ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയിലെ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് 13.83 കോടി കവിഞ്ഞു

Posted On: 24 APR 2021 11:24AM by PIB Thiruvananthpuram



കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 29 ലക്ഷത്തിലധികം ഡോസ് വാക്സിൻ നൽകി

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2.19 ലക്ഷത്തിലധികം പേർ രോഗമുക്തി നേടി
 മരണ നിരക്ക് 1.14% ആയി കുറഞ്ഞു

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പതിനൊന്ന് സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിൽ കോവിഡ് മരണങ്ങൾ  റിപ്പോർട്ട് ചെയ്തിട്ടില്ല.

 

ന്യൂ ഡൽഹി 24 ,ഏപ്രിൽ 2021 .

 




ലോകത്തെ ഏറ്റവും വലിയ സാർവത്രിക പ്രതിരോധ കുത്തിവയ്പ്പിന്റെ ഭാഗമായി രാജ്യത്ത് വിതരണം ചെയ്ത കോവിഡ് 19 വാക്സിൻ ഡോസുകളുടെ എണ്ണം ഇന്ന് 13.83 കോടി കവിഞ്ഞു.

ഇന്ന് രാവിലെ 7 മണി വരെ ലഭ്യമായ  കണക്കുകൾ അനുസരിച്ച് രജ്യത്താകമാനം 19,80,105 സെഷനുകളിലായി 13,83,79,832 ഡോസ് കോവിഡ് വാക്സിൻ നൽകി. ആദ്യ ഡോസ് എടുത്ത 92,68,027 ആരോഗ്യ പ്രവർത്തകരും, രണ്ടാം ഡോസ് എടുത്ത 59,51,076 ആരോഗ്യ പ്രവർത്തകരും, ആദ്യ ഡോസ് എടുത്ത 1,18,51,655 മുൻനിരപ്പോരാളികളും, രണ്ടാം ഡോസ് എടുത്ത 61,94,851 മുൻനിരപ്പോരാളികളും ഇതിലുൾപ്പെടുന്നു.
ഇതു  കൂടാതെ 60 വയസ്സിനു മേൽ പ്രായമുള്ള  4,91, 45,265  ഗുണഭോക്താക്കൾ  ആദ്യ ഡോസും 71,65,338  ഗുണഭോക്താക്കൾ രണ്ടാം ഡോസും  എടുത്തു. 45 നും 60 നും മധ്യേ  പ്രായമുള്ള ഗുണഭോക്താക്കളിൽ  4,66,71,540 പേർ ആദ്യ ഡോസും  21,32,080 പേർ രണ്ടാം ഡോസും സ്വീകരിച്ചു.






രാജ്യത്ത് ഇതുവരെ നൽകിയ വാക്‌സിൻ കുത്തിവയ്പ്പിന്റെ 58.92 ശതമാനവും എട്ട് സംസ്ഥാനങ്ങളിലാണ്

 



കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 29 ലക്ഷത്തിലധികം വാക്സിൻ ഡോസുകൾ നൽകി. പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം ആരംഭിച്ച് 98 ആം ദിവസം (2021 ഏപ്രിൽ 23), 29,01,412 വാക്സിൻ ഡോസുകൾ നൽകി.26,927 സെഷനുകളിലായി 18,63,024 ഗുണഭോക്താക്കൾക്ക് ആദ്യ ഡോസും 10,38,388 ഗുണഭോക്താക്കൾക്ക്  രണ്ടാം  ഡോസുമാണ്  നൽകിയത്.





രാജ്യത്തിതുവരെ 1,38,67,997 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 83.49%. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,19,838 പേർ രോഗമുക്തി നേടി.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ  രോഗമുക്തി നേടിയവരിൽ  82.94% പത്ത് സംസ്ഥാനങ്ങളിലുള്ളവരാണ്.





കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,46,786 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ദില്ലി, കർണാടക, കേരളം, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത്, രാജസ്ഥാൻ എന്നിവയുൾപ്പെടെ പത്ത് സംസ്ഥാനങ്ങളിൽ നിന്നാണ്  74.15% പുതിയ കേസുകളും റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ടയിലാണ്. 66,836 പുതിയ കേസുകൾ. ഉത്തർപ്രദേശിൽ 36,605 കേസുകളും കേരളത്തിൽ 28,447 കേസുകളും റിപ്പോർട്ട് ചെയ്തു.

പന്ത്രണ്ട് സംസ്ഥാനങ്ങൾ, , ദിവസേനയുള്ള പുതിയ കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തുന്നു.

ഇന്ത്യയിൽ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 25,52,940 ആണ്. രാജ്യത്തെ  ആകെ രോഗബാധിതരുടെ  15.37% ആണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ‌ ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ 1,24,324 പേരുടെ കുറവ്  രേഖപ്പെടുത്തി.




ഇന്ത്യയിലെ ആകെ സജീവ കേസുകളിൽ 66.66% മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, കർണാടക, രാജസ്ഥാൻ, ഗുജറാത്ത്, കേരളം എന്നീ ഏഴ് സംസ്ഥാനങ്ങളിലാണ്.



ദേശീയ മരണനിരക്ക് കുറയുന്നു.നിലവിൽ 1.14% ആണ് മരണനിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,624 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. പുതിയ മരണങ്ങളിൽ 82.28% പത്ത് സംസ്ഥാനങ്ങളിലാണ്.773 പേർ മരിച്ച  മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ആളപായമുണ്ടായത്.348 പ്രതിദിന മരണവുമായി ദില്ലി പിന്നിലുണ്ട്.



കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പതിനൊന്ന് സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിൽ  കോവിഡ് 19 മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ലഡാക്ക്, ദാദ്ര നഗർ ഹവേലി ആൻഡ് ദാമൻ ദ്യു, ത്രിപുര, മേഘാലയ, മിസോറം, ലക്ഷദ്വീപ്, സിക്കിം, മണിപ്പൂർ, നാഗാലാൻഡ്, ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപ് സമൂഹം, അരുണാചൽ പ്രദേശ് എന്നിവയാണ് അവ.

 


(Release ID: 1714054) Visitor Counter : 167