ധനകാര്യ മന്ത്രാലയം
സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിന്റെ (എസ്ഡിആർഎഫ്) ഒന്നാം ഗഡുവായി 8873.6 കോടി രൂപ മുൻകൂട്ടി വിതരണം ചെയ്തു
Posted On:
01 MAY 2021 8:55AM by PIB Thiruvananthpuram
ധന മന്ത്രാലയം
എസ്‌ഡിആർഎഫ് തുകയുടെ 50% വരെ സംസ്ഥാനങ്ങൾക്ക് കോവിഡ് -19 പ്രതിരോധ നടപടികൾക്ക് ഉപയോഗിക്കാൻ കഴിയും.
ന്യൂ ഡൽഹി, 1 ,മെയ് 2021 ,
ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശ പ്രകാരം , ധനകാര്യ മന്ത്രാലയത്തിലെ എക്സ്പെൻഡിച്ചർ വകുപ്പ്, 2021-22 ലെ സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിനുള്ള (എസ്ഡിആർഎഫ്) കേന്ദ്ര വിഹിതത്തിന്റെ ഒന്നാം ഗഡു,സാധാരണ സമയ ക്രമത്തിന് മുമ്പായി എല്ലാ സംസ്ഥാനങ്ങൾക്കും വിതരണം ചെയ്തു.
ഇത് പ്രകാരം 8873.6 കോടി രൂപ സംസ്ഥാനങ്ങൾക്ക് നൽകി .
സാധാരണയായി, ധനകാര്യ കമ്മീഷന്റെ ശുപാർശകൾ പ്രകാരം ജൂൺ മാസത്തിലാണ് എസ്ഡിആർഎഫിന്റെ ആദ്യ ഗഡു നൽകുന്നത്. എന്നാൽ സാധാരണ നടപടിക്രമങ്ങളിൽ ഇളവ് വരുത്തിക്കൊണ്ട് എസ്‌ഡിആർഎഫ് വിഹിതം മുൻകൂട്ടി നൽകുക മാത്രമല്ല, കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സംസ്ഥാനങ്ങൾക്ക് നൽകിയ തുകയുടെ വിനിയോഗ സർട്ടിഫിക്കറ്റിനായി കാത്തിരിക്കാതെ തന്നെ തുക നൽകുകയും ചെയ്തു. നൽകിയ തുകയുടെ 50% വരെ, അതായത് 4436.8 കോടി രൂപ, സംസ്ഥാനങ്ങൾക്ക് കോവിഡ് -19 പ്രതിരോധ നടപടികൾക്ക് ഉപയോഗിക്കാൻ കഴിയും.
ആശുപത്രികളിൽ ഓക്സിജൻ ഉൽപ്പാദന പ്ലാന്റുകളുടെ നിർമ്മാണത്തിനും സംഭരണത്തിനും വേണ്ടി വരുന്ന ചെലവ്, വെന്റിലേറ്ററുകൾ, എയർ പ്യൂരിഫയറുകൾ, ആംബുലൻസ് സേവനങ്ങൾ ശക്തിപ്പെടുത്തൽ, കോവിഡ് -19 ആശുപത്രികൾ, കോവിഡ് കെയർ സെന്ററുകൾ, അവശ്യ വസ്തുക്കൾ, തെർമൽ സ്കാനറുകൾ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ, ടെസ്റ്റിംഗ് ലബോറട്ടറികൾ, ടെസ്റ്റിംഗ് കിറ്റുകൾ, കണ്ടെയ്ൻമെന്റ് സോൺ തുടങ്ങി വിവിധ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഈ തുക സംസ്ഥാനങ്ങൾക്ക് ചെലവഴിക്കാം
***
|
ReplyForward
|
(Release ID: 1715611)
Visitor Counter : 234