ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
ഐടി-ഹാർഡ്‌വെയർ മേഖലയിൽ 19 കമ്പനികൾ ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതി (PLI) പ്രകാരമുള്ള അപേക്ഷ സമർപ്പിച്ചു
Posted On:
04 MAY 2021 1:11PM by PIB Thiruvananthpuram
ന്യൂഡൽഹി , മെയ് 04,2021
ഐടി-ഹാർഡ്‌വെയർ മേഖലയ്ക്കായി 03.03.2021 ന് വിജ്ഞാപനം ചെയ്ത ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതി (Production Linked Incentive Scheme -PLI ) പ്രകാരം 19 കമ്പനികൾ അപേക്ഷ സമർപ്പിച്ചു.30.04.2021 വരെ അപേക്ഷ സമർപ്പിക്കുന്നതിന് അനുമതി ഉണ്ടായിരുന്നു .പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ 01.04.2021 മുതൽ ബാധകമായിരിക്കും.
ആഭ്യന്തര കമ്പനികളുടെ വിഭാഗത്തിൽ 14 കമ്പനികൾ അപേക്ഷ സമർപ്പിച്ചു. ഈ കമ്പനികൾ തങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഗണ്യമായി വികസിപ്പിച്ച് ഐടി ഹാർഡ്‌വെയർ ഉത്പാദനത്തിൽ ദേശീയ തലത്തിൽ തന്നെ മുൻനിര കമ്പനികളായി വളരുമെന്ന് പ്രതീക്ഷിക്കുന്നു.
ഐടി-ഹാർഡ്‌വെയർ മേഖലയിലെ ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതിയുടെ ഭാഗമായ കമ്പനികൾക്ക് ഇന്ത്യയിൽ നിർമ്മിക്കുന്ന നിർദ്ദിഷ്ട വിഭാഗത്തിലെ ഉത്പന്നങ്ങളുടെ വില്പന വർധനയുടെ അടിസ്ഥാനത്തിൽ (2019-20 സാമ്പത്തിക വർഷം അടിസ്ഥാന വർഷമായി കണക്കാക്കി) നാല് വർഷത്തേക്ക് ( 2021-22 സാമ്പത്തിക വർഷം മുതൽ 2024-25 സാമ്പത്തിക വർഷം വരെ),4% മുതൽ 2% / 1% വരെ പ്രോത്സാഹനം നൽകും.
ഈ പദ്ധതി നടപ്പാക്കുന്നതോടെ അടുത്ത 4 വർഷത്തിനുള്ളിൽ ഐടി-ഹാർഡ്‌വെയർ കമ്പനികൾ 1,35,000 കോടി രൂപയുടെ ഉത്പാദന ലക്‌ഷ്യം കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ആഭ്യന്തര കമ്പനികൾ 25,000 കോടി രൂപയുടെ ഉത്പാദനം പ്രതീക്ഷിക്കുന്നു.
ഇലക്ട്രോണിക്സ് ഉത്പന്ന നിർമ്മാണത്തിൽ 2,350 കോടി രൂപ അധിക നിക്ഷേപം ഈ പദ്ധതിയിലൂടെ ലഭിക്കും.
അടുത്ത 4 വർഷത്തിനുള്ളിൽ ഏകദേശം 37,500 നേരിട്ടുള്ള തൊഴിലവസരങ്ങൾ പദ്ധതി സൃഷ്ടിക്കും. കൂടാതെ നേരിട്ടുള്ള തൊഴിലിന്റെ മൂന്നിരട്ടി പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കും.
ആഭ്യന്തര മൂല്യവർദ്ധനവ് നിലവിലെ 5-12 ശതമാനത്തിൽ നിന്ന് 16-35 ശതമാനമായി വളരുമെന്ന് പ്രതീക്ഷിക്കുന്നു.
IE/SKY
(Release ID: 1715911)
Visitor Counter : 279