പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം

മഹാമാരി കണക്കിലെടുത്ത് ഗുണഭോക്താക്കളുടെ താത്പര്യം പരിഗണിച്ച് താൽക്കാലിക പെൻഷനുള്ള നിയമങ്ങൾ ഉദാരവൽക്കരിച്ചതായും സമയപരിധി നീട്ടിയതായും കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്

Posted On: 05 MAY 2021 4:11PM by PIB Thiruvananthpuram



ന്യൂഡൽഹിമെയ് 05, 2021

മഹാമാരി കണക്കിലെടുത്ത് താൽക്കാലിക പെൻഷൻ നൽകുന്നത് വിരമിച്ച തീയതി മുതൽ ഒരു വർഷം വരെ നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി കേന്ദ്ര പേഴ്സണൽ-പൊതു പരാതികൾ-പെൻഷൻ സഹമന്ത്രി ഡോജിതേന്ദ്ര സിംഗ്.

താൽക്കാലിക കുടുംബ പെൻഷനുള്ള നിയമങ്ങളും ഉദാരവൽക്കരിച്ചതായി പെൻഷൻ വകുപ്പിലെയും DARPG-യിലെയും മുതിർന്ന ഉദ്യോഗസ്ഥരുമായി ഓൺലൈനിൽ നടന്ന യോഗത്തിൽ മന്ത്രി പറഞ്ഞുഅർഹരായ കുടുംബാംഗത്തിൽ നിന്ന് കുടുംബ പെൻഷനുള്ള അപേക്ഷയും, മരണ സർട്ടിഫിക്കറ്റും ലഭിച്ചാൽ ഉടൻ തന്നെ കുടുംബ പെൻഷൻ അനുവദിക്കാമെന്ന് അദ്ദേഹം നിർദ്ദേശിച്ചുഫാമിലി പെൻഷൻ കേസുകൾ പേ & അക്കൗണ്ട്സ് ഓഫീസിലേക്ക് കൈമാറുന്നതിന് മുമ്പു തന്നെ പെൻഷൻ അനുവദിക്കാവുന്നതാണ്.

ഡ്യൂട്ടി നിർവഹിക്കുമ്പോൾ വൈകല്യം ഉണ്ടാകുകയോ, അത്തരം പരിമിതികൾ നിലനിൽക്കുമ്പോഴും സർക്കാർ സേവനത്തിൽ അവരെ നിലനിർത്തുകയാണെങ്കിൽ അത്തരം എൻപിഎസ് ജീവനക്കാർക്കും ഒറ്റത്തവണ നഷ്ടപരിഹാരത്തിന്റെ ആനുകൂല്യം നൽകുന്നതിന് ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. വൈകല്യ പെൻഷൻന്റെ അതേ ഘടകാംശത്തിന് പകരമായിരിക്കും നഷ്ടപരിഹാരം.

 പെൻഷൻ പേയ്മെന്റ് ഓർഡർ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ലോക്ക്ഡൗൺ കാരണം സിപിഒ-യിലേക്കോ ബാങ്കുകളിലേക്കോ അയയ്ക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ പെൻഷൻ സമയബന്ധിതമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻസിപിബാങ്കുകളുടെ സിപിപിസി എന്നിവയ്ക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നല്കാൻ കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്സാധാരണ നില കൈവരിക്കുന്നതുവരെ പണം കൈമാറ്റത്തിന് ഇലക്ട്രോണിക് മാർഗ്ഗങ്ങൾ ഉപയോഗിക്കണം.

സർക്കാർ ജീവനക്കാർ വിരമിച്ച ശേഷംപെൻഷൻ രേഖകൾ സമർപ്പിക്കാതെ മരിച്ചു പോയ കേസുകളിലും കുടിശ്ശിക പെൻഷൻ (വിരമിച്ച തീയതി മുതൽ ജീവനക്കാരൻ മരിച്ച തീയതി വരെനൽകുന്നതിനും, പെൻഷൻ പേയ്മെന്റ് ഓർഡർ നൽകുന്നതിനും, മരിച്ച തീയതി കണക്കാക്കി കുടുംബാംഗങ്ങൾക്ക് കുടുംബ പെൻഷൻ അനുവദിക്കുന്നതിനും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

ഭവിഷ്യ 8.0, 2020 ഓഗസ്റ്റിൽ പുറത്തിറങ്ങിയതായും ഇതോടെ ePPO, ഡിജി ലോക്കറിലെ സ്ഥിരമായ രേഖയായി മാറിയെന്നും ഡോജിതേന്ദ്ര സിംഗ് അറിയിച്ചു.

ഇന്ത്യ പോസ്റ്റ് ആൻഡ് പേയ്മെന്റ് ബാങ്കും, 1,89,000 പോസ്റ്റ്മാൻമാരും ഗ്രാമിൻ ഡാക് സേവകും ചേർന്ന് വീടുകളിൽ നിന്ന് ഡിഎൽസി ശേഖരിക്കുന്നുഏകദേശം 1,48,325 കേന്ദ്ര സർക്കാർ പെൻഷൻകാർ  സൗകര്യം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

100 
പ്രധാന നഗരങ്ങളിലെ ഉപഭോക്താക്കൾക്കായി “ഡോർസ്റ്റെപ്പ് ബാങ്കിംഗ്” സേവനം ലഭ്യമാക്കുന്ന 12 പൊതുമേഖലാ ബാങ്കുകൾ അടങ്ങുന്ന ഒരു സഖ്യവും DoPPW സജ്ജമാക്കിയിട്ടുണ്ട്ലൈഫ് സർട്ടിഫിക്കറ്റ് ശേഖരണവും  സേവനത്തിന് കീഴിലാണ്.

ആർബി മാർഗ്ഗനിർദ്ദേശങ്ങൾ‌ പ്രകാരം പെൻഷൻകാരിൽ‌ നിന്നും ലൈഫ് സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതിന്അധിക സൗകര്യമായി വീഡിയോ അധിഷ്ഠിത കസ്റ്റമർ ഐഡൻറിഫിക്കേഷൻ പ്രോസസ്സ് (വി-സിപിനടപ്പാക്കാൻ എല്ലാ പെൻഷൻ വിതരണ ബാങ്കുകളെയും DoPPW ഉപദേശിച്ചു.

 
 
 
 
 

(Release ID: 1716305) Visitor Counter : 211