ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്ത് വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ ആകെ എണ്ണം 15.89 കോടി കടന്നു

പോസ്റ്റഡ് ഓണ്‍: 04 MAY 2021 10:33AM by PIB Thiruvananthpuram


ന്യൂഡൽഹി , മെയ് 04,2021
 

രാജ്യത്ത് വിതരണം ചെയ്ത വാക്സിൻ ഡോസ്കളുടെ ആകെ എണ്ണം 15.89 കോടി കടന്നു. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം 23,35,822 സെഷനുകളിലായി 15,89,32,921 വാക്സിൻ ഡോസ് വിതരണം ചെയ്തു. വാക്സിനേഷൻ യജ്ഞത്തിന്റെ 108 -മത് ദിവസം (മെയ് 3 , 2021), 17,08,390 ഡോസ് വാക്സിൻ വിതരണം ചെയ്തു.12,739 സെഷനുകളിലായി 8,38,343 ഗുണഭോക്താക്കൾക്ക് ഒന്നാം ഡോസും  8,70,047 ഗുണഭോക്താക്കൾക്ക്  രണ്ടാം ഡോസ് വാക്സിനും ലഭ്യമാക്കി .12 സംസ്ഥാനങ്ങൾ  കേന്ദ്ര  ഭരണപ്രദേശങ്ങൾ എന്നിവിടങ്ങളിലെ 18 നും  44 വയസ്സിനിടയിലുള്ള 4,06,339 ഗുണഭോക്താക്കൾക്ക് ആദ്യ ഡോസ്  കോവിഡ് വാക്സിൻ നൽകി .

രാജ്യത്ത് ഇതുവരെ 1,66,13,292  പേർ രോഗ മുക്തരായി. 81.91% ആണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 3,20,289 പേർ രോഗ മുക്തരായി.

രാജ്യത്ത്  കഴിഞ്ഞ 24 മണിക്കൂറിൽ 3,57,229  പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.പ്രതിദിന പോസിറ്റീവ് നിരക്ക് 21.47 % ആണ്.

മഹാരാഷ്ട്ര, കർണാടക, കേരളം,ഉത്തർപ്രദേശ്, ഡൽഹി,  തമിഴ്നാട്, പശ്ചിമ ബംഗാൾ , ആന്ധ്ര പ്രദേശ് ,  ചത്തീസ്ഗഡ്,  രാജസ്ഥാൻ എന്നീ 10 സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 71.71 ശതമാനവും. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ - 48,621. കർണാടകത്തിൽ  44,438  പേർക്കും, ഉത്തർ പ്രദേശിൽ 29,052 പേർക്കും പുതുതായി രോഗം റിപ്പോർട്ട് ചെയ്തു.
       
ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 34,47,133.  ആയി. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 17.00 % ആണ്.

ദേശീയ മരണനിരക്ക് തുടർച്ചയായി കുറയുന്നു, നിലവിൽ ഇത് 1.10% ആയി തുടരുന്നു.


കഴിഞ്ഞ 24 മണിക്കൂറിൽ 3,449 മരണം റിപ്പോർട്ട് ചെയ്തു. ഇവയിൽ 73.15 %വും 10 സംസ്ഥാനങ്ങളിൽ നിന്ന് ആണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം-567. ഡൽഹിയിൽ  448 പേരുടെയും മരണം കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തു.

 

IE/SKY

 

*****


( റിലീസ് ഐ.ഡി: 1715866) സന്ദര്‍ശക കൗണ്ടര്‍ : 270