പ്രധാനമന്ത്രിയുടെ ഓഫീസ്
വിരാർ ആശുപത്രി തീപിടുത്തത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു ; ധനസഹായം അനുവദിച്ചു
Posted On:
23 APR 2021 9:46AM by PIB Thiruvananthpuram
മഹാരാഷ്ട്രയിലെ വിരാറിലുള്ള കോവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ മരണമടഞ്ഞവർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ വീതവും, ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കാനും പ്രധാനമന്ത്രി നിർദ്ദേശിച്ചു.
***
(Release ID: 1713530)
Visitor Counter : 221
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada