പ്രധാനമന്ത്രിയുടെ ഓഫീസ്
കോവിഡ് -19 സാഹചര്യത്തെക്കുറിച്ച് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു
മഹാമാരിമൂലം നഷ്ടപ്പെട്ട ജീവിതങ്ങൾക്ക് അനുശോചനം അറിയിച്ചു
ഡോക്ടർമാർ, മെഡിക്കൽ ജീവനക്കാർ പാരാമെഡിക്കൽ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, ആംബുലൻസ് ഡ്രൈവർമാർ, സുരക്ഷാ സേന, പോലീസ് സേന എന്നിവരുടെ സംഭാവനകളെ പ്രശംസിച്ചു
വർദ്ധിച്ചുവരുന്ന ഓക്സിജന്റെ ആവശ്യം നിറവേറ്റുന്നതിനായി ഗവണ്മെന്റ് വേഗത്തിലും സംവേദനക്ഷമതയോടും പ്രവർത്തിക്കുന്നു: പ്രധാനമന്ത്രി
മെയ് ഒന്നിന് ശേഷം, 18 വയസ്സിന് മുകളിലുള്ള ഓരോ വ്യക്തിക്കും വാക്സിനേഷൻ നൽകാം. ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന വാക്സിനുകളുടെ പകുതി സംസ്ഥാനങ്ങളിലേക്കും ആശുപത്രികളിലേക്കും നേരിട്ട് പോകും: പ്രധാനമന്ത്രി
18 വയസ്സിനു മുകളിലുള്ളവർക്കായി വാക്സിനേഷൻ അനുവദിച്ചതിലൂടെ , നഗരങ്ങളിലെ തൊഴിലാളികൾക്ക് വാക്സിൻ വേഗത്തിൽ ലഭ്യമാകും: പ്രധാനമന്ത്രി
ജീവൻ രക്ഷിക്കുന്നതിനൊപ്പം, സാമ്പത്തിക പ്രവർത്തനങ്ങൾ സംരക്ഷിക്കാനും ജനങ്ങളുടെ ഉപജീവനത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാനുമാണ് ശ്രമം: പ്രധാനമന്ത്രി
സംസ്ഥാന ഗവണ്മെന്റുകൾ തൊഴിലാളികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും അവർ എവിടെയാണോ അവിടെ തന്നെ താമസിക്കാൻ അവരെ ബോധ്യപ്പെടുത്തുകയും വേണം: പ്രധാനമന്ത്രി
ഇന്നത്തെ സാഹചര്യങ്ങളിൽ, ലോക്ക് ഡൗണിൽ നിന്ന് നമുക്ക് രാജ്യത്തെ രക്ഷിക്കേണ്ടതുണ്ട് :
ലോക്ക്ഡ ഡൗണിനെ സംസ്ഥാന ഗോവെര്ന്മേന്ടുക്കൾ അവസാന ആശ്രയമായി മാത്രമേ കണക്കാക്കൂ. മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ലോക്ക്ഡൗൺ ഒഴിവാക്കാൻ പരമാവധി ശ്രമിക്കുകയും വേണം: പ്രധാനമന്ത്രി
Posted On:
20 APR 2021 10:09PM by PIB Thiruvananthpuram
കോവിഡ് -19ന്റെ ഇന്നത്തെ സാഹചര്യത്തെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു
മഹാമാരി മൂലം നഷ്ടപ്പെട്ട ജീവിതങ്ങൾക്ക് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. “ഒരു കുടുംബാംഗമെന്ന നിലയിൽ ഈ ദുഖസമയത്ത് ഞാൻ നിങ്ങളോടൊപ്പമുണ്ട്. വെല്ലുവിളി വളരെ വലുതാണ്, ദൃഢനിശ്ചയത്തോടും ധൈര്യത്തോടും തയ്യാറെടുപ്പോടും കൂടി നമുക്ക് ഒന്നിച്ച് അതിനെ മറികടക്കണം ”- പ്രധാനമന്ത്രി പറഞ്ഞു. കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ നൽകിയ സംഭാവനകൾക്ക് ഡോക്ടർമാർ, മെഡിക്കൽ സ്റ്റാഫ്, ഡോക്ടർമാർ, മെഡിക്കൽ ജീവനക്കാർ പാരാമെഡിക്കൽ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, ആംബുലൻസ് ഡ്രൈവർമാർ, സുരക്ഷാ സേന, പോലീസ് സേന എന്നിവർക്ക് അദ്ദേഹം ആദരം അർപ്പിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വർദ്ധിച്ചുവരുന്ന ഓക്സിജന്റെ ആവശ്യം നിറവേറ്റുന്നതിനായി ഗവണ്മെന്റ് വേഗത്തിലും സംവേദനക്ഷമതയോടും പ്രവർത്തിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആവശ്യമുള്ള ഓരോ വ്യക്തിക്കും ഓക്സിജൻ ലഭിക്കാൻ കേന്ദ്രവും സംസ്ഥാന ഗവൺന്മെന്റുകളും സ്വകാര്യ മേഖലയും ശ്രമിക്കുന്നു. ഓക്സിജൻ ഉൽപാദനവും വിതരണവും വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ വിവിധ തലങ്ങളിൽ നടക്കുന്നു. പുതിയ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുക, ഒരു ലക്ഷം പുതിയ സിലിണ്ടറുകൾ നൽകുക, വ്യാവസായിക ഉപയോഗത്തിൽ നിന്ന് ഓക്സിജൻ തിരിച്ചുവിടുക, ഓക്സിജൻ റെയിൽ തുടങ്ങിയ നടപടികൾ ഏറ്റെടുത്ത് വരുന്നു.
നമ്മുടെ ശാസ്ത്രജ്ഞർ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വാക്സിൻ പുറത്തിറക്കിയിട്ടുണ്ടെന്നും ഇന്ന് ഏറ്റവും വിലകുറഞ്ഞ വാക്സിൻ ഇന്ത്യയിലുണ്ടെന്നും അത് ഇന്ത്യയിൽ ലഭ്യമായ ശീതീകരിച്ച ശൃംഖലയുമായി പൊരുത്തപ്പെടുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ കൂട്ടായ പരിശ്രമം കാരണം, ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ യജ്ഞം ആരംഭിച്ചു, രണ്ട് ‘ഇന്ത്യയിൽ നിർമ്മിച്ച’ വാക്സിനുകൾ. വാക്സിനേഷൻ യജ്ഞത്തിന്റെ ആദ്യ ഘട്ടം മുതൽ, വാക്സിൻ പരമാവധി പ്രദേശങ്ങളിൽ എത്തുന്നുവെന്നും അത് ആവശ്യമുള്ള ആളുകൾക്കാണെന്നും ഊന്നിപ്പറഞ്ഞു. ലോകത്തിലെ ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ ഇന്ത്യ ആദ്യ 10 കോടി, 11 കോടി, 12 കോടി വാക്സിൻ ഡോസുകൾ നൽകി.
വാക്‌സിൻ സംബന്ധമായി ഇന്നലെ കൈക്കൊണ്ട തീരുമാനത്തെക്കുറിച്ച് സംസാരിക്കവേ മെയ് ഒന്നിന് ശേഷം 18 വയസ്സിന് മുകളിലുള്ള ഓരോ വ്യക്തിക്കും വാക്‌സിനേഷൻ നൽകാമെന്ന് പ്രധാനമന്ത്രി, പറഞ്ഞു. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന വാക്സിനിൽ പകുതിയും നേരിട്ട് സംസ്ഥാനങ്ങളിലേക്കും ആശുപത്രികളിലേക്കും പോകും.
ജീവൻ രക്ഷിക്കുന്നതിനൊപ്പം സാമ്പത്തിക പ്രവർത്തനങ്ങൾ സംരക്ഷിക്കാനും ജനങ്ങളുടെ ഉപജീവനത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാനുമുള്ള ശ്രമമാണ് നടത്തുന്നതെന്ന് പ്രധാനമന്ത്രി ഊന്നി പറഞ്ഞു 18 വയസും അതിനു മുകളിലുള്ളവർക്ക് വേണ്ടി വാക്സിനേഷൻ തുറക്കുന്നതിലൂടെ, നഗരങ്ങളിലെ തൊഴിലാളികൾക്ക് വാക്സിൻ വേഗത്തിൽ ലഭ്യമാകും. തൊഴിലാളികളുടെ ആത്മവിശ്വാസം വർധിപ്പിക്കണമെന്നും അവർ എവിടെയായിരുന്നാലും അവിടെ താമസിക്കാൻ അവരെ ബോധ്യപ്പെടുത്തണമെന്നും പ്രധാനമന്ത്രി സംസ്ഥാന ഗവണ്മെന്റുകളോട് അഭ്യർത്ഥിച്ചു. സംസ്ഥാനങ്ങളുടെ ഈ ആത്മവിശ്വാസം തൊഴിലാളികളെയും വളരെയധികം സഹായിക്കും, അവർ എവിടെയായിരുന്നാലും അവർക്ക് വാക്സിൻ ലഭിക്കും, അവരുടെ ജോലിയെയും ബാധിക്കില്ല.
ആദ്യ തരംഗത്തിന്റെ ആദ്യ ദിവസങ്ങളെ അപേക്ഷിച്ച് വെല്ലുവിളിയെ നേരിടാൻ നമുക്ക് മികച്ച അറിവും വിഭവങ്ങളും ഉണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. നല്ലതും ക്ഷമയുള്ളതുമായ പോരാട്ടത്തിന് ശ്രീ മോദി ഇന്ത്യയിലെ ജനങ്ങളെ ബഹുമാനിച്ചു. ആളുകളുടെ പങ്കാളിത്തത്തോടെ, കൊറോണയുടെ ഈ തരംഗത്തെയും പരാജയപ്പെടുത്താൻ നമുക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമുള്ള സമയത്ത് ജനങ്ങളെ സഹായിക്കുന്ന സാമൂഹിക സംഘടനകളുടെ സംഭാവനകളെ അദ്ദേഹം അഭിവാദ്യം ചെയ്യുകയും സഹായം ആവശ്യമുള്ള ആളുകളെ സഹായിക്കാൻ മുന്നോട്ട് പോകാൻ എല്ലാവരോടും ആഹ്വാനം ചെയ്തു.
ഇന്നത്തെ സാഹചര്യങ്ങളിൽ, രാജ്യത്തെ ലോക്ക്ഡൗണിൽ നിന്ന് രക്ഷിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക്ക്ഡൗണിനെ അവസാന ആശ്രയമായി മാത്രം കണക്കാക്കണമെന്ന് അദ്ദേഹം സംസ്ഥാന ഗവണ്മെന്റുകളോട് ആവശ്യപ്പെട്ടു. മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ലോക്ക്ഡൗൺ ഒഴിവാക്കാൻ പരമാവധി ശ്രമിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
***
(Release ID: 1713120)
Visitor Counter : 261
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada