ധനകാര്യ മന്ത്രാലയം

വ്യാപാരം, വ്യവസായം, വ്യക്തികൾ എന്നിവയ്ക്കായി സിബിഐസി  (CBIC) ഹെൽപ്പ്ഡെസ്ക് ആരംഭിച്ചു

Posted On: 26 APR 2021 1:47PM by PIB Thiruvananthpuram

 



ന്യൂഡൽഹി, ഏപ്രിൽ 26, 2021

കോവിഡുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും വ്യാപാരം, വ്യവസായം, വ്യക്തികൾ എന്നിവക്ക്  വേഗത്തിലുള്ള കസ്റ്റംസ്  ക്ലിയറൻസിനായും   സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസ് (സിബിഐസി)  ഹെൽപ്പ് ഡെസ്ക് സ്ഥാപിച്ചു.

ഘടനാപരമായ ഫോർമാറ്റിൽ വിശദാംശങ്ങൾ തേടുന്നതിനും പരാതികൾ പരിഹരിക്കുന്നതിനും ഈ URL (https://t.co/IAOQenWwO2) ന് കീഴിൽ ഒരു ഓൺലൈൻ ഫോം  സൃഷ്ടിച്ചിട്ടുണ്ട് . 

പൊതുവായ ചോദ്യങ്ങൾക്ക്, ഉപയോക്താക്കൾക്ക് icegatehelpdesk@icegate.gov.in എന്ന ഇമെയിൽ വഴി സംശയങ്ങൾ ദുരീകരിക്കാം . അല്ലെങ്കിൽ ടോൾഫ്രീ നമ്പറായ 1800-3010-1000 ൽ  വിളിക്കാം.

കൂടാതെ, പ്രാദേശിക തലത്തിലുള്ള പരാതികൾ പരിഹരിക്കുന്നതിന്, സോണൽ ലെവൽ നോഡൽ ഓഫീസർമാരെയും നാമനിർദ്ദേശം ചെയ്തിട്ടുണ്ട്,  ഈ പട്ടിക താഴെപ്പറയുന്ന URL ൽ കാണാം

(https://www.cbic.gov.in/resources//htdocs-cbec/CBIC%20Nodal%20Officers%20for%20Covid%2019%20Revised.pdf).

കസ്റ്റംസ് ജോയിന്റ് സെക്രട്ടറി ശ്രീഗൗരവ് മസൽദാൻ സിബിഐസിയിലെ നോഡൽ ഓഫീസർ ആയിരിക്കും. ഹെൽപ്പ്ഡെസ്ക് അല്ലെങ്കിൽ സോണൽ ഓഫീസർമാർ മുഖേന പരാതികൾ പരിഹരിക്കാത്ത സാഹചര്യത്തിൽ, സ്വയം വിശദീകരിക്കുന്ന ഒരു SMS അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് വഴി അദ്ദേഹത്തിന്റെ  നമ്പർ ആയ : 9810619628 അല്ലെങ്കിൽ ഇമെയിൽ: masaldan.gaurav[at]nic[dot]in എന്ന വിലാസത്തിലും അയച്ചുകൊടുക്കാം.

 
IE/SKY

 



(Release ID: 1714128) Visitor Counter : 225