പ്രധാനമന്ത്രിയുടെ ഓഫീസ്
അമേരിക്കൻ പ്രസിഡന്റ് ബൈഡനുമായുള്ള പ്രധാനമന്ത്രിയുടെ ടെലിഫോൺ സംഭാഷണം
Posted On:
26 APR 2021 10:32PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ബൈഡനുമായി ഇന്ന് ടെലിഫോണിൽ സംസാരിച്ചു.
ത്വരിതപ്പെടുത്തിയ പ്രതിരോധ കുത്തിവയ്പ്പ് ശ്രമങ്ങളിലൂടെ കോവിഡ് -19 ന്റെ രണ്ടാം തരംഗത്തെ നിയന്ത്രിക്കാനുള്ള ഇന്ത്യയുടെ നിരന്തരമായ ശ്രമങ്ങൾ, നിർണായക മരുന്നുകൾ, ചികിത്സാ, ആരോഗ്യ ഉപകരണങ്ങൾ എന്നിവയുടെ വിതരണം ഉറപ്പാക്കൽ തുടങ്ങിയവ ഉൾപ്പെടെ, അതാത് രാജ്യങ്ങളിലെ കോവിഡ്-19 സ്ഥിതിഗതികളെ കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു.
പ്രസിഡന്റ് ബൈഡൻ ഇന്ത്യയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും രോഗചികില്‍സ, വെന്റിലേറ്ററുകൾ തുടങ്ങിയവ വേഗത്തിൽ വിന്യസിക്കുകയും കോവിഷീൽഡ് വാക്സിനുകൾ നിർമ്മിക്കുന്നതിനായി ലഭ്യമാക്കേണ്ട അസംസ്കൃത വസ്തുക്ൾ കണ്ടെത്തി ഇന്ത്യയുടെ ശ്രമങ്ങളെ പിന്തുണയ്ക്കാൻ അമേരിക്ക തീരുമാനിച്ചുവെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
അമേരിക്കൻ ഗവണ്മെന്റിന്റെ സഹായവും പിന്തുണയും വാഗ്ദാനം ചെയ്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൃദയംഗമമായ അഭിനന്ദനം അറിയിച്ചു. വാക്സിൻ മൈത്രിയിലൂടെ ആഗോളതലത്തിൽ കോവിഡ്-19 മഹാമാരി നിയന്ത്രിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെക്കുറിച്ചും കോവാക്സ് ക്വാഡ് വാക്സിൻ ഓർഗനൈസേഷനുകൾ എന്നിവയിലെ പങ്കാളിത്തത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. കോവിഡ്- 19 മായി ബന്ധപ്പെട്ട വാക്സിനുകൾ, മരുന്നുകൾ, ചികിത്സക എന്നിവയയ്ക്കു ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ സുഗമവും തുറന്നതുമായ വിതരണ ശൃംഖലകൾ ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി അടിവരയിട്ടു.
കോവിഡ് -19 പകർച്ചവ്യാധി പരിഹരിക്കുന്നതിനായി വാക്സിൻ വികസനത്തിലും വിതരണത്തിലും ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ സാധ്യതയെക്കുറിച്ച് ഇരു നേതാക്കളും അടിവരയിട്ടു, ഈ മേഖലയിലെ തങ്ങളുടെ ശ്രമങ്ങളിൽ ഉറ്റ ഏകോപനവും സഹകരണവും നിലനിർത്താൻ അതത് രാജ്യങ്ങളിലെ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.
വികസ്വര രാജ്യങ്ങളിൽ വാക്സിനുകൾക്കും മരുന്നുകൾക്കും വേഗത്തിലും താങ്ങാനാവുന്നതുമായ പ്രവേശനം ഉറപ്പാക്കുന്നതിന് ട്രിപ്സ് കരാറിന്റെ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുന്നതിനായി ഡബ്ല്യുടിഒയിൽ ഇന്ത്യ സ്വീകരിച്ച നടപടിയെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ബൈഡനെ അറിയിച്ചു.
ബന്ധപ്പെടൽ സ്ഥിരമായി തുടരാൻ ഇരു നേതാക്കളും സമ്മതിച്ചു
***
(Release ID: 1714241)
Visitor Counter : 216
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada