ശാസ്ത്ര സാങ്കേതിക മന്ത്രാലയം
ഇന്ത്യയുടെ പ്രഥമ സൗര ബഹിരാകാശ ദൗത്യത്തിൽ നിന്നുള്ള ഡാറ്റ വിശകലനത്തിനായി, കമ്മ്യൂണിറ്റി സേവന കേന്ദ്രം
Posted On:
27 APR 2021 1:21PM by PIB Thiruvananthpuram
ന്യൂഡൽഹി , ഏപ്രിൽ 27,2021
ഇന്ത്യയുടെ പ്രഥമ സൗര ബഹിരാകാശ ദൗത്യത്തിലെ എല്ലാ ഡാറ്റയും ഒരൊറ്റ വെബ് അധിഷ്‌ഠിത ഇന്റർഫേസിലേക്ക് എത്തിക്കുന്നതിനായി കമ്മ്യൂണിറ്റി സേവന കേന്ദ്രം രൂപീകരിച്ചു.
ആദിത്യ-എൽ 1 സപ്പോർട്ട് സെൽ (AL1SC) എന്ന ഈ സേവന കേന്ദ്രം ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെയും (ISRO), ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സർവേഷണൽ സയൻസ(ARIES)സിന്റെയും സംയുക്ത സംരംഭമാണ്. ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ സ്വയംഭരണ സ്ഥാപനമായ ഈ കേന്ദ്രം, സയൻസ് ഡേറ്റ വിശകലനത്തിനായും ശാസ്ത്ര നിരീക്ഷണ നിർദ്ദേശങ്ങൾ തയ്യാറാക്കലിനുമായി പ്രയോജനപ്പെടുത്തും.
ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലെ ഏരിസിന്റെ ട്രാൻസിറ്റ് കാമ്പസിൽ സ്ഥാപിച്ച AL1SC,ഇന്ത്യയുടെ ആദ്യത്തെ സൗര ബഹിരാകാശ ദൗത്യമായ ആദിത്യ-എൽ 1 സുഗമമാക്കുന്നതിനും ആദിത്യ-എൽ 1 ൽ നിന്നുള്ള സയൻസ് ഡാറ്റ പരമാവധി ഉപയോഗപ്പെടുത്തുന്നതിനും ഐ എസ് ആർ ഒ യുമായി സംയുക്തമായി പ്രവർത്തിക്കും.
ഉപയോക്താക്കളെയും (ഗവേഷണ സ്ഥാപനങ്ങൾ / സർവ്വകലാശാലകൾ / കോളേജുകൾ എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർത്ഥികളും ഫാക്കൽറ്റി അംഗങ്ങളും), ആദിത്യ-എൽ 1 സംഘാംഗങ്ങൾ,സൗര ജ്യോതിശാസ്ത്ര ഗവേഷണ വിഭാഗം എന്നിവരെയും തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്ന കേന്ദ്രമായി ഇത് പ്രവർത്തിക്കും.
ആദിത്യ-എൽ 1 ൽ നിന്ന് ലഭിച്ച ഡാറ്റയെ പൂർണം ആക്കുന്നതിന്, ലോകമെമ്പാടുമുള്ള മറ്റ് നിരീക്ഷണാലയങ്ങളിൽ നിന്നുള്ള സംയോജിത ഡാറ്റ ലഭ്യമാക്കുന്നതിന് ഈ കേന്ദ്രം സഹായിക്കും.മറ്റ് നിരീക്ഷണാലയങ്ങളിൽ നിന്നുള്ള ഡാറ്റ സംയോജിപ്പിക്കുന്നത്, സൂര്യന്റെ ഉപരിതലത്തിലും ഹീലിയോസ്ഫിയറിലും കാണപ്പെടുന്ന വ്യത്യസ്ത സൗരോർജ സവിശേഷതകളുടെ ഒരു ശേഖരം രൂപീകരിക്കുന്നതിന് സഹായിക്കും.
ഇതിനുപുറമെ AL1SC,ഡാറ്റാ വിശകലനത്തെക്കുറിച്ചും ശാസ്ത്ര നിരീക്ഷണ നിർദ്ദേശങ്ങൾ തയ്യാറാക്കലിനെക്കുറിച്ചും ആനുകാലിക പരിശീലനം നൽകി വിഭവ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യും
IE/SKY
(Release ID: 1714354)
Visitor Counter : 568