ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

എല്ലാ കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും കൊവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളും പൊതുജനാരോഗ്യ നടപടികളും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അവലോകനം ചെയ്തു.


പരിശോധന, അടിസ്ഥാനസൗകര്യ വർധന, വലിയ കണ്ടെയ്ൻമെൻ്റ് സോണുകൾ , കോവിഡ് കാലത്തെ ശരിയായ പെരുമാറ്റത്തിന്റെ കർശനമായ നടപ്പാക്കൽ, യാത്രാ നിയന്ത്രണം എന്നിവ നിർദ്ദേശിച്ചു

അടുത്ത മൂന്ന് ആഴ്ചത്തേക്ക് ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യാൻ നിർദ്ദേശിച്ചു

Posted On: 20 APR 2021 3:33PM by PIB Thiruvananthpuram

കേന്ദ്ര ആഭ്യന്തര സെക്രട്ടറി ശ്രീ അജയ് കുമാർ ഭല്ല, കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീ രാജേഷ് ഭൂഷൺ എന്നിവർ ചേർന്ന് കോവിഡ് നില അവലോകനം ചെയ്യുന്നതിനും ചർച്ച ചെയ്യുന്നതിനുമായി എല്ലാ കേന്ദ്രഭരണ പ്രദേശങ്ങളിലെ ചീഫ് സെക്രട്ടറിമാർ പങ്കെടുത്ത ഉന്നതതല യോഗം വിളിച്ചു ചേർത്തു. നിലവിലെ കൊവിഡ് സ്ഥിതിയും സ്വീകരിക്കേണ്ട പ്രതികരണ രീതികളും ചർച്ച ചെയ്തു.  വീഡിയോ കോൺഫറൻസിലൂടെ നടന്ന യോഗത്തിൽ നിതി ആയോഗ് (ആരോഗ്യം)അംഗം ഡോ. ​​വി കെ പോൾ, ഐസി‌എം‌ആർ ഡയറക്ടർ ജനറലും ഡി‌എച്ച്‌ആർ സെക്രട്ടറിയുമായ ഡോ. ബൽറാം ഭാർഗവ എന്നിവർ പങ്കെടുത്തു.  എല്ലാ കേന്ദ്രഭരണ പ്രദേശങ്ങളിിലെയും  പൊലീസ് ഡയറക്ടർ ജനറൽമാരും വീഡിയോ കോൺഫറൻസിൽ പങ്കെടുുുത്തു.

 രാജ്യത്തൊട്ടാകെയുള്ള കേസുകളുടെ എണ്ണത്തിൽ കുത്തനെയുള്ള വർധന  ആഭ്യന്തര സെക്രട്ടറി ചൂണ്ടിക്കാട്ടി.  2021 ജനുവരി 1 ന് റിപ്പോർട്ട് ചെയ്യപ്പെട്ട 20,000 കേസുകളിൽ നിന്ന് 2021 ഏപ്രിൽ 15 മുതൽ ഇന്ത്യയിൽ ഏകദേശം 10 ഇരട്ടി കേസുകൾ (2,00,000 കേസുകൾ) ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെടുന്നു. കഴിഞ്ഞ 11 ദിവസങ്ങളിൽ പുതിയ കേസുകൾ ഏപ്രിൽ 9 ന് റിപ്പോർട്ട് ചെയ്ത 1.31 ലക്ഷത്തിൽ നിന്ന് ഇരട്ടിയായി.  ഏപ്രിൽ 20 ന് 2.73 ലക്ഷമാണ് കേസുകൾ.

 മൊത്തം പുതിയ കൊവിഡ് കേസുകളുടെ നിലവിലെ സ്ഥിതി, പ്രതിവാര ടെസ്റ്റുകൾ, പ്രതിവാര പോസിറ്റീവ് നിരക്ക്, പ്രതിവാര പുതിയ കൊവിഡ് കേസുകൾ, ആഴ്ചതോറുമുള്ള മരണങ്ങളുടെ എണ്ണം, ആർടി പി സി ആർ പരിശോധനയുടെ സ്ഥിതി, അനുപാതം, അതിവേഗ ആന്റിജൻ ടെസ്റ്റ് എന്നിവയുടെ വിശദാംശങ്ങൾ എല്ലാ കേന്ദ്രഭരണ പ്രദേശങ്ങളും വിശദവും സമഗ്രവുമായ അവതരിപ്പിച്ചു.

 പോസിറ്റീവ് കേസുകൾ നിയന്ത്രിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള അവരുടെ ഇപ്പോഴത്തെ ശ്രമങ്ങൾ പങ്കിട്ടു.  ലഡാക്ക്, ജമ്മു കശ്മീർ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ദീർഘദൂര യാത്രക്കാർ കൂടുതലുള്ളതിനാൽ കേസുകൾ വർദ്ധിക്കുന്നതായി ചൂണ്ടിക്കാട്ടി.  2021 ഏപ്രിൽ 14 ന് ശേഷം ലക്ഷദ്വീപിൽ പെട്ടെന്ന് ഒരു വർധനയുണ്ടായി. പ്രധാനമായും ഉത്സവ അവസരങ്ങളിൽ ഷോപ്പിംഗിനായി ധാരാളം ആളുകൾ ന്ദ്രത്തിലേക്ക് യാത്ര ചെയ്തതാണ് കാരണം.  മിക്ക കേന്ദ്രഭരണ പ്രദേശങ്ങളിലും രാത്രി കർഫ്യൂ, ദ്വീപ് പ്രദേശങ്ങളിൽ ദ്വീപ് വിട്ടുള്ള യാത്രാ നിയന്ത്രണം എന്നിവ ഉൾപ്പെടെയുള്ള  നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.  വാക്സിനേഷൻ വർദ്ധിപ്പിക്കുന്നതിനായി വീടുതോറും കൗൺസിലിംഗ് നടത്തുകയാണെന്ന് ചണ്ഡിഗഡ് അറിയിച്ചു.  90% രോഗികളും മൊബൈൽ സംഘങ്ങളുടെ നിരീക്ഷണമുള്ള ഭവന ഏകാന്തവാസത്തിലാണ്.

 കേന്ദ്രസർക്കാരിന്റെ അടിസ്ഥാന സൗകര്യങ്ങളിലൂടെയും ഡി‌ആർ‌ഡി‌ഒയുടെ അടുത്തിടെ പ്രവർത്തനക്ഷമമാക്കിയ കോവിഡ് ആശുപത്രി വഴിയുള്ള പിന്തുണയിലൂടെയും കിടക്കകളുടെ എണ്ണം വർധിപ്പിക്കാനുള്ള  ശ്രമങ്ങളെക്കുറിച്ച് ദില്ലി പരാമർശിച്ചു. .  കഴിഞ്ഞ വർഷവും ഈ വർഷവും ആശുപത്രി കിടക്കകളുടെ ശേഷി വർദ്ധിപ്പിക്കുന്നതിന് കേന്ദ്രസർക്കാരിന്റെ സമയോചിതമായ പിന്തുണയ്ക്ക് ദില്ലി സർക്കാർ നന്ദി അറിയിച്ചു.  പരിശോധന വേഗത്തിലാക്കാനും പരിശോധനാ ഫലങ്ങൾക്കുള്ള സമയം കുറയ്ക്കാനുമുള്ള അവരുടെ ശ്രമങ്ങളും വരച്ചുകാട്ടി..

 കൊവിഡ് പ്രതിരോധത്തിൻ്റെ വിവിധ പ്രശ്നങ്ങളെക്കുറിച്ച് വിശദമായ ചർച്ചയ്ക്ക് ശേഷം, കേന്ദ്രഭരണ പ്രദേശങ്ങളിൽ വികസിച്ചുകൊണ്ടിരിക്കുന്ന കൊവിഡ്നി സാഹചര്യം   കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിശദീകരിച്ചു.
നിരന്തരം ജാഗ്രത പാലിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. യാത്രാ നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുക, വലിയ ഒത്തുചേരലുകൾ നിരോധിക്കുക, വിപണികൾക്കായി നിയന്ത്രിത സമയം നടപ്പാക്കുക മുതലായവയ്‌ക്കൊപ്പം കൊവിഡ് കാല  പെരുമാറ്റ രീതികൾ കർശനമായി പാലിക്കുകയും വേണം.. ക്ലസ്റ്ററുകളിൽ സ്‌ക്രീനിംഗിനായി ആർ എറ്റി ഉപയോഗിക്കുന്നതിനൊപ്പം ആർടി പി സി ആർ പരിശോധന വർദ്ധിപ്പിക്കാനും അദ്ദേഹം  ഉപദേശിച്ചു.  പരിശോധനയും ആശുപത്രി അടിസ്ഥാനസ കര്യങ്ങളും വർദ്ധിപ്പിക്കുന്നതിനൊപ്പം ക്ലിനിക്കൽ മാനേജ്മെന്റിന്റെ അടിയന്തിര അവലോകനവും ശക്തമായി ശുപാർശ ചെയ്തു.

 കൊവിഡ് പ്രതികരണ നടപടികൾക്ക് അടുത്ത മൂന്നാഴ്ചത്തെ ചെയ്യേണ്ട കാര്യങ്ങൾ ഡോ. വി കെ പോൾ ചൂണ്ടിക്കാട്ടി.  മൂന്നാഴ്ചത്തേക്ക് മുൻകൂട്ടി ആസൂത്രണം ചെയ്യാൻ കേന്ദ്രഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്ട്രേറ്റർമാർക്ക് നിർദ്ദേശം നൽകി. കൊവിഡ് പോസിറ്റീവ് ആയ ആളുകളെ ഉടനടി തിരിച്ചറിയുന്നതിനുള്ള ഒരു സർവേ ഏറ്റെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.  കൊവിഡ് മാനേജ്മെന്റിന്റെ ഏറ്റവും ചുരുങ്ങിയ വിശദാംശങ്ങൾ ആസൂത്രണം ചെയ്യുന്നതിൻ്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.  ലഡാക്കിലേക്ക് എത്തുന്ന തൊഴിലാളികളെ നിയന്ത്രിക്കാനും മേൽ‌നോട്ടം വഹിക്കാനും അദ്ദേഹം ശുപാർശ ചെയ്തു.  ദ്വീപുകളെ വലിയ കണ്ടെയ്നർ സോണുകളാക്കാമെന്നും, അദ്ദേഹം നിർദ്ദേശിച്ചു.

  കൊവിഡ് നിയന്ത്രണവും പ്രതിരോധവുമായി ബന്ധപ്പെട്ട്  കേന്ദ്രഭരണ പ്രദേശങ്ങൾ നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും കേന്ദ്രസർക്കാരിൻ്റെ തുടർച്ചയായ പൂർണ്ണ പിന്തുണയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഉറപ്പ് നൽകി.



(Release ID: 1712924) Visitor Counter : 184