ഉരുക്ക് മന്ത്രാലയം

സ്റ്റീൽ പ്ലാന്റുകൾ, 3131 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ വിതരണം ചെയ്തു.

Posted On: 26 APR 2021 4:41PM by PIB Thiruvananthpuram



ന്യൂഡൽഹി , 26 ഏപ്രിൽ, 2021 .

പൊതു, സ്വകാര്യ മേഖലയിലെ സ്റ്റീൽ പ്ലാന്റുകൾ 2021 ഏപ്രിൽ 25 ന് 3131.84 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽ‌എം‌ഒ) വിവിധ സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്തു . ഏപ്രിൽ 24 ന്   2894 ടണ്ണാണ് വിതരണം ചെയ്തിരുന്നത്.ഒരാഴ്ച മുമ്പ്,  ഓരോ ദിവസവും ശരാശരി 1500/1700 മെട്രിക് ടൺ എന്ന നിലയിൽ അയച്ചിരുന്നു. ഏപ്രിൽ 25 ന്  3468.6 മെട്രിക് ടൺ ആയിരുന്നു,ഉത്പാദനം.

 നൈട്രജൻ, ആർഗോൺ എന്നിവയുടെ ഉൽ‌പാദനത്തിൽ കുറവു വരുത്തി ,  എൽ‌എം‌ഒ മാത്രം ഉൽപ്പാദിപ്പിക്കുന്നത്  ഉൾപ്പടെ നിരവധി തയ്യാറെടുപ്പുകൾ നടത്തി എൽഎംഓയുടെ  വിതരണം വർധിപ്പിക്കാൻ  മിക്ക സ്റ്റീൽ പ്ലാന്റുകൾക്കും  കഴിഞ്ഞു. സ്റ്റീൽ പ്ലാന്റുകൾ സാധാരണയായി എൽ‌എം‌ഒയുടെ 3.5 ദിവസത്തെ സുരക്ഷാ സ്റ്റോക്കുകൾ   അവരുടെ സംഭരണ ടാങ്കുകളിൽ സൂക്ഷിക്കേണ്ടതുണ്ട്..സ്റ്റീൽ നിർമ്മാതാക്കളുമായുള്ള നിരന്തരമായ ഇടപെടലിലൂടെ, സുരക്ഷാ സ്റ്റോക്ക് മുമ്പത്തെ 3.5 ദിവസത്തിനുപകരം 0.5 ദിവസമായി കുറച്ചിട്ടുണ്ട്.ഇതിന്റെ ഫലമായി  എൽ‌എം‌ഒ വിതരണം ഗണ്യമായി വർദ്ധിച്ചു.സെൻട്രൽ പബ്ലിക് സെക്ടർ എന്റർപ്രൈസസിന്റെ ഉടമസ്ഥതയിലുള്ള സ്റ്റീൽ പ്ലാന്റുകളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യതകൾ അന്വേഷിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.  

 
IE


(Release ID: 1714160) Visitor Counter : 172