വ്യോമയാന മന്ത്രാലയം
കാഴ്ചപരിധിക്കപ്പുറം സഞ്ചാര പരിധിയുള്ള ഡ്രോണുകളുടെ പരീക്ഷണപ്പറക്കൽ നടത്താൻ 20 സ്ഥാപനങ്ങൾക്ക് ഇളവ് അനുവദിച്ചു
Posted On:
05 MAY 2021 11:41AM by PIB Thiruvananthpuram
ന്യൂഡൽഹി , മെയ് 05,2021
അൺമാൻഡ് എയർക്രാഫ്റ്റ് സിസ്റ്റം ചട്ടങ്ങൾ - 2021 ൽ ഇളവ് നൽകി, കാഴ്ചപരിധിക്കപ്പുറം സഞ്ചാര പരിധിയുള്ള (ബിയോണ്ട് വിഷ്വൽ ലൈൻ ഓഫ് സൈറ്റ് - BVLOS) ഡ്രോണുകളുടെ പരീക്ഷണപ്പറക്കൽ നടത്താൻ 20 സ്ഥാപനങ്ങൾക്ക്അനുവാദംലഭിച്ചു.ഭാവിയിലെ ഡ്രോൺ ഡെലിവറികൾക്കും സമാനമായ മറ്റ് ആവശ്യങ്ങൾക്കുമുള്ള ഒരു ചട്ടക്കൂട് സൃഷ്ടിക്കാൻ BVLOS പരീക്ഷണപ്പറക്കൽ സഹായിക്കും.
ഡ്രോണുകളുടെ BVLOS പരീക്ഷണപ്പറക്കൽ, നടത്തുന്നതിന് താൽപ്പര്യപത്രം ക്ഷണിക്കാൻ കേന്ദ്ര സർക്കാർ 'BVLOS എക്സ്പിരിമെൻറ് അസസ്മെന്റ് ആൻഡ് മോണിറ്ററിംഗ് (BEAM-ബീം) കമ്മിറ്റി' രൂപീകരിച്ചിരുന്നു. അതുവഴി, താത്പര്യം വ്യക്തമാക്കുന്നതിനുള്ള അറിയിപ്പ് അഥവാ എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ് നോട്ടീസ് (2019 മെയ് 13 ലെ 27046/70/2019 -AED-DGCA ) ഡിജിസിഎ പ്രസിദ്ധീകരിച്ചു. ലഭിച്ച 34 താത്പര്യ പത്രങ്ങൾ, ബീം (BEAM) കമ്മിറ്റി വിലയിരുത്തുകയും പരീക്ഷണ പറക്കലുകൾക്കായി 20 കൺസോർഷ്യങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു.
ഇപ്പോഴത്തെ ഇളവുകൾ എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ് നോട്ടീസിൽ പറഞ്ഞിരിക്കുന്ന ആവശ്യങ്ങൾക്കും, ബീം (BEAM) കമ്മിറ്റി ഭാവിയിൽ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾക്കും ഇളവുകൾക്കും അനുസൃതമായിരിക്കും.ഈസോപാധിക ഇളവുകൾക്ക് ഒരു വർഷത്തേയ്‌ക്കോ തുടർന്നുള്ള ഉത്തരവുകൾ വരെയോ, ഏതാണോ ആദ്യം അതുവരെ സാധുതയുണ്ടായിരിക്കും.
IE/SKY
*****
(Release ID: 1716164)
Visitor Counter : 254