്ത വാക്സിനേക്കാൾ കൂടുതൽ ഉപഭോഗം (പാഴാക്കൽ ഉൾപ്പെടെ), നെഗറ്റീവ് ബാലൻസ് ഉള്ള സംസ്ഥാനങ്ങൾ കാണിക്കുന്നത്.

കൂടാതെ, അടുത്ത 3 ദിവസത്തിനുള്ളിൽ 9 ലക്ഷത്തിലധികം (9,24,910) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ലഭ്യമാക്കും.
 
 
 
image.png
 
RRTN
 
****
 

(Release ID: 1717418) Visitor Counter : 247