രാജ്യരക്ഷാ മന്ത്രാലയം

കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ജർമനിയിൽ നിന്നും ഓക്സിജൻ ഉൽപ്പാദന പ്ലാന്റുകൾ ഇറക്കുമതി ചെയ്യാൻ AFMS തീരുമാനം

Posted On: 23 APR 2021 5:00PM by PIB Thiruvananthpuram


ന്യൂഡൽഹി, ഏപ്രിൽ 23, 2021

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ, രാജ്യത്തെ ആശുപത്രികളിൽ ഓക്സിജൻ ദൗർലഭ്യം നേരിടുന്ന സാഹചര്യത്തിൽ ജർമനിയിൽ നിന്നും ഓക്സിജൻ ഉൽപാദന പ്ലാന്റുകളും സംഭരണികളും ഇറക്കുമതി ചെയ്യാൻ സായുധസേനാ മെഡിക്കൽ സേവന- എ എഫ് എം എസിന്റെ തീരുമാനം. ജർമനിയിൽ നിന്നും വ്യോമമാർഗം കൊണ്ടുവരുന്ന 23 മൊബൈൽ ഓക്സിജൻ ഉൽപാദന പ്ലാന്റുകൾ, കോവിഡ് രോഗികൾ ചികിത്സയിലുള്ള രാജ്യത്തെ AFMS ആശുപത്രികളിൽ വിന്യസിക്കും.

ഓരോ പ്ലാന്റിനും മിനിറ്റിൽ 40 ലിറ്റർ വീതവും, മണിക്കൂറിൽ 2400 ലിറ്റർ വീതവും ഓക്സിജൻ ഉൽപ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. ഇത്തരത്തിൽ 24 മണിക്കൂറിനുള്ളിൽ 20 മുതൽ 25 വരെ രോഗികൾക്ക് ആവശ്യമായ ഓക്സിജൻ ഇവയ്ക്ക് ഉത്പാദിപ്പിക്കാൻ സാധിക്കും. ഒരാഴ്ചയ്ക്കുള്ളിൽ രാജ്യത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ ഓക്സിജൻ ഉൽപാദന പ്ലാന്റുകൾ വളരെ എളുപ്പത്തിൽ എവിടെയും കൊണ്ട് പോകാവുന്നതാണ്.
 
മറ്റൊരു സുപ്രധാന നടപടിയായി രാജ്യത്തെ ആശുപത്രികളിലെ ഷോർട്ട് സർവീസ് കമ്മീഷൻഡ് ഡോക്ടർമാർക്ക് 2021 ഡിസംബർ 31 വരെ കാലാവധി നീട്ടി നൽകാൻ രാജ്യരക്ഷാ മന്ത്രാലയം തീരുമാനിച്ചു. വൈദ്യ സേവനരംഗത്തെ ഉയരുന്ന ആവശ്യകത പരിഗണിച്ചാണ് നീക്കം. ഇത് രാജ്യത്തെ AFMS ആശുപത്രികളിൽ 238 ഡോക്ടർമാരുടെ കൂടി സേവനം ലഭ്യമാക്കും. 
 
RRTN/SKY


(Release ID: 1713589) Visitor Counter : 270