മന്ത്രിസഭ

ബാംഗ്ലൂർ മെട്രോ റെയിൽ പദ്ധതി ഘട്ടം 2 എ, ഘട്ടം 2 ബി എന്നിവയ്ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

Posted On: 20 APR 2021 3:44PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം  ബാംഗ്ലൂർ മെട്രോ റെയിൽ പദ്ധതി രണ്ടാം ഘട്ടം (സെൻട്രൽ സിൽക്ക് ബോർഡ് ജംഗ്ഷൻ മുതൽ കെ. ആർ. പുരം വരെ), ഘട്ടം 2 ബി (കെ. ആർ. പുരം  മുതൽ വിമാനത്താവളം  വരെ (ഹെബ്ബാൾ ജംഗ്ഷൻ വഴി) എന്നിവയ്ക്ക് അനുമതി നൽകി. 
പദ്ധതിയുടെ മൊത്തം പൂർത്തീകരണച്ചെലവ് 14,788.101 കോടി രൂപയാണ്. 

പദ്ധതി നടപ്പാക്കുന്നത് ബാംഗ്ലൂരിലേക്ക് ആവശ്യമായ അധിക പൊതുഗതാഗത അടിസ്ഥാന സൗകര്യങ്ങൾ നൽകും.


വൻതോതിലുള്ള വികസനം , സ്വകാര്യ വാഹനങ്ങളുടെ വർധന , നഗരത്തിലെ കനത്ത നിർമ്മാണപ്രവർത്തനങ്ങൾ  എന്നിവ കാരണം ആയാസപ്പെടുന്ന  ബെംഗളൂരുവിലെ നഗര ഗതാഗത സംവിധാനത്തെ  ഈ പദ്ധതി ക്രമീകരിക്കും.  യാത്രാ അടിസ്ഥാന സൗകര്യങ്ങൾക്കും വ്യാവസായിക പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകുകയും ജനങ്ങൾക്ക് സുരക്ഷിതവും ഭദ്രവും വിശ്വസനീയവും സൗകര്യപ്രദവുമായ പൊതുഗതാഗതം ഉറപ്പ് വരുത്താനും ഇത് വഴിയൊരുക്കും. 

പരമ്പരാഗത നഗര ഗതാഗത സംവിധാനങ്ങൾക്ക് പകരമുള്ള  ഒരു പുതുമയാണ് മെട്രോ പദ്ധതി. മറ്റ് നഗര ഗതാഗത സംവിധാനങ്ങളുമായി കാര്യക്ഷമവും ഫലപ്രദവുമായ രീതിയിൽ സംയോജിപ്പിക്കുന്നത് പദ്ധതിയിൽ ഉൾപ്പെടുന്നു, ഇത് ഡിസൈനിംഗ്, ടെക്നോളജി, സ്ഥാപന മാനേജ്മെൻറ് എന്നിവയുടെ നൂതന രീതികൾ സ്വീകരിക്കുന്നതിലൂടെ മാത്രമേ സാധ്യമാകൂ.


(Release ID: 1712915) Visitor Counter : 251