ആയുഷ്‌

രാജ്യത്ത് ഉടനീളം ആയുഷ് 64 ന്റെ ലഭ്യത വർധിപ്പിക്കുന്നതിനുള്ള നടപടികളുമായി ആയുഷ് മന്ത്രാലയം

Posted On: 03 MAY 2021 4:50PM by PIB Thiruvananthpuram
 
 
 
1980 ൽ മലേറിയയുടെ ചികിത്സയ്ക്കായി ആണ് ആയുഷ് 64 എന്ന പോളി ഹെർബൽ ആയുർവേദ മരുന്ന് വികസിപ്പിച്ചത്. കോവിഡ് ലക്ഷണങ്ങൾ ഇല്ലാത്തതും, നേരിയതോതിലോ, ചെറിയതോതിലോ രോഗ ലക്ഷണങ്ങൾ ഉള്ളതുമായ വ്യക്തികളുടെ ചികിത്സയ്ക്ക് ആയുഷ് 64 ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് വിശദമായ ക്ലിനിക്കൽ ട്രയൽകൾ ആണ് CCRAS സംഘടിപ്പിച്ചത്. രാജ്യത്തെ വിവിധ മെഡിക്കൽ കോളേജുകൾ, കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് അടക്കമുള്ള വിവിധ ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുമായി ചേർന്നാണ് ട്രൈയലുകൾ സംഘടിപ്പിച്ചത്.

 

രോഗാണു പ്രതിരോധത്തിന് ഒപ്പം രോഗപ്രതിരോധശേഷി വർധിപ്പിക്കാനും പനി അടക്കമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും ആയുഷ്  64 ഗുണകരം ആണെന്ന് ട്രയലുകളിൽ തെളിഞ്ഞിരുന്നു. ഒപ്പം രോഗലക്ഷണങ്ങൾ ഇല്ലാത്തതും, നേരിയതോതിലോ, ചെറിയതോതിലോ കോവിഡ് ബാധ ഉള്ളതുമായ രോഗികളുടെ ചികിത്സയ്ക്ക് ഇത് ഉപയോഗപ്പെടുത്താം എന്നും വ്യക്തമായിരുന്നു.
 
രാജ്യത്തുടനീളം ആയുഷ് 64 ന്റെ വിതരണം ശക്തിപ്പെടുത്താനും കൂടുതൽ ഉത്പാദനത്തിനും ആയി നിരവധി നടപടികളാണ് ആയുഷ് മന്ത്രാലയം സ്വീകരിച്ചുവരുന്നത്.
 
പരസ്പര സഹകരണത്തോടുകൂടി ആയുഷ് 64 ന്റെ വലിയതോതിലുള്ള ഉത്പാദനവും വിതരണവും സാധ്യമാക്കുന്നതിനായി ദേശീയ ഗവേഷണ വികസന കേന്ദ്രവും (NDRC), CCRASഉം തമ്മിൽ ഒരു ധാരണാപത്രം ഒപ്പുവച്ചു. ASU മരുന്നുകൾക്ക് അംഗീകാരം നൽകുന്ന എല്ലാ സംസ്ഥാന ലൈസൻസ് അതോറിറ്റികൾക്കും 2021 ഏപ്രിൽ 27-ന് ആയുഷ് മന്ത്രാലയം, ആയുഷ് 64 മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയിരുന്നു.
 
ഈ മരുന്ന് ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ അനുമതി സ്വന്തമാക്കാൻ രാജ്യത്തെ മരുന്ന് ഉൽപാദന കമ്പനികൾക്ക് കൂടുതൽ ആയി മുന്നോട്ട് വരുന്നതിന് ആവശ്യമായ പ്രോത്സാഹനവും മന്ത്രാലയം നൽകുന്നു. താല്പര്യമുള്ള സംരംഭങ്ങൾ സാങ്കേതികവിദ്യ കൈമാറ്റത്തിനായി CCRAS-യോ, NRDC-യോ സമീപിക്കാവുന്നത്. ഇത്തരം അപേക്ഷകൾക്ക് അനുമതി നൽകാനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ സംസ്ഥാന ലൈസൻസ് അതോറിറ്റികൾ നടപടികൾ സ്വീകരിച്ചു വരികയാണ്.


(Release ID: 1715835) Visitor Counter : 248