ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഭാരത സർക്കാർ ഇതുവരെ 16.54 കോടിയിലധികം വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും, കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകി
प्रविष्टि तिथि:
02 MAY 2021 11:38AM by PIB Thiruvananthpuram
ന്യൂ ഡൽഹി, മെയ് 2, 2021
ഇന്ന് രാവിലെ 8 മണി വരെയുള്ള കണക്കുകൾ പ്രകാരം ഭാരത സർക്കാർ ഇതുവരെ 16.54 കോടി വാക്സിൻ ഡോസുകൾ (16,54,93,410) സംസ്ഥാനങ്ങൾക്കും, കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകിയിട്ടുണ്ട്. ഇതിൽ ഉപയോഗശൂന്യമായി പോയത് ഉൾപ്പെടെ മൊത്തം ഉപഭോഗം 15,76,32,631 ഡോസുകളാണ്.
78 ലക്ഷത്തിൽ അധികം കോവിഡ് വാക്സിൻ ഡോസുകൾ (78,60,779) ഇപ്പോഴും സംസ്ഥാനങ്ങളുടെയും, കേന്ദ്രഭരണ പ്രദേശങ്ങളുടെയും കൈവശം ജനങ്ങൾക്ക് നൽകാനായി ബാക്കിയുണ്ട്. 56 ലക്ഷത്തിലധികം (56,20,670) വാക്സിൻ ഡോസുകൾ അടുത്ത 3 ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്കും, കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി ലഭിക്കും.
(रिलीज़ आईडी: 1715613)
आगंतुक पटल : 257