പ്രധാനമന്ത്രിയുടെ ഓഫീസ്
രാജ്യത്തെ പ്രമുഖ ഓക്സിജൻ നിർമ്മാതാക്കളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി
Posted On:
23 APR 2021 5:56PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ രാജ്യത്തെ പ്രമുഖ ഓക്സിജൻ നിർമാതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഇത്തവണ വെല്ലുവിളികളെ നേരിടാൻ മാത്രമല്ല, വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ പരിഹാരങ്ങൾ നൽകാനും പ്രധാനമന്ത്രി പറഞ്ഞു. ഗവണ്മെന്റും ഓക്സിജൻ ഉത്പാദകരും തമ്മിൽ നല്ല ഏകോപനം നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഓക്സിജൻ ഉൽപാദനം വർദ്ധിപ്പിച്ചതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ദ്രാവക ഓക്സിജന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് സ്വീകരിച്ച നിരവധി നടപടികൾ അദ്ദേഹം അംഗീകരിച്ചു. രാജ്യത്തെ മെഡിക്കൽ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വ്യാവസായിക ഓക്സിജൻ വഴിതിരിച്ചുവിട്ട വ്യവസായത്തിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു.
സ്ഥിതിഗതികൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്, വ്യവസായത്തിന്റെ മുഴുവൻ ശേഷിയും വരും ദിവസങ്ങളിൽ ഓക്സിജന്റെ ആവശ്യം നിറവേറ്റുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. ഓക്സിജൻ സിലിണ്ടറുകളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനൊപ്പം ഓക്സിജന്റെ ഗതാഗതത്തിനുള്ള ലോജിസ്റ്റിക് സൗകര്യങ്ങളും നവീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓക്സിജൻ വിതരണത്തിനായി മറ്റ് വാതകങ്ങൾ എത്തിക്കാൻ ഉദ്ദേശിച്ചുള്ള ടാങ്കറുകൾ ഉപയോഗിക്കണമെന്ന് അദ്ദേഹം വ്യവസായത്തോട് ആവശ്യപ്പെട്ടു.
ഓക്സിജനുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ ആവശ്യകതകൾ കണക്കിലെടുത്ത് റെയിൽവേയുടെയും വ്യോമസേനയുടെയും ഫലപ്രദമായി ഗവണ്മെന്റ് ഉപയോഗിക്കുന്നുണ്ടെന്നും അതിനാൽ ടാങ്കറുകൾ എത്രയും വേഗം ഉൽപാദന കേന്ദ്രത്തിലെത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗവൺമെന്റും സംസ്ഥാനങ്ങളും വ്യവസായവും ട്രാൻസ്പോർട്ടർമാരും എല്ലാ ആശുപത്രികളും ഒത്തുചേർന്ന് ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മികച്ച കൂട്ടുപ്രവർത്തനവും ഏകോപനവും, ഈ വെല്ലുവിളിയെ നേരിടാൻ എളുപ്പമാകും.
ഓക്സിജൻ ഉത്പാദകരെ അഭിനന്ദിച്ച പ്രധാനമന്ത്രി അവർക്ക് ഗവണ്മെന്റിന്റെ പൂർണ പിന്തുണ നൽകുകയും പ്രതിസന്ധി നേരിടുന്നതിൽ രാജ്യം അതിവേഗത്തിൽ വിജയിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു.
, ആർഐഎല്ലിന്റെ സിഎംഡി ശ്രീ മുകേഷ് അംബാനി, സെയിൽ ചെയർപേഴ്‌സൺ ശ്രീമതി. സോമ മണ്ഡൽ, ജെ.എസ്.ഡബ്ല്യുവിന്റെ ശ്രീ സജ്ജൻ ജിൻഡാൽ, ടാറ്റാ സ്റ്റീലിന്റെ ശ്രീ നരേന്ദ്രൻ, ജെ.എസ്.പി.എല്ലിന്റെ ശ്രീ നവീൻ ജിൻഡാൽ, എ.എം.എൻ.എസിന്റെ ശ്രീ ദിലീപ് ഉമ്മൻ, ലിൻഡിലെ ശ്രീ എം ബാനർജി, ഐനോക്സിന്റെ ശ്രീ സിദ്ധാർത്ഥ് ജെയിൻ, എയർ വാട്ടർ ജംഷദ്‌പൂർ എം. ഡി. നോറിയോ ഷിബുയാ , നാഷണൽ ഓക്സിജൻ ലിമിറ്റഡിലെ ശ്രീ രാജേഷ് കുമാർ സറഫ്, ഓൾ ഇന്ത്യ ഇൻഡസ്ട്രിയൽ ഗ്യാസ് മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ സാകേത് ടിക്കു എന്നിവർ യോഗത്തിൽ പങ്കെടുത്തു.
*****
(Release ID: 1713603)
Visitor Counter : 301
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada