രാജ്യരക്ഷാ മന്ത്രാലയം

51 ഇസിഎച്ച്എസ് (ECHS) പോളിക്ലിനിക്കുകളിൽ അധിക കരാർ ജീവനക്കാരെ താൽക്കാലികമായി നിയമിക്കാൻ രക്ഷ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് അനുമതി നൽകി

Posted On: 27 APR 2021 10:56AM by PIB Thiruvananthpuram

 


ന്യൂഡൽഹി, ഏപ്രിൽ 27, 2021

നിലവിലെ കോവിഡ്-19 പ്രതിസന്ധിയെ മറികടക്കുന്നതിനായി രാജ്യമെമ്പാടുമുള്ള 51 ഇസി‌എച്ച്എസ് പോളിക്ലിനിക്കുകളിൽ അധിക കരാർ ജീവനക്കാരെ താൽക്കാലികമായി നിയമിക്കുന്നതിന് രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് അനുമതി നൽകി. അധിക തിരക്കുള്ളതായി തിരിച്ചറിഞ്ഞ 51 എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇസിഎച്ച്എസ്) പോളിക്ലിനിക്സിൽ അംഗീകരിച്ചതിലും അധികമായി അധിക കരാർ ജീവനക്കാരെ താൽക്കാലികമായി നിയമിക്കാനാണ്‌ അനുമതി.

തിരഞ്ഞെടുത്ത ഇസി‌എച്ച്എസ് പോളിക്ലിനിക്കുകളിലേക്കായി ഒരു മെഡിക്കൽ ഓഫീസർ, ഒരു നഴ്സിംഗ് അസിസ്റ്റന്റ്, ഒരു ഫാർമസിസ്റ്റ്, ഒരു ഡ്രൈവർ, ഒരു ചൗക്കിദാർ എന്നിവരടക്കം കരാർ ഉദ്യോഗസ്ഥരെ സ്റ്റേഷൻ ഹെഡ്ക്വാർട്ടേഴ്സ് വഴി സാധാരണ പ്രവൃത്തി സമയത്തിനപ്പുറം രാത്രി ഡ്യൂട്ടിക്ക് മൂന്ന് മാസത്തേക്ക് നിയമിക്കും. അധിക തിരക്കുള്ള ECHS പോളിക്ലിനിക്കുകളിൽ തിരുവനന്തപുരം, കൊച്ചി എന്നിവയും ഉൾപ്പെടുന്നു.

ഈ അനുമതിയുടെ സാധുത 2021 ഓഗസ്റ്റ് 15 വരെയാണ്.

 

RRTN/SKY

 

***



(Release ID: 1714307) Visitor Counter : 166