ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

15 കോടിയിലധികം വാക്‌സിനേഷന്‍ എന്ന നാഴികക്കല്ലു പിന്നിട്ട് ഇന്ത്യ


കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നല്‍കിയത് 21 ലക്ഷത്തിലധികം വാക്‌സിന്‍ ഡോസുകള്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 2.69 ലക്ഷത്തിലധികം രോഗമുക്തര്‍

മരണനിരക്ക് കുറഞ്ഞ് 1.11 ശതമാനമായി

കഴിഞ്ഞ 24 മണിക്കൂറിനിടെ മരണമൊന്നും രേഖപ്പെടുത്താതെ ആറ് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങള്‍

Posted On: 29 APR 2021 10:46AM by PIB Thiruvananthpuram

 

കോവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയിന്ന് സുപ്രധാന നാഴികക്കല്ലു പിന്നിട്ടു. രാജ്യത്ത് ഇതുവരെ നല്‍കിയ കോവിഡ് 19 വാക്‌സിന്‍ ഡോസുകളുടെ എണ്ണം ഇന്ന് 15 കോടി കവിഞ്ഞു.

ഇന്ന് രാവിലെ 7 വരെയുള്ള പ്രാഥമിക കണക്കനുസരിച്ച് 22,07,065 സെഷനുകളിലൂടെ 15,00,20,648 വാക്‌സിന്‍ ഡോസുകളാണ് നല്‍കിയത്. 93,67,520 എച്ച്‌സിഡബ്ല്യുമാര്‍ (ഒന്നാം ഡോസ്), 61,47,918 എച്ച്സിഡബ്ല്യുമാര്‍ (രണ്ടാം ഡോസ്), 1,23,19,903 എഫ്എല്‍ഡബ്ല്യുമാര്‍ (ഒന്നാം ഡോസ്),  66,12,789 എഫ്എല്‍ഡബ്ല്യുമാര്‍ (രണ്ടാം ഡോസ്), 60 വയസിനു മുകളില്‍ പ്രായമുള്ള 5,14,99,834 ഗുണഭോക്താക്കള്‍ (ഒന്നാം ഡോസ്), 98,92,380 ഗുണഭോക്താക്കള്‍ (രണ്ടാം ഡോസ്), 45നും 60നും ഇടയ്ക്കു പ്രായമുള്ള 5,10,24,886 ഗുണഭോക്താക്കള്‍ (ഒന്നാം ഡോസ്), 31,55,418 ഗുണഭോക്താക്കള്‍ (രണ്ടാം ഡോസ്) എന്നിവരാണ് ഇതില്‍ ഉള്‍പ്പെടുന്നത്.


എച്ച്‌സിഡബ്ല്യുമാര്‍

ആദ്യ ഡോസ് 93,67,520
രണ്ടാം ഡോസ് 61,47,918

എഫ്എല്‍ഡബ്ല്യുമാര്‍

ആദ്യ ഡോസ് 1,23,19,903
രണ്ടാം ഡോസ് 66,12,789

45നും 60നും ഇടയില്‍ പ്രായമുള്ളവര്‍

ആദ്യ ഡോസ് 5,10,24,886
രണ്ടാം ഡോസ് 31,55,418

60നുമേല്‍ പ്രായമുള്ളവര്‍

ആദ്യ ഡോസ് 5,14,99,834
രണ്ടാം ഡോസ് 98,92,380

ആകെ 15,00,20,648


രാജ്യത്ത് ഇതുവരെ നല്‍കിയ ആകെ ഡോസുകളുടെ 67.18 ശതമാനവും പത്ത് സംസ്ഥാനങ്ങളിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 21 ലക്ഷത്തിലധികം വാക്‌സിനുകളാണ് നല്‍കിയത്.

വാക്‌സിനേഷന്‍ ഡ്രൈവിന്റെ 103-ാം ദിവസം (2021 ഏപ്രില്‍ 28), 21,93,281 വാക്‌സിന്‍ ഡോസുകളാണ് നല്‍കിയത്.  20,944 സെഷനുകളിലായി 12,82,135 ഗുണഭോക്താക്കള്‍ക്ക് ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കി. 9,11,146 ഗുണഭോക്താക്കള്‍ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചു.


തീയതി: 2021 ഏപ്രില്‍ 28 (103-ാം ദിവസം)

എച്ച്‌സിഡബ്ല്യുമാര്‍
ആദ്യ ഡോസ് 19,745
രണ്ടാം ഡോസ് 41,681

എഫ്എല്‍ഡബ്ല്യുമാര്‍
ആദ്യ ഡോസ് 97,928
രണ്ടാം ഡോസ് 86,411

45നും 60നും ഇടയില്‍ പ്രായമുള്ളവര്‍
ആദ്യ ഡോസ് 7,50,305
രണ്ടാം ഡോസ് 2,27,966

60 വയസിനു മുകളിലുള്ളവര്‍

ആദ്യ ഡോസ് 4,14,157
രണ്ടാം ഡോസ് 5,55,088

ആകെ നേട്ടം

ആദ്യ ഡോസ് 12,82,135
രണ്ടാം ഡോസ് 9,11,146


രാജ്യത്താകെ രോഗമുക്തരായത് 1,50,86,878 പേരാണ്. ദേശീയ രോഗമുക്തി നിരക്ക് 82.10 ശതമാനം.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,69,507 പേര്‍ രോഗമുക്തരായി.

ഇതില്‍ 78.07% പത്ത് സംസ്ഥാനങ്ങളിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,79,257 പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, കര്‍ണാടകം, കേരളം, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാള്‍, തമിഴ്നാട്, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍ എന്നീ പത്ത് സംസ്ഥാനങ്ങളിലാണ് പുതിയ രോഗബാധിതരുടെ 72.20 ശതമാനവും.

ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ മഹാരാഷ്ട്രയിലാണ്. 63,309 പേര്‍. കര്‍ണാടകത്തില്‍ 39,047 ഉം കേരളത്തില്‍ 35,013 ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.


രാജ്യത്താകെ ചികിത്സയിലുള്ളവരുടെ എണ്ണം 30,84,814 ആയി. രാജ്യത്തെ ആകെ രോഗബാധിതരുടെ 16.79% ആണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 1,06,105-ന്റെ കുറവുണ്ടായി.

പതിനൊന്ന് സംസ്ഥാനങ്ങളിലാണ് ചികിത്സയിലുള്ളവരുടെ എണ്ണത്തിന്റെ 78.26 ശതമാനവും.


 ദേശീയതലത്തില്‍ മരണനിരക്ക് കുറയുകയാണ്. നിലവില്‍ ഇത് 1.11% ആണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,645 മരണം റിപ്പോര്‍ട്ട് ചെയ്തു.

ഇതില്‍ 78.71 ശതമാനം പത്തു സംസ്ഥാനങ്ങളിലാണ്. ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് മഹാരാഷ്ട്രയിലാണ് (1,035 മരണം). 368 പേരാണ് ഡല്‍ഹിയില്‍ മരിച്ചത്.


കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് 19 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ആറ് സംസ്ഥാനങ്ങളുണ്ട്/കേന്ദ്രഭരണപ്രദേശങ്ങളുണ്ട്. ഡി&ഡി & ഡി&എന്‍, ലഡാക്ക്, ലക്ഷദ്വീപ്, മിസോറം, ത്രിപുര, അരുണാചല്‍ പ്രദേശ് എന്നിവയാണ് ഇവ.



(Release ID: 1714790) Visitor Counter : 253