ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
രാജ്യത്ത് വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ ആകെ എണ്ണം 16.25 കോടി കടന്നു
Posted On:
06 MAY 2021 11:16AM by PIB Thiruvananthpuram
ന്യൂ ഡൽഹി, മെയ് 6, 2021
രാജ്യത്ത് വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ ആകെ എണ്ണം ഇന്ന് 16.25 കോടി കടന്നു. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം, 29,34,844 സെഷനുകളിലായി 16,25,13,339 വാക്സിൻ ഡോസ് വിതരണം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19 ലക്ഷത്തിലധികം ഡോസുകളാണ് നൽകിയത്. വാക്സിനേഷൻ യജ്ഞത്തിന്റെ 110-ആം ദിവസം (മെയ് 5, 2021), 19,55,733 ഡോസ് വാക്സിൻ വിതരണം ചെയ്തു.
മൂന്നാം ഘട്ട വാക്സിനേഷൻ യജ്ഞം പുരോഗമിക്കുകയാണ്. 12 സംസ്ഥാനങ്ങളിലായി 18 മുതൽ 44 വയസ്സ് പ്രായമുള്ള 9,04,263 ഗുണഭോക്താകൾക്ക് ആദ്യ ഡോസ് വാക്സിൻ ലഭിച്ചു.
രാജ്യത്ത് ഇതുവരെ 1,72,80,844 പേർ രോഗ മുക്തരായി. 81.99% ആണ് ദേശിയ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 3,29,113 പേർ രോഗ മുക്തരായി.
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 4,12,262 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, കർണാടക, കേരളം, ഹരിയാന, പശ്ചിമ ബംഗാൾ, തമിഴ്നാട്, ആന്ധ്ര പ്രദേശ്, രാജസ്ഥാൻ എന്നീ 10 സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 72.19% ശതമാനവും. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ - 57,640. 50,112 കേസുകളുമായി കർണാടക രണ്ടാമതും, 41,953 കേസുകളുമായി കേരളം മൂന്നാമതും ആണ്.
ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 35,66,398 ആയി. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 16.92% ആണ്.
ദേശീയ മരണനിരക്ക് കുറയുകയാണ്. നിലവിൽ ഇത് 1.09% ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ 3,980 മരണം റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം - 920. 353 മരണങ്ങളുമായി ഉത്തർ പ്രദേശ് രണ്ടാമതാണ്.
ഇന്ത്യ ഗവണ്മെന്റിന്റെ കോവിഡിന് എതിരെയുള്ള പോരാട്ടത്തിൽ അന്തരാഷ്ട്ര സമൂഹവും പങ്കാളികളാണ്. 2021 ഏപ്രിൽ 27 മുതൽ അന്തരാഷ്ട്ര സംഭാവനകളും മറ്റ് സഹായങ്ങളും ഇന്ത്യക്ക് ലഭിക്കുന്നു. കോവിഡ്-19 മെഡിക്കൽ ഉപകരണങ്ങളും മറ്റ് ആവശ്യ സാമഗ്രികളും വിവിധ രാജ്യങ്ങളിൽ നിന്ന് എത്തിക്കൊണ്ടിരിക്കുന്നു. ഇതുവരെ ലഭിച്ച എല്ലാ സാധനങ്ങളും സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും നീക്കിവച്ചുകഴിഞ്ഞു. ഇതിൽ ഗണ്യമായ ഭാഗത്തിന്റെ വിതരണവും പൂർത്തിയായി കഴിഞ്ഞു. പുരോഗമിച്ഛ് കൊണ്ടിരിക്കുന്ന ഒരു നടപടിയാണ് ഇത്.
RRTN
(Release ID: 1716463)
Visitor Counter : 247